പതിനാറാം ദിവസമായ ഇന്നത്തെ പരിപാടികള്‍ ഔദ്യോഗികമായ ഒരു ചടങ്ങുപോലെയാണ് അനുഭവപ്പെട്ടത്. കോഴിക്കോടു വച്ച് ഖാദി ബോര്‍ഡ് ഓഫീസില്‍ ഒരുക്കിയിരുന്ന സ്വീകരണ സ്ഥലത്ത് സമയത്തെത്തിച്ചേരാന്‍ നന്നേ ക്ലേശിക്കേണ്ടി വന്നു. പ്രസാദ് പ്രഭാത ഭക്ഷണത്തിനായി വഴിയിലിറങ്ങി, എന്നാ മറ്റുള്ളവര്‍ ബദ്ധപ്പെട്ട് ഓടുകയായിരുന്നു. വളരെ ഔദ്യോഗിക സ്വീകരണമാണ് ഖാദി ബോര്‍ഡ് ഒരുക്കിയിരുന്നത്. ഓഫീസിന്റെ മുന്‍വശത്തു തന്നെ പൊന്നാട അണിയിക്കാനായി സംഘാടകര്‍ നില്കുന്നുണ്ടായിരുന്നു. ഈ പരിപാടി സംഘടിപ്പിച്ച ശ്രീ. ഷിബിന്‍ ഓഫീസെല്ലാം ചുറ്റി നടന്നു കാണിച്ചു. ഈ പരിപാടിയുടെ ചിത്രങ്ങളെടുക്കുന്നതിനും മറ്റുമായി ഒരു പ്രാദേശിക ലേഖകന്‍ എത്തിയിരുന്നു. ഇത്രയും ശ്രദ്ധ ക്ഷണിക്കുന്ന പരിപാടിയായിരിക്കും ഇതെന്നു ഞങ്ങള്‍ കരുതിയതേ ഇല്ല
ഫ്രീ സോഫ്റ്റ് വേയറിനോടനുബന്ധിച്ചു അവര്‍ക്കുണ്ടായിരുന്ന പ്രശ്നം പഴയ ടൈപ്പ് റൈട്ടര്‍ രീതിയിലുള്ള കീ ബോര്‍ഡ് ലേ ഔട്ടിന്റെ ഉപയോഗവും പഴയ ജീവനക്കാര്‍ക്കു പുതിയ ലേ ഔട്ടിലേക്കു മാറാനുള്ള പ്രയാസവുമാണെന്നു ഞങ്ങള്‍ക്കു മനസിലായി. അതുകൊണ്ട് അവര്‍ പഴയ ടൈപ് റൈട്ടര്‍ രീതി തന്നെ പിന്തുടരാനിഷ്ടപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ് വേര് അല്ലെങ്കില്‍ പുതിയ സാങ്കേതികത ഉള് കൊള്ളാന്‍ ഇതൊരു വലിയ തടസം തന്നെയാണ് . ഖാദി ബോര്‍ഡ് ഓഫീസില്‍ നിന്നും ശ്രീ. മനോജ് അയ്യര്‍ സ്വതന്ത്ര്യ പദയാത്രയില്‍ ചേര്‍ന്നു.
ഖാദി ബോര്‍ഡ് ഓഫീസില്‍ നിന്നും യാത്രതിരിച്ചപ്പോള്‍ ഏകദേശം വൈകുന്നേരമായിരുന്നു. അവിടന്ന് ഞങ്ങള്‍ നേരെ പോയത് സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു. അവിടെയെത്തിയ ഞങ്ങള്‍ക്കു കമ്മീഷണര്‍ അനൂപ് ജോണ്‍ കുരുവിള ഐ പി എസുമായി ഞങ്ങളുടെ ആദര്‍ശങ്ങളും, ലക്ഷ്യങ്ങളും പങ്കുവയ്ക്കുവാനും വളരെ ആരോഗ്യകരമായ രീതിയിലുള്ള ഒരു സംഭാഷണം നടത്തുവാനും കഴിഞ്ഞു. ഞങ്ങളുടെ ചര്‍ച്ചയ്ക്കു ആക്കം കൂട്ടാന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. അശോകും അവിടെ സന്നിഹിതനായിരുന്നു.
അവിടെ നിന്നും ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന വിശ്രമ സ്ഥലമായ ഗോദീശ്വരം ബീച്ച് റിസോര്‍ട്ടിലേക്കു തിരിച്ചു. പോകുന്ന വഴിയില്‍ പൊട്ടിയ ഒരു പാലമുണ്ടായിരുന്നു. ഏകദേശം 20 അടി വീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന പാലം നദിയുടെ കുറുകെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് നിര്മ്മിച്ചിരിക്കുന്നതാണെങ്കിലും റോഡുമായി ബന്ധിപ്പിക്കുന്ന ഒരു വഴിയും അവിടെ കണ്ടില്ല. ഒരു വൃത്തിയില്ലാത്ത ഒരു നടപ്പാതയില്‍ നിന്നും അതേ രീതിയിലുള്ള മറ്റൊരിടത്തേക്കു പോകുന്ന വഴികള്‍ ഞങ്ങളെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ എത്തിച്ചു.
കടല്‍തീരത്തെത്തിയ ഞങ്ങള്‍, ബേപ്പൂര്‍ ലക്ഷ്യമാക്കി നടക്കാന്‍ തീരുമാനിച്ചു. വളരെ പെട്ടന്നുതന്നെ മാറാട് എത്തിയ ഞങ്ങള്‍ക്കു മതമുദ്രയുടെ ഭീകരത അവിടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു. റോഡ് മുറിച്ചു കടന്നപ്പോള്‍ കുറച്ചാളുകള്‍ ഒപ്പം കൂടി. അതിനടുത്തായി സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റെഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഞങ്ങള്‍ അവിടെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍, ഐഡന്റിഫിക്കേഷന്‍ എന്നിവ ചോദിച്ചറിയുകയുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തന രീതികണ്ടിട്ടാവണം അവര്‍ അതിവിനീതമായാണ് ഞങ്ങളോട് ഇടപെട്ടത്. കൂടാതെ മാറാട് പോലീസ് സ്റ്റെഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു. അതു കേട്ടു ഞങ്ങളില്‍ ചിലര്‍ പരിഭ്രാന്തരായെങ്കിലും പിന്നെയാണ് കാര്യങ്ങള്‍ മനസ്സിലായത്. അതിനിടെ ചില ആള്ക്കാര് ബാഗും മറ്റും പരിശോധിക്കാനും തുടങ്ങിയിരുന്നു. 2003-ല്‍ മാറാട് നടന്ന മത-യുദ്ധത്തിന്റെ പരിണിത ഫലങ്ങളായിരുന്നു ഈ പരിശോധനയും മറ്റും. അന്നു മതത്തിന്റെ പേരില്‍ 8 പേര് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മതസംരക്ഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരു സ്റ്റേഷനായിരുന്നു അത്.
വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ബേപ്പൂരിലെത്തി. കോഴിക്കോട് സ്വതന്ത്ര സോഫ്ട് വെയര്‍ കൂട്ടം അവിടെയുണ്ടായിരുന്നു - ജുനൈസ്, ജയ്സണ്‍, സഞ്ജയ്, യൂനൈസ് എന്നിവരുള്‍പ്പെടെ.
ഇന്നത്തെ പദയാത്രയില്‍ പങ്കെടുത്തവര്‍
അനൂപ് ജോണ്‍,
പ്രസാദ് എസ് ആര്
ചെറി ജി മാത്യു
സൂരജ് എസ്
ജെംഷിദ് കെ കെ
മനോജ് അയ്യര്‍ (ഖാദി ബോര്‍ഡ്)
Post new comment