Skip to Content

Freedom Walk - List of Conducted Programs

During the course of the 44-day walk, the freedom-walkers talked to thousands of people at their organized programs at educational institutions as well as road-side meetings with general public. This is on top of the reach to the general public through the media. We have compiled here a list of such documented interactions here.Click Here to Read the rest of this article

സ്വാതന്ത്ര പദയാത്ര - തിരുവനന്തപുരത്ത് സമാപിക്കുന്നു.

ആറു മാസം മുമ്പ് അനൂപിന്റെ മനസ്സില്‍ ഉദിച്ച ആശയം ആയിരുന്നു ഒരു പദയാത്ര സംഘടിപ്പിക്കുക എന്ന്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതിനു രൂപം കൊടുത്ത് 'സ്വാതന്ത്ര്യം നേടുവാനും അതു സ്വന്തമാക്കുവാനും അതു സൂക്ഷിക്കാനും' ആഹ്വാനം ചെയ്യുന്ന ഒരു സ്വാതന്ത്ര്യ പദയാത്രയായി മാറ്റിയെടുത്തു. കാസര്‍കോടു നിന്നു ഒക്ടോബര്‍ 2 മുതല്‍ പദയാത്രക്കാര്‍ കേരള സംസ്ഥാനത്തിലെ 14 ജില്ലകളിലും കൂടി സഞ്ചരിച്ച് സ്വാതന്ത്ര്യത്തിന്റെ സുവിശേഷം മനുഷ്യരുടെ ഇടയില്‍ എത്തിച്ചു. ഒരു പൊതു താല്‍പര്യത്തിനു വേണ്ടി യത്നിച്ച അനൂപ് ജോണിനും, ചെറി ജി മാത്യുവിനും, സൂരജിനും പ്രസാദിനും അവരുടെ നിശ്ചയദാര്‍ഡ്യത്തിനും ഇഛാശക്തിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.Click Here to Read the rest of this article

സ്വാതത്ര്യ പദയാത്ര: ദിവസം 42 - കൊല്ലം മുതല്‍ കല്ലമ്പലം വരെ

day42-200x200.JPGആദര്‍ശ് ഓഫീസില്‍ പോകുന്നതിനു മുന്‍പെ ഇറങ്ങണം എന്നായിരുന്നു ആവശ്യമെങ്കിലും അല്പം വിശ്രമിച്ച ശേഷമായിരുന്നു എണീറ്റത്. ഞങ്ങള്‍ക്ക് തന്നെ ഞങ്ങള്‍ കുറച്ചു പ്രാധാന്യം കല്പിച്ചാണ് ഞങ്ങള്‍ എണീക്കാതിരുന്നത്. ആദര്‍ശ് പിന്നീടും ഞങ്ങളെ വിളിച്ച ശേഷമാണ് ഞങ്ങള്‍ എണീറ്റ് പുറപ്പെടാന്‍ തയ്യാറായത്. അവരുമായി വീണ്ടും കണ്ടുമുട്ടാം എന്ന് ഉറപ്പു കൊടുത്ത ശേഷം ഞങ്ങള്‍ ദേശീയ പാതയിലൂടെ ആറ്റിങ്ങലിലേക്കു നടന്നു തുടങ്ങി.Click Here to Read the rest of this article

സ്വാതന്ത്ര്യ പതയാത്ര: ദിവസം 41 - പുത്തൂര്‍ മുതല്‍ കൊല്ലം വരെ

day41-150x150.JPGകൊല്ലത്ത് വച്ച് ചില പരിപാടികള്‍ നടത്തേണ്ടിയിരുന്നതിനാല്‍ അതിരാവിലെ തന്നെ ഞങ്ങള്‍ പുത്തൂരു നിന്നും യാത്ര തിരിച്ചു. ഗ്രാമ പ്രദേശത്തുകൂടെയുള്ള യാത്ര ഉത്തേജനാത്മകമായിരുന്നു. ഈ പതയാത്രയ്കിടയില്‍ ഇങ്ങനെയുള്ള സ്ഥലത്തു കൂടെയുള്ള അവസാനത്തെ യാത്ര അവസാനത്തെ യാത്ര ആയിരിക്കും ഇത് എന്നു ഞങ്ങള്‍ക്കു തോന്നി. കൊല്ലത്തേക്കു കടക്കുമ്പോള്‍ ദേശീയപാത 47-ലേക്കു കടന്നു കഴിഞ്ഞാല്‍ പിന്നെ മനുഷ്യരെ കൊല്ലുന്ന ട്രാഫിക് ആയിരിക്കും.Click Here to Read the rest of this article

സ്വാതന്ത്ര്യ പതയാത്ര: ദിവസം 40 - കൈപ്പത്തൂര്‍ മുതല്‍ പുത്തൂര്‍ വരെ

day40-200x200.JPGസെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ കാര്യസ്ഥന്‍ ഞങ്ങളെ കണ്ട് ആശ്ചര്യപ്പെടുകയും അലപ്പമൊന്നു പരിഭ്രമിക്കുകയും ചെയ്തു. അവരെ ശല്യം ചെയ്യാതെ പുലരുമ്പോള്‍ തന്നെ യാത്രയാകുമെന്നു ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കി. ആറരയാകുമ്പോള്‍ തന്നെ ഞങ്ങള്‍ പോകാനായി റെഡിയായി. കുളിക്കാനും പല്ലുതേയ്കാനുമൊന്നും അവിടെ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല എങ്കിലും അടൂരെത്തി പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം അവിടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികള്‍ക്കു ചേരാമെന്നു തീരുമാനിച്ചു. ആനന്ദപ്പള്ളിക്കു തൊട്ടുമുമ്പായി പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സിക്സ് വെയര്‍ ടെക്നോളജീസിലെ ഉദ്യോഗസ്ഥനായ ശ്രീ ഉണ്ണികൃഷ്ണന്‍ ഞങ്ങളൊടൊപ്പം പദയാത്രയില്‍ ചേരുന്നു എന്നറിയിച്ചു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 37 - തണ്ണീര്‍ മുക്കം ബണ്ട് മുതല്‍ അമ്പലപ്പുഴ വരെ.

day37-150x150.JPGസാധാരണ ഓഫീസുകളില്‍ നിന്നും യാത്ര ആരംഭിക്കുന്നതുപോലെ തണ്ണീര്‍ മുക്കം KSEB ഓഫീസില്‍ നിന്നും അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. ആലപ്പുഴയിലേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തീരദേശത്തിന്റെ പ്രത്യേകതകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. മാറാട്, ബേക്കല്‍ കടല്‍ത്തീരങ്ങളൂടെ ഒരു പതിപ്പ് പോലെയാണ് അവിടെ എത്തിയപ്പോള്‍ അനുഭവപ്പെട്ടത്. കേരള മാതൃകയില്‍ പണി കഴിപ്പിച്ച ഒരുപാട് ക്ഷേത്രങ്ങള്‍ ആ പ്രദേശത്തു കാണാന്‍ കഴിഞ്ഞു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 36 - കോട്ടയം മുതല്‍ തണ്ണീര്‍മുക്കം ബണ്ട് വരെ

day36-150x150.JPGകോട്ടയത്തെ ഇന്നു ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. പല പല ചുമതലകളാല്‍ ഇന്നു മുഴുവന്‍ പട്ടണത്തില്‍ തന്നെ ഉണ്ടായിരുന്നു. 'മനോജ് അച്ചച്ചന്റെ ' വീട്ടില്‍ നിന്നും ഒന്നാംതരം പ്രാതല്‍ കഴിച്ചതിനു ശേഷം ഞങ്ങള്‍ MD സെമിനാരി ഹയര്‍ സെക്കന്ററി സ്കൂളിലെക്ക് പോയി. BCM കോളേജിലെ ജിനും ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു. ജിന്‍ ആ കോളേജിലെ 18 ആണ്‍കുട്ടികളില്‍ ഒരാളായിരുന്നു. അദ്ദേഹം അവിടുത്തെ അദ്ധ്യായനം ആസ്വദിക്കുന്നുണ്ടാവും. ഈ 18 പേര്‍ ഇല്ലായിരുന്നേല്‍ അതൊരു വനിതാ കോളേജ് ആയിരുന്നേനെ. ;-)Click Here to Read the rest of this article

സ്വാതന്ത്ര പദയാത്ര: ദിവസം 35 - കൊടുങ്ങൂര്‍ മുതല്‍ കോട്ടയം വരെ

day35-150x150.JPGശ്രീ ഗോപിദാസിന്റെ ഭവനത്തില്‍ നിന്നും ലഭിച്ച ആതിഥ്യം മരുഭൂമിയിലെ മരുപ്പച്ചപോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. 36 മണിക്കൂര്‍ നീണ്ടു നിന്ന പദയാത്രയ്ക്കു ശേഷം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തളര്‍ന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യ വിളമ്പിയ രുചികരമായ ഭക്ഷണവും കുടുംബം പകര്‍ന്നു നല്‍കിയ സ്നേഹവും ഞങ്ങളുടെ തളര്‍ന്ന ഹൃദയങ്ങള്‍ക്ക് മേല്‍ തൈലം പുരട്ടുന്ന പോലെയായിരുന്നു. അവിടെ വച്ചു അനൂപ് ബാല്യകാല സുഹൃത്തായ അനീഷിനെ കണ്ടുമുട്ടി.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര ദിവസം: 33, 34 - കാഞ്ചിയാര്‍ മുതല്‍ കൊടുങ്ങൂര്‍ വരെ

day33-150x150.JPGയാത്രയുടെ വേഗത കുറയുന്നു എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ കാഞ്ചിയാര്‍ നിന്നും നേരത്തെ പുറപ്പെട്ടു. ഇന്നത്തെ യാത്ര കൂടുതലും ചെരിവുകള്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ക്കു കിട്ടിയ അറിവ്. എന്നാല്‍ ഞങ്ങള്‍ കണ്ട ഓരോ ഇറക്കത്തിനും സമമായി ഓരോ കയറ്റവും ഉണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ക്കു ആ വഴിയുള്ള യാത്ര രസകരമായി തോന്നി. പൈനാവ് കഴിഞ്ഞപ്പോഴേക്കും റോഡ് മോശമായിരുന്നു. കുറച്ചു ചെന്നപ്പോഴേക്കും റോഡ് മുല്ലപ്പെരിയാറിന്റെ തീരത്തെത്തി. അവിടെ ഒന്നു കാല്‍ നനയ്ക്കാതെ പോകാന്‍ ഞങ്ങള്‍ക്കു തോന്നിയില്ല.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 32 - പൈനാവ് മുതല്‍ കാഞ്ചിയൂര്‍ വരെ

day32-150x150.JPGഇന്നലെ 40 കിലോമീറ്റര്‍ മലകയറിയ ക്ഷീണത്താല്‍ രാത്രി ഞങ്ങള്‍ സുഖമായി ഉറങ്ങി. രാവിലെ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും കിളികളുടെ ശബ്ദങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി. PWD വിശ്രമകേന്ദ്രത്തില്‍ നിന്നും അതിദൂരം പരന്നു കിടക്കുന്ന ജലാശയത്തിലേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ച അത്ഭുതാവഹമാണ്. റിസര്‍വോയറിനു ചുറ്റും അതിനെ സംരക്ഷിക്കാനെന്ന വണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ഗിരിനിരകളെ കാണാം. പൊതുജനങ്ങള്‍ ആ വനത്തിനുള്ളില്‍ കടക്കാതിരിക്കനുള്ള സംവിധാനം ഉള്ളത് വന്യജീവികള്‍ക്ക് അനുഗ്രഹം തന്നെയാണ്.Click Here to Read the rest of this article

Syndicate content