Skip to Content

സ്വതന്ത്ര പതയാത്ര: ദിവസം 28 - വൈറ്റില മുതല്‍ പുത്തന്‍ കുരിശ് വരെ

ഞങ്ങള്‍ അടുത്തതായി നഗരത്തിലെ അറിയപ്പെടുന്ന Toc സ്കൂളിലെത്തി. അവിടെ ഞങ്ങളെയും കാത്ത് കൊച്ചി സ്വതന്ത്ര സോഫ്ട് വെയര്‍ അംഗങ്ങളായ ബിന്നി, ശ്രീകുമാര്‍, അശ്വിന്‍ എന്നിവര്‍ ഉണ്ടായിരുന്നു. സ്കൂളിലെ നേച്ചര്‍ ക്ലബ്ബ് അംഗങ്ങളും, ഒരു സംഘം മുതിര്‍ന്ന വിദ്യാര്‍ത്ഥികളോടും ഒപ്പം ഞങ്ങള്‍ കുറച്ചു സമയം ചിലവിട്ടു. സ്കൂള്‍ അധികൃതരും പ്രിന്‍സിപ്പാളും ഞങ്ങളോടു വളരെ നല്ലതായി പെരുമാറൂകയും, ഞങ്ങളെ സ്കൂള്‍ പരിസരം ചുറ്റിക്കാണിക്കുകയും ചെയ്തു. അപ്പൊഴേക്കും ഉച്ചയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ ഇരിംബനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്കു തിരിച്ചു, അവിടെ ഞങ്ങള്‍ക്കായി ഒരു അത്ഭുതം കാത്തിരിപ്പുണ്ടായിരുന്നു. മൂവാറ്റുപുഴയിലേക്കുള്ള വഴിയില്‍ തൃപ്പൂണിത്തറക്കു ശേഷമാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഞങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ട് സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഞങ്ങളെ സ്വീകരിക്കാന്‍ അണിനിരന്നിരുന്നു. സ്തബ്ധരായി നിന്ന ഞങ്ങളെ ഹാരമണിയിച്ചുകൊണ്ടവര്‍ സ്വീകരിച്ചു,. അതിവേഗം ഒരു പ്രസംഗം തയ്യാറാക്കിയ ഞങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്തു. സ്കൂളിന്റെ അങ്കണത്തില്‍ വരി വരിയായി നില്‍ക്കുന്ന കുരുന്നുകളെ കണ്ട് സഹതാപം തോന്നിയ ഞങ്ങള്‍ അവരെ അധികം നിറുത്തി വിഷമിപ്പിക്കാതെ പ്രസംഗം അവസാനിപ്പിച്ചു. അവിടുത്തെ ജീവനക്കാര്‍ വഴി സ്കൂളിന്റെ വെബ്സൈറ്റിനെപ്പറ്റി ഞങ്ങള്‍ അറിഞ്ഞു - http://vhssirimpanam.org/. ജീവനക്കാരുടെ ഈ താല്പര്യം മനം കവരുന്നതായിരുന്നു.

തിരുവന്‍കുളത്തുള്ള അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സുഗുണന്‍ സാറിനെ കണ്ട് അനൂപും സൂരജും നിന്നു.ചായയും ലഘുഭക്ഷണവും നല്കിയും ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന കുപ്പികളില്‍ ചൂടുവെള്ളം നിറച്ചു തന്നും അദ്ദേഹം ഞങ്ങളെ സല്കരിച്ചു.

വൈകുന്നേരത്തെ വിശ്രമത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് കോലഞ്ചേരിയിലേക്കു ഞങ്ങള്‍ തിരിച്ചത്. ഏതെങ്കിലും ഒരു പൊതുസ്ഥാപനം കണ്ടുപിടിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.അവസാനം പുത്തന്‍കുരിശിലെ KSEB ഓഫീസ് തന്നെ ഞങ്ങള്‍ക്ക് അഭയസ്ഥാനമായി. മലയാളം വാക്കു അങ്ങനെതന്നെ പരിഭാഷപ്പെടുത്തിയ പുത്തന്‍കുരിശ് എന്ന പദം തന്നെ മനോഹരമായാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ സബ് എന്‍ജിനീയറും മറ്റു KSEB ജീവനക്കാരും വളരെ അനുഭാവത്തോടെ പെരുമാറി. KSEB കൊച്ചി ഡിവിഷനിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയ ശ്രീ ബിജു ഞങ്ങളെ AE ഓഫീസിലെ പ്രാദേശിക അധികാരിയുമായി ബന്ധപ്പെടാനൊക്കെ ഞങ്ങളെ സഹായിച്ചു.

day28-thumbnail.JPG
Freedom Walk Day 28 Photo Gallery

ഇന്നത്തെ പദയാത്രക്കാര്‍

ത്രിമൂര്‍ത്തികള്‍,
പ്രിന്‍സണ്‍
ബിന്നി
ശ്രീനാഥ്
അശ്വിന്‍

കടന്നുപോയ സ്ഥലങ്ങള്‍

വൈറ്റില
ഇരുമ്പനം
തിരുവാന്‍കുളം
പുത്തന്‍കുരിശ്

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options