Skip to Content

ഞങ്ങളെകുറിച്ചു് രണ്ടു വാക്ക്

ആരാണു ഞങ്ങള്‍?

'ഭൂമിയില്‍ നാം വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ക്കു നാം തന്നെ പ്രതീകമാകുക ' എന്നു നമ്മുടെ രാഷ്ട്രപിതാവു ഗാന്ധിജിയുടെ ദര്‍ശനം നിശ്ചയദാര്‍ഢ്യത്തൊടെ പിന്തുടരുന്ന ഒരു സംരംഭത്തിന്റെ വക്താക്കളാണു ഞങ്ങള്‍. തീവ്രമായ ഇഛാശക്തിയുമായി ഈ ദര്‍ശനം പ്രാവര്‍ത്തികമായ വികസനപദ്ധതികളായി പരിവര്‍ത്തനം ചെയ്യുക വഴി സമൂഹത്തിന്റെ ഉന്നമനത്തിനായി യത്നിക്കുന്നു. ബഹുജനശക്തിയിലൂടെ മുന്നേറാമെന്നുളള നിശ്ചയത്തൊടുകൂടി സമാനചിന്താഗതിയുളള വ്യക്തികളും സംഘടനകളുമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നു. 'പ്രവര്‍ത്തി പ്രസംഗത്തെക്കാള്‍ ഫലമേറിയതു' എന്ന ആപ്തവാക്യം വിശ്വസിക്കുകയും പ്രവര്‍ത്തനത്തിലൂടെ അതു സമൂഹത്തിന്നു തെളിയിച്ചു്
ബോധ്യപ്പെടുത്തുകയും ചെയ്യുകയാണു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ മാതൃസ്ഥാപനങ്ങളാണ് സിക്സ് വേയര്‍ ടെക്നോളജീസ്, സിക്സ് വെയര്‍ ഫൌണ്ടേഷന്‍ എന്നിവ.

സിക്സ് വെയര്‍ ഫൌണ്ടേഷന്‍

സിക്സ് വേയര്‍ ടെക്നോളജീസ് എന്ന ഐടി കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുവാന്‍ രൂപകല്പന ചെയ്ത ഈ സ്ഥാപനം, ലാഭേച്ഛ കൂടാതെ കര്‍മ്മ പരിപാടികളും പദ്ധതികളുമായി മുന്നോട്ടു പോകുക വഴി നാം തന്നെ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ ഒരു വലിയ അളവില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നു.
പ്രാരംഭത്തില്‍ മാതൃസ്ഥാപനത്തിന്റെ പിന്‍ബലത്തില്‍ മുന്നോട്ടു പോകുകയും ഭാവിയില്‍ അതു വിപുലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുവാനാണ് ഞങ്ങളുടെ ഉദ്ദേശ്ശ്യം. അതിന്റെ പ്രാരംഭദിശയില്‍ തന്നെ 'സ്വാതന്ത്ര്യ പദയാത്ര' തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

സിക്സ് വേയര്‍ ടെക്നോളജീസ്

മാതൃസ്ഥാപനമായ സിക്സ് വേയര്‍ ടെക്നോളജീസിന്റെ ദര്‍ശനം തന്നെ നാം സ്വപ്നം കാണുന്ന മാറ്റത്തിന്റെ പ്രതീകമാകുക എന്നതാണ്. ഈ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തന മേഖലയിലും ഈ ദര്‍ശനം വ്യക്തമായി പ്രതിഫലിപ്പിക്കപ്പെടുന്നു. അടുത്തകാലത്ത് സമൂഹത്തിനു സമര്‍പ്പിച്ച 'ചിക്കന്‍ഗുനിയ ട്രാക്കിങ്ങ് സോഫ്റ്റ് വേയര്‍ ',
എല്ലാവിധ ഫ്രീ സോഫ്റ്റ് വേയറുകളും സൌജന്യമായി ലഭ്യമാക്കുന്ന 'ഫ്രീഡം ടോസ്റ്റര്‍' എന്നീ പദ്ധതികള്‍ സ്ഥാപനത്തിന്റെ ആദര്‍ശങ്ങളോടുള്ള അര്‍പ്പണമനോഭാവം വെളിപ്പെടുത്തുന്നു. സിക്സ് വേയര്‍ ടെക്നോളജീസിന്റെ ആദര്‍ശ തത്വം ഇങ്ങനെ ചുരുക്കാം 'കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹതിനു ഉന്നതി കൈവരിക്കുകയും, അതിലൂടെ ഉളവാകുന്ന ലാഭത്തിന്റെ നല്ല പങ്ക് വീണ്ടും സമൂഹത്തിന്റെ നന്മക്കായി തിരിച്ചു വിടുകയും ചെയ്യുന്നു'.

സിക്സ് വേയര്‍ ടെക്നോളജീസിനു പ്രധാനമായും മൂന്നു പ്രവര്‍ത്തന മേഖലകളാണുള്ളത്.

1. സോഫ്റ്റ് വെയര്‍ നിര്‍മ്മാണം, വെബ് ബേസ്ഡ് ആയുള്ള സേവനം
2. കമ്പ്യൂട്ടര്‍, അതിന്റെ മറ്റുപകരങ്ങള്‍, ലാപ് ടോപ്പുകള്‍, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവയുടെ വില്പന
3. ഫ്രീ സോഫ്റ്റ് വേയര്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍