Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 37 - തണ്ണീര്‍ മുക്കം ബണ്ട് മുതല്‍ അമ്പലപ്പുഴ വരെ.

day37-150x150.JPGസാധാരണ ഓഫീസുകളില്‍ നിന്നും യാത്ര ആരംഭിക്കുന്നതുപോലെ തണ്ണീര്‍ മുക്കം KSEB ഓഫീസില്‍ നിന്നും അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. ആലപ്പുഴയിലേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തീരദേശത്തിന്റെ പ്രത്യേകതകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. മാറാട്, ബേക്കല്‍ കടല്‍ത്തീരങ്ങളൂടെ ഒരു പതിപ്പ് പോലെയാണ് അവിടെ എത്തിയപ്പോള്‍ അനുഭവപ്പെട്ടത്. കേരള മാതൃകയില്‍ പണി കഴിപ്പിച്ച ഒരുപാട് ക്ഷേത്രങ്ങള്‍ ആ പ്രദേശത്തു കാണാന്‍ കഴിഞ്ഞു.

ആലപ്പുഴ ജില്ലയിലെ താരതമ്യേന വലിപ്പമേറിയ ഒരു പ്രദേശമാണ് മുഹമ്മ. കുറച്ചു വിദ്യാലയങ്ങളും മറ്റിതര സ്ഥാപനങ്ങളും അവിടെ സ്ഥിതി ചെയ്യുന്നു. വിശ്രമിക്കുന്നതിനും ബ്ലോഗ് ചെയ്യുന്നതിനുമായി ഞങ്ങള്‍ ഒരു വെയ്റ്റിംഗ് ഷെഡ്ഡില്‍ കയറിയിരുന്നപ്പോള്‍ ആകാംക്ഷാഭരിതരായ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഞങ്ങളോട് കുശലം പറയുവാനായി ഒരു പോലെ തിക്കിത്തിരക്കി. മനോരമ വര്‍ത്തമാന പത്രത്തില്‍ ഞങ്ങളെ കുറിച്ചു വന്ന വാര്‍ത്ത പൊതു ജനങ്ങളെ അത്രയേറെ സ്വാധീനിച്ചിരുന്നു.

തദ്ദേശ വാസികള്‍ അനുഭവിച്ചിരുന്ന ജലദൗര്‍ലഭ്യം ഞങ്ങള്‍ക്കും അനുഭവപ്പെട്ടു. അവിടത്തെ കിണറുകളിലെ ജലം ലവണാംശമുള്ളതും രോഗം ക്ഷണിച്ചുവരുത്താന്‍ പര്യാപ്തവുമായിരുന്നു. ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കുടിവെള്ളത്തിന്റെയും ആഹാരത്തിന്റെയും കാര്യത്തില്‍ അതീവ ജാഗ്രത ഉള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണ്. മുഹമ്മയിലെ ഒരു ചെറിയ ഭക്ഷണശാലയിലേക്ക് കഴിയ്ക്കാനായി പോയി. ഭക്ഷണ സമയം കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്കു ഭക്ഷണം നല്കാന്‍ അവര്‍ തയ്യാറായി. വൃത്തിഹീനമായ ആ ഹോട്ടല്‍ ഈച്ചകളുടെ വിഹാര കേന്ദ്രമായിരുന്നു. അതു കണ്ട അനൂപ് മറ്റെവിടെയെങ്കിലും നിന്നു പഴങ്ങള്‍ കഴിച്ച് വിശപ്പടക്കാന്‍ തീരുമാനിച്ചു.

അവിടന്നു നടന്നു നീങ്ങിയ ഞങ്ങള്‍ ചെന്നു കയറിയത് ദേശീയ പാത 47 - ലേക്കാണ്. റോഡിന്റെ വശങ്ങളില്‍ ചെറുകിട കയര്‍ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിലൊന്നിലേക്കു ഞങ്ങള്‍ നടന്നു കയറി. കഴിവുറ്റ പണിയാളുകള്‍ കരവിരുതോടെ കയറുപിരികള്‍ ഉണ്ടാക്കുന്നത് കൗതുകമായ കാഴ്ച തന്നെയാണ്. പിന്നീട് ഈ ചെറിയ കയറുപിരികള്‍ കൂട്ടിയിണക്കി വലിയ വടം ഉണ്ടാക്കാനുപയോഗിക്കുമെന്നു കയറുപിരി ഉണ്ടാക്കുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു. അവിടത്തെ ആള്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാന്തുലാല്‍ എന്ന ഒരു വ്യക്തി താന്‍ പ്രവര്‍ത്തിപ്പിക്കുന്ന തടുക്കു നിര്‍മ്മാണ യന്ത്രം കാണിയ്ക്കുകയുണ്ടായി. ഇരുമ്പും മര ഉരുപ്പടിയും കൊണ്ടു നിര്‍മ്മിച്ച ആകര്‍ഷകമായ ആ യന്ത്രം കൈ കൊണ്ടാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. അത് തുടര്‍ന്ന് യന്ത്രവല്‍ക്കരിച്ചു ലാഭമുണ്ടാക്കുന്നതിനെ പറ്റി ഒരു പക്ഷെ അവര്‍ അജ്ഞരായിരിക്കാം. ഇതിനെ കുറിച്ചു ചെറിയൊരു വാദപ്രതി വാദം തന്നെ ഞങ്ങള്‍ക്കിടയില്‍ നടക്കുകയുണ്ടായി. ശമ്പള പരിഷ്കരണത്തിനായി വ്യവസായ ശാലയില്‍ ബന്ത് നടക്കുന്നതിനാല്‍ കയര്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ബന്ത് നടക്കുന്നുണ്ടായിരുന്നിട്ടും പായ ഉണ്ടാക്കുന്ന രീതി അവതരിപ്പിച്ചു കാണിച്ച ശാന്തുലാലിനു നന്ദിയര്‍പ്പിച്ച് ഞങ്ങള്‍ നടന്നു നീങ്ങി.

വഴിയില്‍ വച്ച് ചെറിയുടെയും അനൂപിന്റെയും സുഹൃത്തായ എബ്രഹാം ജോര്‍ജ്ജിനെ കാണാനിടയായി. ആലപ്പുഴ വഴി അമ്പലപ്പുഴ വരെ അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. പൂര്‍വ്വകാല സ്മരണകളെ അയവിറക്കി കൊണ്ടുള്ള പദയാത്ര അവിസ്മരണീയമാണ്. അദ്ദേഹം യാത്രയ്ക്കുപകരിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ കയ്യില്‍ കെട്ടുന്ന തരം പ്രകാശം പ്രതിഫലിപ്പിയ്ക്കുന്ന സ്ട്രാപ് കൊണ്ടു വന്നിരുന്നു. രാത്രി യാത്രകളില്‍ ഞങ്ങളത് കയ്യില്‍ ധരിച്ചു നടന്നു. ആ പ്രദേശത്തെ റോഡരികുകളില്‍ പഴയ PWD യന്ത്രങ്ങളുടെ അസ്ഥികൂടങ്ങള്‍ തുരുമ്പു പിടിച്ചു കിടക്കുന്ന കാഴ്ച കണ്ടു. ഇത്തരം ഇരുമ്പു സാമഗ്രികള്‍ വീണ്ടും ഉപയോഗിക്കുന്നില്ല എന്നുള്ളത് നാണക്കേട് തന്നെയാണ്.

വൈകാതെ അമ്പലപ്പുഴ ഓമന അമ്മച്ചിയുടെ വീട്ടിലെത്തിയ ഞങ്ങള്‍ ഒരു പാടു ദൂരം യാത്ര ചെയ്ത ക്ഷീണത്തില്‍ വേഗം വിശ്രമിക്കാനായി പോയി.

day37-thumbnail.JPG
Freedom Walk Day 37 Photo Gallery

പദയാത്രക്കാര്‍
അനൂപ് ജോണ്‍
ചെറി ജി മാത്യു
സൂരജ് കെ

കടന്നുപോയ സ്ഥലങ്ങ
തണ്ണീര്‍ മുക്കം
മുട്ടത്തിപറമ്പു കവല
പുത്തനങ്ങാടി
നേതാജി
റോഡു മുക്ക്
കോമളപുരം
സൗത്ത് ആറാട്
കൈ ചൂണ്ടി
അറവക്കാട്
വളഞ്ഞ വഴി.
അമ്പലപ്പുഴ

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options