Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 30 - ആനിക്കാട് മുതല്‍ അറക്കുളം വരെ

day30-200x200.JPGദേവാലയത്തിലെ ഗാന ശുശ്രൂഷയാണ് ഇന്നു രാവിലെ ഞങ്ങളെ ഉണര്‍ത്തിയത്. ചെറിക്കു ബ്ലോഗ് എഴുതി തീര്‍ക്കേണ്ടുന്നതു കൊണ്ടു പതിവിലും വൈകിയാണു ഞങ്ങള്‍ യാത്ര തുടങ്ങിയത്. രാവിലെ വികാരി ഫാദര്‍ മാത്യു വലിയമറ്റത്തോടൊപ്പം നിന്നു ചില ചിത്രങ്ങള്‍ എടുത്തു, അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വാഴകുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ ജോണ്‍ ജോസിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിക്കും പ്രഥമാധ്യാപകനുമൊപ്പം യോഗത്തില്‍ ഞങ്ങളും പങ്കുചേര്‍ന്നു. കുറച്ചു ആശങ്കയും എന്നാല്‍ അതിലേറെ ജാഗ്രതയോടെയും അവര്‍ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു. വൈകി യാത്ര ആരംഭിച്ചതിനാല്‍ ഞങ്ങള്‍ തിടുക്കത്തില്‍ അവിടെ നിന്നും ഇറങ്ങി. കാരണം ഒത്തിരി ദൂരം ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നു. കടച്ചക്കയുടെ സുഗന്ധവും റബ്ബര്‍ ഷീറ്റിന്റെയും ദുര്‍ഗന്ധവും വാഴക്കുളത്തില്‍ സുലഭമാണെന്നു തോന്നിച്ചു. അല്പദൂരത്തെ യാത്രയ്കു ശേഷം ദാഹം മാറാനായി ഞങ്ങള്‍ ഒരു വീട്ടില്‍ പോയി കഞ്ഞിവെള്ളം കുടിച്ചു. ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന കുപ്പികളിലും മറ്റും അവര്‍ വെള്ളം നിറച്ചു തന്നു. ഇതേ രീതിയിലുള്ള ആതിഥ്യ മരിയാദ കേരളത്തിലുടനീളം ഞങ്ങള്‍ക്കു ലഭിച്ചു.

ഉച്ചതിരിഞ്ഞ് ഞങ്ങള്‍ തൊടുപുഴ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങള്‍ മുദ്ര ഓഫ് സെറ്റ് പ്രിന്റേഴ്സിലെ ശ്രീ ജെയിംസിനെ കണ്ടുമുട്ടി. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം സ്വതന്ത്ര സോഫ്ട് വേറിനെ കുറിച്ചും അതിന്റെ വ്യാവസായിക സാധ്യതകളെ കുറിച്ചും ചര്‍ച്ച നടത്തി. തൊടുപുഴയിലെ ഒരു പെട്രോള്‍ പമ്പില്‍ പെട്രോള്‍ നിറയ്ക്കാനായി നില്‍ക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഒരു ബസ്സില്‍ കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ നിയമം കാറ്റില്‍ പറത്തുന്ന കാര്യങ്ങളെ കുറിച്ചു സൂക്ഷ്മമായി ഞങ്ങള്‍ ആലോചിച്ചു.

തൊടുപുഴ IHRD കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെത്തിയ ഞങ്ങള്‍ക്കു അവിടുത്തെ കുട്ടികളോടൊപ്പം സംസാരിക്കാനുള്ള അവസരം ലഭിച്ചു. പ്രസംഗിച്ചു ശീലമായതിനാല്‍, പദയാത്രയുടെ സാമൂഹിക വീക്ഷണത്തെക്കുറിച്ചു അനൂപും, സ്വതന്ത്ര സോഫ്ട് വേറിനെ കുറിച്ചു സൂരജും, ജോലി സാധ്യതയെ കുറിച്ചു ചെറിയും സംസാരിച്ചു.

സമയം വളരെ വൈകിപ്പോയതിനാല്‍ തൊടുപുഴ മഹാത്മ ഗാന്ധി കോളേജില്‍ അധികമൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. പശ്ചിമ ഘട്ടത്തോട് നടന്നടുക്കുന്തോറും നടക്കാനുള്ള വൈഷമ്യത കൂടുന്നുണ്ടായിരുന്നു. പാലക്കാടിനു മുമ്പാണ് ഞങ്ങള്‍ സുന്ദരമായ ഈ മലയോരപ്രദേശം അവസാനമായി കണ്ടത്. തൊടുപുഴനദിയുടെ തെക്കന്‍ തീരത്തു കൂടെ യാത്ര ചെയ്യുമ്പൊള്‍ അതിമനോഹരമായ ഭവനങ്ങള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. വരുന്നവഴി ഒരു റിസോര്‍ട്ടും, ഒരു ഭക്ഷണശാലയും ഉണ്ടായിരുന്നത് അത്യാകര്‍ഷകവും ആഡംബര പൂര്‍ണ്ണവുമായിരുന്നു. നദിയോരത്തെ റോഡ് കഴിഞ്ഞു് മലമുകളിലേക്കുള്ള പാതയിലെത്തിയപ്പോള്‍ ഭംഗിയുള്ള കല്ലുകള്‍ പാകിയ കല്‍പ്പടവുകള്‍ ഞങ്ങളെ എതിരേറ്റു. രാത്രിയാകാറായപ്പോള്‍, കാപ്പിത്തോട്ടത്തിന്റെയും റബ്ബര്‍തോട്ടത്തിന്റെയും നടുവിലൂടെ നാളെ ഞങ്ങള്‍ക്കു കയറാനുള്ള പാത കാണാന്‍ കഴിഞ്ഞു. അവിടന്നു നീങ്ങി അരക്കാടിനടുത്തുള്ള അശോകന്‍ കവലയിലെത്തിയപ്പോള്‍ റോഡ് രണ്ടു കൈവഴിയായി പിരിഞ്ഞു. അവിടെ നിന്ന് കുന്നിന്‍മുകളിലെ പ്രകാശവും വിതാനത്തിന്റെ ഭംഗിയും, അടിയിലൂടെ ഒഴുകുന്ന നദിയുടെ ദൃശ്യവും ആസ്വദിക്കാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിലും സുന്ദരനായ, ഫാദര്‍ എഫ്രയിം കൊഴുവനല്‍ ആതിഥ്യമരുളിയ സെന്റ് മേരീസ് ദേവാലയമായിരുന്നു ഇന്നത്തെ ഞങ്ങളുടെ വിശ്രമസങ്കേതം.

day30-thumbnail.jpg
Freedom Walk Day 30 Image Gallery

ഇന്നത്തെ പദയാത്രക്കാര്‍

ത്രിമൂര്‍ത്തികള്‍,

കടന്നുപോയ വഴികള്‍
വാഴകുളം
തൊടുപുഴ
മടക്കന്താനം
മ്രാല
മൂന്നാംമൈല്‍
മറ്റം
കാഞ്ഞാര്‍
അറക്കുളം

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options