Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 27 - കളമശ്ശേരി മുതല്‍ വൈറ്റില വരെ

day27-200x200.JPGഇന്നു രാവിലെ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് ചെറിയുടെ അങ്കിള്‍ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഇന്നു യാത്രാ മദ്ധ്യേ ആഹാരം കഴിച്ചുകൊള്ളാം എന്നു പല ആവര്‍ത്തി അദ്ദേഹത്തോട് തലേരാത്രി പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് നന്നാ രാവിലെ എഴുന്നേറ്റ് ഞങ്ങള്‍ക്കു വേണ്ടി ആഹാരം പാകം ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങള്‍ പദയാത്ര തുടര്‍ന്നു.

ഇന്നത്തെ ആദ്യത്തെ പരിപാടി രാജഗിരി കോളജില്‍ ആയിരുന്നു. വളരെ പ്രകൃതി മനോഹരമായ ഒരു ക്യാമ്പസ് ആയിരുന്നു അത്. അതിലെ നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ടു പദയാത്ര മുന്നേറി. അക്കൂട്ടത്തില്‍ ഉള്ളവരുടെ പേരുകള്‍ തഴെ ചേര്‍ക്കുന്നു.
പ്രിന്‍സണ്‍ (സ്പേസ്)
സമീര്‍ (കൊച്ചി സ്വതന്ത്ര സോഫ്ട് വെയര്‍ യൂസേര്‍സ് ഗ്രൂപ്പ്)
ശ്രീനാഥ് ( " " )
ഷിബിന്‍ ( " " )
ബിന്നി ( " " )
സഞ്ജയ് ( " " )
മനോജ് ( " " )
അജിത് ( " " )
വിപിന്‍ (ഫയര്‍ ഫ്ലൈസ്)
ജോയ്സ് (ഫയര്‍ ഫ്ലൈസ്)
അശ്വിന്‍ (OSSICS)
അരുണ്‍ (OSSICS)
ഇവരാണ് ത്രിമൂര്‍ത്തികളെ കൂടാതെ പദയാത്രയില്‍ പങ്കെടുത്തത്. ലൈബ്രറി സയന്‍സ്, മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്സ് എന്നിവയ്ക്കു പഠിക്കുന്ന കുട്ടികളുമായിട്ടായിരുന്നു ഇന്നത്തെ സംഭാഷണം. കോളജ് അധികൃതരുമായി സഹകരിച്ച് ഞങ്ങളെ വളരെ സഹായിച്ചത് കോളജിലെ വിദ്യാര്‍ത്ഥി നേതാക്കളായ പപ്പു പി എസ്, ലിബിന്‍ പി കുര്യന്‍ എന്നിവരാണ്. 'സമൂഹത്തിന്റെ സ്വാതന്ത്ര്യം', 'പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം', 'സോഫ്ട് വെയര്‍ സ്വാതന്ത്ര്യം' എന്നിവ ആയിരുന്നു ഇന്നത്തെ ചൂടുള്ള ചര്‍ച്ചാവിഷയം.

അവിടെ നിന്നു ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ഇടപ്പള്ളിയിലുള്ള സ്കൂള്‍ ഓഫ് ടെക്നോളജി അന്റ് അപ്ലൈഡ് സയന്‍സസ് (STAS) എന്ന സ്ഥാപനത്തില്‍ ആണ്. അവിടെയും ഞങ്ങള്‍ക്ക് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ അവസരം കിട്ടി. സംസാരം കൂടുതലും സ്വതന്ത്ര സോഫ്ട് വെയര്‍, അതിലുള്ള തൊഴിലവസരങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു. ഇതിനിടയില്‍ സ്വതന്ത്ര സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതിന്റെ പ്രായോഗികത, അതിന്റെ പ്രത്യേകത, സാധാരണ ഒരാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ മുതലായവയെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. സമയത്തിന്റെ അഭാവത്തിലും ഞങ്ങളാല്‍ കഴിയുന്ന പോലെ എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.

അടുത്തതായി ഞങ്ങള്‍ എത്തിയത് കേരളത്തിലെ സ്വതന്ത്ര സോഫ്ട് വെയര്‍ സഹകരണ സ്ഥാപനം എന്നു കരുതപ്പെടുന്ന 'ഓപണ്‍ സോഫ്ട് വെയര്‍ സൊല്യൂഷ്യന്‍സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സോസൈറ്റി' എന്ന സ്ഥാപനത്തിലാണ്. ആ സ്ഥാപനത്തിലെ ജോലിക്കാരുമായി സംസാരിക്കാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചു. തദവസരത്തില്‍ ഞങ്ങളുടെ അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനായി സാധിച്ചു.

ഞങ്ങള്‍ അവിടെ നിന്നും ജാഥയായി നടന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് കൊച്ചിനിലെത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷാ സമയമായതിനാല്‍ അവിടത്തെ അദ്ധ്യാപക സംഘവുമായി സംസാരിക്കാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ.

ഞങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നേരെ പോയത് ഖാദി ബോര്‍ഡിലേക്കാണ്. ഞങ്ങളുടെ അജണ്ടയില്‍ ഇല്ലാതിരുന്ന മറ്റ്ഒരു സന്ദര്‍ശനം. ഭാഗ്യവശാല്‍ അവിടത്തെ ചില ജീവനക്കാരെ കാണാനും അവരെ പരിചയപ്പെടാനും കഴിഞ്ഞു. അവരില്‍ പ്രധാനിയാണ് അരുവി കുരുവി ഭോജ്യശാല നടത്തുന്ന ശ്രീ ജേക്കബ് നെടുമ്പാശ്ശേരില്‍. പ്രകൃതിദത്തമായ വിഭവങ്ങള്‍ മാത്രമേ വിളമ്പുകയുള്ളൂ എന്നത് ആ ഭക്ഷണശാലയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. അവിടെ നിന്നും രുചികരമായ ഇല അടയും മറ്റു പലഹാരങ്ങളും ഞങ്ങള്‍ക്ക് ആസ്വദിക്കാനായി.
ഞങ്ങള്‍ മറൈന്‍ ഡ്രൈവിലെത്തിയപ്പോഴേക്കും പദയാത്ര ഒരു ഘോഷയാത്രയുടെ പകിട്ടു കൈവരിച്ചിരുന്നു. സൂര്യന്‍ അസ്തമിക്കാറായെങ്കിലും അപ്പോഴും മറൈന്‍ ഡ്രൈവിലേയ്ക്ക് കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും മറ്റും തിരക്കുണ്ടായിരുന്നു. കായല്‍ തീരത്തെ ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ മാറ്റി,കുറച്ചുകൂടെ വൃത്തിയായി സംരക്ഷിച്ചിരുന്നെങ്കില്‍ സായാഹ്ന സവാരിക്കു ഏറ്റവും അനുയോജ്യമായ ഒരു തുറമുഖ തീരമായിരുന്നേനെ ഇത്. മത്സ്യത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം ഉണ്ടായിരുന്നെങ്കിലും ഹാര്‍ബറിന്റെ സൗന്ദര്യം ആസ്വദിക്കാനും, പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിനും അതൊരു തടസമായിരുന്നില്ല. കടപ്പുറത്ത് മര ഉരുപ്പടിയില്‍ തീര്‍ത്ത ഭംഗിയുള്ള ഇരിപ്പിടങ്ങളും, ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന മധുരസംഗീതവും, വിലകുറഞ്ഞ ആഭരണങ്ങളും കളിക്കോപ്പുകളും മറ്റും വില്‍ക്കുന്ന തെരുവു കച്ചവടക്കാരുടെയും നിരയും തുറമുഖത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. ഞങ്ങളുടെ സംഘം അവിടെ നിന്നും പോയത് കൃശഗാത്രനെങ്കിലും ആരോഗ്യവാനായ ജയ് ജേക്കബ് നടത്തുന്ന ജയ് ഇന്റര്‍ നെറ്റ് കഫെയിലേക്കാണ്. ആ വിശാലമായ പാതയോരത്തെ തുകല്‍ നിര്‍മ്മിതവും, ഇരിപ്പിടങ്ങളും പഴയ കമ്പ്യൂട്ടറുകളുമുള്ള ആ ക്ലബ് വച്ചു വാണിഭക്കാരന്റെ പറുദീസപോലെ തോന്നിച്ചു. കൊച്ചിയിലെ FOSS യൂസേഴ്സ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് എന്തുകൊണ്ടും അനുയോജ്യമായ ഒരു സ്ഥലമായിരുന്നു അത്.

ഇന്നത്തെ വൈറ്റില വരെയുള്ള യാത്ര ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരത്തെ വിശ്രമത്തിനായി ഞങ്ങള്‍ക്കൊരുക്കിയിരുന്നത് പ്രിന്‍കോണിന്റെ ഭവനമായിരുന്നു. അദ്ദേഹവും സഹോദരനും ചേര്‍ന്നു ഞങ്ങള്‍ക്കൊരു വിരുന്നു സല്‍ക്കാരം തന്നെ നടത്തി.

day27-thumbnail.JPG
Freedom Walk Day 27 Photo Gallery

ഇന്നത്തെ പദയാത്രക്കാര്‍
ത്രിമൂര്‍ത്തികളും, മേല്‍ പ്രസ്താവിച്ചവരും.

കടന്നു പോയ സ്ഥലങ്ങള്‍
കളമശ്ശേരി, എറണാകുളം സിറ്റി, വൈറ്റില

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options