Skip to Content

സ്വാതന്ത്ര്യ പതയാത്ര: ദിവസം 41 - പുത്തൂര്‍ മുതല്‍ കൊല്ലം വരെ

day41-150x150.JPGകൊല്ലത്ത് വച്ച് ചില പരിപാടികള്‍ നടത്തേണ്ടിയിരുന്നതിനാല്‍ അതിരാവിലെ തന്നെ ഞങ്ങള്‍ പുത്തൂരു നിന്നും യാത്ര തിരിച്ചു. ഗ്രാമ പ്രദേശത്തുകൂടെയുള്ള യാത്ര ഉത്തേജനാത്മകമായിരുന്നു. ഈ പതയാത്രയ്കിടയില്‍ ഇങ്ങനെയുള്ള സ്ഥലത്തു കൂടെയുള്ള അവസാനത്തെ യാത്ര അവസാനത്തെ യാത്ര ആയിരിക്കും ഇത് എന്നു ഞങ്ങള്‍ക്കു തോന്നി. കൊല്ലത്തേക്കു കടക്കുമ്പോള്‍ ദേശീയപാത 47-ലേക്കു കടന്നു കഴിഞ്ഞാല്‍ പിന്നെ മനുഷ്യരെ കൊല്ലുന്ന ട്രാഫിക് ആയിരിക്കും.

എങ്ങനെ നോക്കിയാലും ശാന്തസുന്ദരവുമായ പ്രദേശമാണിവിടെ. ആ ഗ്രാമന്തരീക്ഷം മലയാളികളുടെ ഇടയില്‍ പ്രശസ്തമായ പച്ച നിറത്തിന്റെ ആലസ്യത്തില്‍ ആണ്ടു കിടന്നിരുന്നു. നടത്തത്തിനിടയില്‍ ചെറിയ ചില ഇഷ്ടിക ചൂളകളും, കപ്പകൃഷിയിടങ്ങളും, വയലേലകളും കാണാനായി. ഒരു തട്ടു കടയില്‍ നിന്നും ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. പ്രാദേശിക സംസാര ശൈലിയില്‍ അവരുടെ ചുറുചുറുക്ക് പ്രകടമായിരുന്നു. അവിടത്തെ വെയിറ്റര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റുക അത്ര എളുപ്പമായിരുന്നില്ല. ഞങ്ങള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത് അവരുടെ കര്‍ണങ്ങളില്‍ പതിച്ചില്ലെന്നു തോന്നി. ഭക്ഷണം നമ്മുടെ മേശമേലെത്തുമ്പോഴാണ് അവരത് മനസിലാക്കി എന്നു നമ്മളറിയുന്നത്. കുണ്ടറയിലെ ചെറിയ ചായക്കട മുതല്‍ കൊല്ലം നഗരത്തിലെ വലിയ ഭക്ഷണശാലകള്‍ വരെ ഈ കാര്യം വളരെ വാസ്തവമാണ്.

അവിടെ നിന്നും നടന്നു നീങ്ങിയ ഞങ്ങള്‍ കുണ്ടറയിലേക്കു തിരിയുന്ന ഒരു വലിയ റോഡിലെത്തി. റെയില്‍വേ മേല്‍പ്പാലം പണിയുന്നതിനായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇരുചക്ര വാഹന യാത്രക്കാര്‍ ഇതു വഴി സഞ്ചരിക്കാന്‍ ഒരു വഴി ഉണ്ടാക്കി എന്നുള്ളത് രസകരം തന്നെ. സ്വാഭാവികമായി അത് കാല്‍നടയാത്രക്കാരും ഉപയോഗിച്ചു തുടങ്ങി. ഒരു തര്‍ക്കം നടക്കാന്‍ വേറെ കാരണമൊന്നുമില്ലല്ലോ. കുണ്ടറയിലെത്തിയപ്പോള്‍ പ്രവേശനം നിരോധിച്ച റയില്‍വേ സ്ടേഷനു മുന്നിലായി "ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്". എന്നെഴുതിയിരിക്കുന്നത് കണ്ടു. ബ്രിട്ടീഷ് ഭരണകാലത്തു നിര്‍മ്മിച്ച പഴയ മീറ്റര്‍ഗേജ് ഇന്‍ഡ്യന്‍ റയില്‍വേയുടെ മാനദണ്ഡമായ ബ്രോഡ്ഗേജ് ആയി വീതിയാക്കുകയായിരുന്നു അവിടം.രാജിന്റെ

കാലാവസ്ഥയെ വകവയ്ക്കാതെ ഒരു നീളമേറിയ സ്ലീവ് ഷര്‍ട്ടും ട്രൗസറും പോളിഷ് ഷൂസും ധരിച്ച് നടക്കുന്നയാളാണ് ശ്രീ ആദര്‍ശ് വി കെ. അദ്ദേഹത്തിന്റെ നര്‍മ്മം കലര്‍ന്ന സംഭാഷണ ചാതുരിതയും ഊര്‍ജ്ജ സ്വലതയും പണ്ഡിതരെപ്പോലും അടിയറവു പറയിപ്പിക്കുന്നതാണ്. സ്വതന്ത്ര സോഫ്ട് വെയറിന്റെ പ്രചാരകനും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനെ ശക്തമായി പിന്തുണയ്ക്കുന്നയാളുമാണ് അദ്ദേഹം. അവന്റെ ചുവടുകള്‍ക്കൊപ്പം നടക്കുമ്പോള്‍ ചെറിയ്ക്കു കാലു വേദനിക്കുന്നുണ്ടായിരുന്നു. ആദര്‍ശിന്റെ ചടുലവേഗതയുടെ ഫലമായി മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെത്തിച്ചേര്‍ന്നു. (അവിടെ "ടി കെ എം" എന്നറിയപ്പെടുന്നു.) ചെറി വേഗം പോയി വാട്ടര്‍ കൂളറില്‍ നിന്നും ജലം സംഭരിച്ചപ്പോള്‍ കുട്ടികള്‍ അനൂപിനെ പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു നയിച്ചു. അറേബ്യന്‍ അലങ്കാരപ്പണിയെ ഓര്‍പ്പിക്കുന്ന രീതി ആയിരുന്നു ആ മുറി. പക്ഷെ അനൂപ് തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം നിരാശാജനകവും കോപാകുലവും ആയിരുന്നു. ഞങ്ങളുടെ വസ്ത്രധാരണ രീതി ഒരു കാരണമായിക്കണ്ട് ഞങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളോട് സംസാരിക്കാനുള്ള അവസരം നിരസിച്ചു. AD 2008 -ലെ ഉദ്യോഗസ്ഥമേധാവിത്വം ഉള്ള ഒരു പഴയ സ്കൂള്‍ ആയിരുന്നു അത്. സത്യത്തില്‍ ഗാന്ധിജി ഇവിടെ നേരിട്ടു വന്നാലത്തെ അവസ്ഥയോര്‍ത്ത് ഞങ്ങള്‍ക്കതിശയം തോന്നി. ആ അര്‍ദ്ധനഗ്നനായ ഫക്കീറിനെ പറഞ്ഞു വിടുമായിരുന്നോ? അവസരം നഷ്ടമാക്കിയ കുട്ടികള്‍ക്ക് ചെറിയൊരു നിരാശ അവശേഷിപ്പിച്ചിട്ട് ഞങ്ങളവിടെ നിന്നും നടന്നു നീങ്ങി. താന്‍ പഠിച്ചിരുന്ന കോളേജില്‍ നിന്നും ലഭിച്ച പ്രതികരണത്തില്‍ ആദര്‍ശിനു ദേഷ്യവും അപമാനവും ഒപ്പം തോന്നി. അവിടന്നു ഞങ്ങള്‍ നേരേ പോയത് പ്രാദേശിക വര്‍ത്തമാന പത്രത്തിന്റെ ഓഫീസിലേക്കാണ്. അവിടെ പോയി നടന്ന കഥകളെല്ലാം അവരോടു വിവരിച്ചു. ചിലപ്പോളത് നാളത്തെ പത്രത്തില്‍ വരുമായിരിക്കും.

അവിടന്ന് ഞങ്ങള്‍ നേരെ പോയത് ഖാദി ബോര്‍ഡിലേക്കാണ്. അവര്‍ ഞങ്ങളെ സ്നേഹാര്‍ദ്രമായി സ്വീകരിക്കുകയും അവിടത്തെ ജീവനക്കാരുമായി സ്വതന്ത്ര സോഫ്ട് വെയര്‍ മൂലം ഉണ്ടാകുന്ന പ്രശ്നനങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഒരു പ്രത്യേക കാര്യത്തെ കുറിച്ചു അനൂപ് കുറച്ചു ആഴത്തില്‍ സംസാരിക്കാന്‍ തുടങ്ങിയെങ്കിലും അതു പകുതി വഴിക്കു വച്ചു നിര്‍ത്തി. പിന്നീട് ഞങ്ങള്‍ പോയത് കൊല്ലം സൂപ്രണ്ട് ഓഫ് പൊലീസിനെ കാണാനാണ്. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ കാത്തിരിപ്പ് ഏകദേശം രണ്ടോ അതിലധികമോ മണിക്കൂറുകള്‍ അവിടെ കാത്തിരിക്കേണ്ടി വരുമെന്നു മനസിലായി. അവിടെ വച്ചു ഞങ്ങള്‍ക്ക് കുറച്ചു പോലീസുകാരുമായി സംസാരിക്കാനുള്ള അവസരമുണ്ടായി. അതില്‍ പുതുതായി ഓഫീസറുടെ പദവിയില്‍ ചേര്‍ന്ന പോലീസുകാരനുമായുള്ള സംഭാഷണം രസകരമായിരുന്നു. സാധാരണ പോലീസുകാരനില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. വാദമുഖങ്ങള്‍ നിരത്തി ഒരു നാവികനെപ്പോലെ ആണയിടുകയും ആക്രമസക്തനാകുകയും ചെയ്യുന്ന കോളനിവാഴ്ച സമയത്തെ പോലീസുകാരുടെ സ്വഭാവത്തിനു ഇന്നത്തെ സമൂഹത്തില്‍ ഒരു പ്രസക്തിയുമില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സമയം സര്‍ക്കാര്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. ഇന്നത്തെ പോലീസുകാര്‍ ജനങ്ങളെ സഹായിക്കുന്ന രീതിയിലായിരിക്കുന്നു ഇന്നത്തെ അവസ്ഥ. കേരള പോലീസ് സേനയിലെ തികച്ചും സൗമ്യനായ ഒരു ഉദ്യോഗസ്ഥന്‍.

എസ് പിയെ കാണാനായി കാത്തിരുന്നത് തികച്ചും ഉപയോഗശൂന്യമായിരുന്നു. അതുകൊണ്ട് മൂന്നു പേരും കൂടെ രാപാര്‍ക്കാന്‍ ആദര്‍ശിന്റെ വീട്ടിലേക്കു പോയി. അദ്ദേഹം സ്ഥിരം ആഹാരം കഴിക്കുന്ന സ്ഥലത്തു കൊണ്ടുപോയി. അവിടെയാണ് ഞങ്ങള്‍ അത്താഴം കഴിച്ചത്. പോകുന്ന വഴിയില്‍ ലോകത്തേറ്റവും ചെറിയ, സൈക്കിള്‍ കേടുപാടു തീര്‍ത്തു കൊടുക്കുന്ന ഒരു കട കാണാന്‍ കഴിഞ്ഞു. കടയുടമ വളരെ താത്പര്യത്തോടെ ഞങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ആദര്‍ശിന്റെ വീട്ടിലെത്തിച്ചേര്‍ന്നത് ഒരു വലിയ ആശ്വാസം തന്നെയായിരുന്നു. ബുദ്ധിമുട്ടുകല്‍ക്കിടയിലും അവര്‍ കാണിച്ച ആതിഥ്യ മര്യാദ ഒരു വലിയ കാര്യം തന്നെയാണ്. ആദര്‍ശ് "അതിഥി ദേവോ ഭവ:" - 'അതിഥി എന്റെ ദൈവമാണ്' എന്ന ഇന്‍ഡ്യന്‍ ആചാര മര്യാദ പ്രവൃത്തിയില്‍ കാണിച്ചു തന്നു. നന്ദിയോടെ ഞങ്ങള്‍ ഏവരും ഉറക്കത്തിലേക്ക് വഴുതി വീണു.

day41-thumbnail.JPG
Freedom Walk Day 41 Photo Gallery

പദയാത്രയില്‍ പങ്കെടുത്തവര്‍
മൂവര്‍ സംഘം
ആദര്‍ശ് വി കെ

സഞ്ചരിച്ച സ്ഥലങ്ങള്‍
മാറനാട്
ആറുമുറിക്കട
കുണ്ടറ
കൊല്ലം

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options