Skip to Content

സ്വാതന്ത്ര്യ പതയാത്ര: ദിവസം 40 - കൈപ്പത്തൂര്‍ മുതല്‍ പുത്തൂര്‍ വരെ

day40-200x200.JPGസെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ കാര്യസ്ഥന്‍ ഞങ്ങളെ കണ്ട് ആശ്ചര്യപ്പെടുകയും അലപ്പമൊന്നു പരിഭ്രമിക്കുകയും ചെയ്തു. അവരെ ശല്യം ചെയ്യാതെ പുലരുമ്പോള്‍ തന്നെ യാത്രയാകുമെന്നു ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കി. ആറരയാകുമ്പോള്‍ തന്നെ ഞങ്ങള്‍ പോകാനായി റെഡിയായി. കുളിക്കാനും പല്ലുതേയ്കാനുമൊന്നും അവിടെ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല എങ്കിലും അടൂരെത്തി പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം അവിടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികള്‍ക്കു ചേരാമെന്നു തീരുമാനിച്ചു. ആനന്ദപ്പള്ളിക്കു തൊട്ടുമുമ്പായി പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സിക്സ് വെയര്‍ ടെക്നോളജീസിലെ ഉദ്യോഗസ്ഥനായ ശ്രീ ഉണ്ണികൃഷ്ണന്‍ ഞങ്ങളൊടൊപ്പം പദയാത്രയില്‍ ചേരുന്നു എന്നറിയിച്ചു.

സിക്സ് വെയര്‍ ടെക്നോളജീസിലെ കൂട്ടുകാരുമായുള്ള ഒത്തു ചേരല്‍ സുഖമുണ്ടാക്കിയ ഒരു അനുഭവം ആയിരുന്നു. ചെറിയും അനൂപും ഓഫീസില്‍ നിന്നും ഇറങ്ങിയിട്ട് ഇന്നേക്കു ഒന്നര മാസത്തോളം കഴിഞ്ഞിരിക്കുന്നു. ഉണ്ണിയെ കണ്ടു മുട്ടിയത് അക്ഷരാര്‍ത്ഥത്തില്‍ അതിശയം തന്നെയായിരുന്നു. പദയാത്രയ്കു ചേര്‍ന്ന ഉണ്ണിയും മറ്റുള്ളവരും കാര്യങ്ങളൊക്കെ പങ്കുവച്ചു നടത്തം തുടര്‍ന്നു.

യാത്ര തുടര്‍ന്ന ഞങ്ങള്‍ മലയാളത്തില്‍ കട്ടപ്പൊക എന്നു പറയുന്ന പോലെ അവിടുത്തെ ഒരു കൃഷിഭൂമിയില്‍ നിന്നും പുക വമിക്കുന്നതു കണ്ടു. അതെവിടെ നിന്നു വരുന്നു എന്നു കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കു കാല താമസമുണ്ടായില്ല. ഹോളോ ബ്രിക്സും, സിമെന്റ് കട്ടകളുമെല്ലാം വിപണി പിടിച്ചടക്കിയ ഈ കാലഘട്ടത്തില്‍ അതിനോടു കിടപിടിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു ഇഷ്ടിക ചൂളയില്‍ നിന്നും വരുന്ന പുകച്ചുരുളുകളായിരുന്നു അത്. അടൂരിനടുത്തെത്തിയ ഞങ്ങള്‍ എഞ്ചിനീയറിംഗ് കോളേജിലെ ശ്രീ ജയിംസുമായി ബന്ധപ്പെട്ടു. ജോണ്‍സിന്റെ കുടുംബ സുഹൃത്തായ അദ്ദേഹമായിരുന്നു ഞങ്ങള്‍ക്കു ആതിഥ്യമൊരുക്കേണ്ടിയിരുന്നത്. അദ്ദേഹം ഓഫീസില്‍ പോകുന്നതിന് മുന്‍പ് അവിടെയെത്തി തയ്യാറെടുത്ത് രുചികരമായ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അനൂപിന്റെ പിതാവിന്റെ കൂടെ ചെയ്തിരുന്ന ചിലര്‍, ശ്രീ ജയിംസില്‍ നിന്നും പദയാത്രയെക്കുറിച്ചറിഞ്ഞ് ഞങ്ങളെ കാണാനെത്തി. ശ്രീ ജയിംസും അനൂപിന്റെ പിതാവായ ശ്രീ പി ടി യോഹന്നാന്റെ ഒരുമിച്ചു ജോലി ചെയ്തിരുന്നു.

അവിടെയിരിക്കുന്ന സമയം ഒരുകൂട്ടം യുവാക്കള്‍ അവിടെയെത്തുകയും പട്ടണം വരെ ഞങ്ങളെ അനുഗമിക്കുകയും ചെയ്തു. ശ്രീ ആദര്‍ശ് ഗോപി നേതൃത്വം വഹിക്കുന്ന സാംഖ്യ എന്ന പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണെന്നു അവര്‍ തങ്ങളെത്തന്നെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഈ സമയം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിനു സമീപം എത്തിച്ചേര്‍ന്നിരുന്നു. ഞങ്ങളവിടെ വരുന്നതിനു മുന്‍പു തന്നെ അവിടത്തെ ക്രമീകരണങ്ങളൊക്കെ പൂര്‍ത്തിയായിരുന്നു. എത്തിയ ഉടന്‍ ഞങ്ങള്‍ അവിടത്തെ ജീവനക്കാര്‍ പ്രിന്‍സിപ്പാളിന്റെ മുറി കാണിച്ചു തന്നു. അഭിവന്ദനങ്ങള്‍ പരസ്പരം കൈമാറിയ ശേഷം വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്ന സെമിനാര്‍ ഹാളിലേക്കു നയിച്ചു.
ഞങ്ങളുടെ പതിവു പരിപാടി തന്നെ അവിടെയും അരങ്ങേറി. ആ സമയം ഉണ്ണിയുടെ തത്സമയ ഫോട്ടോ പിടിത്തവും ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രതീക്ഷയ്കതീതമായി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയത് വളരെ സന്തേഷകരമായ അനുഭവമായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ചെറി പഠിച്ചിരുന്ന അടൂര്‍ ക്യാമ്പസിലെ കോളേജ് ഓഫ് എഞിനീയറിംഗിലേക്കു തിരിച്ചു. പ്രിന്‍സിപ്പാളുമായി സംസാരിക്കിന്ന കാര്യം ശ്രീ ജയിംസ് നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. അവിടത്തെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ആയ ശ്രീമതി മഞ്ജു എസ് നായരുമായി സംസാരിക്കാനുള്ള അവസരം ചെറിക്കു ലഭിച്ചത് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കി തീര്‍ത്തു. ഞങ്ങള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ജ്യോതി ജോണിനെ ചെന്നു കണ്ടു, അദ്ദേഹം വിദ്യാര്‍തഥികളെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള അവസരം ഒരുക്കിത്തന്നു. കോളേജ് ഓഫ് എഞ്ചിനീയറിംഗിന് ആദ്യം നല്കിയത് സെഷനായിരുന്നു. അതിനു ശേഷം ശ്രീ ജയിംസുമായി അല്പസമയം പങ്കിട്ടു. പിന്നീട് ഉണ്ണികൃഷ്ണന്റൊപ്പം തിരുവനന്തപുരത്തേക്ക് ഫോട്ടോസ് കൊടുത്തയയ്ക്കണം എന്നുള്ളതിനാല്‍ അനൂപ് ഫോട്ടോ ഡി വി ഡി യില്‍ പകര്‍ത്താനായി പോയി.

അവിടെ നിന്നും ഞങ്ങള്‍ അടുത്ത സങ്കേതമായ കൊല്ലത്തേക്കു യാത്ര തുടങ്ങി. ഈ സമയം സാംഖ്യയിലെ അംഗങ്ങള്‍ക്ക് പരീക്ഷയും മറ്റ് പ്രധാന പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍ അവര്‍ക്ക് ഞങ്ങളെ വിട്ടു പിരിയേണ്ടി വന്നു. അവരുടെ പിന്തുണകള്‍ക്ക് നന്ദി പറഞ്ഞിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കടമ്പനാടിനോട് അടുക്കാറായപ്പോള്‍ കൗമാര പ്രായത്തിലുള്ള രണ്ടു കുട്ടികള്‍ ഞങ്ങളുടെ ഫോട്ടോ ഒപ്പിയെടുത്തു. കാലിനു വിശ്രമിക്കേണ്ട സമയമായതിനാല്‍ അവരോടൊപ്പം കുറച്ചു സമയം ചെലവഴിച്ചു. ഞങ്ങളെ അവര്‍ ടെലി വിഷനില്‍ കണ്ടിരുന്നതിനാല്‍ യാത്രയെക്കുറിച്ചറിയാന്‍ അതിയായ ആകാംക്ഷ പ്രകടിപ്പിച്ചു. അവരോടൊപ്പം ചേര്‍ന്നു ഫോട്ടോ എടുത്ത ശേഷം നടത്തം തുടര്‍ന്നു. രാത്രിയാകാറായപ്പോഴും ഞങ്ങള്‍ കൊല്ലത്തോട്ടു പോകുന്ന വഴിയില്‍ തന്നെ ആയിരുന്നു. അപ്പോള്‍ 'സാംഖ്യ'യിലെ ശ്രീനാഥ് തന്റെ വീട്ടിലേക്കു പോകുന്നതും ആ വഴിക്കാണെന്ന് അറിയിച്ചു. KSEB സെക്ഷന്‍ ഒരുപാടു ദൂരെയാണ് രാത്രിയിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കും എന്നു ചിന്തിച്ചു ഞങ്ങള്‍ ഭരണിക്കാവു ബൈപാസ് കടന്നു അങ്ങോട്ടുള്ള വീഥിയിലൂടെ നടന്നു. അവിടെ വച്ചു അന്നു താമസിക്കുന്നതിനു പര്യാപ്തമായ വിവിധ സാധ്യതകളെക്കുറിച്ചു ചിന്തിച്ചു. അവസാനം പൂത്തൂരുള്ള അനൂപിന്റെ ബന്ധുവീട്ടില്‍ താമസിക്കാമെന്നു തീരുമാനിച്ചു. യാത്രയില്‍ കുറച്ചു ദൂരം ശ്രീനാഥും സുഹൃത്തുക്കളും ഞങ്ങള്‍ക്കു വഴികാട്ടികളായ ശേഷം വിട പറഞ്ഞു. അതിനു ശേഷം ഞങ്ങള്‍ നടത്തയ്ക്കു വേഗം കൂട്ടി പൂത്തൂരേക്കു നടന്നു. പൂത്തൂരെത്താറായ ഞങ്ങള്‍ തികച്ചും ക്ഷീണിതരായിരുന്നു.

അവിടെയെത്തിയ ഞങ്ങള്‍ കണ്ടത് റോഡ് നദിയായ കാഴ്ചയാണ്. ആ വഴിക്കുള്ള ട്രാഫിക് എല്ലാം ഏകദേശം നിലച്ച മട്ടാണ്. അനൂപ് തന്റെ മഴക്കോട്ട് പുറത്തെടുത്തപ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ ബാഗും മറ്റും കുട കവചമാക്കി സംരക്ഷിച്ചു. ആ അഴുക്കുചാലില്‍ ഇറങ്ങുക എന്നുള്ളത് ഒരു മറ്റൊരു പ്രധാന പ്രശ്നം തന്നെയായിരുന്നു. അതു കടന്ന് വളരെ പെട്ടന്നു തന്നെ താമസസ്ഥലത്തെത്തിയ ഞങ്ങള്‍ ക്ഷീണം കാരണം വിശ്രമിച്ചു.

day40-thumbnail.JPG
Freedom Walk Day 40 Image Gallery

പദയാത്രയില്‍ പങ്കെടുത്തവര്‍
ഉണ്ണി കൃഷണന്‍
ത്രിമൂര്‍ത്തികള്‍

കടന്നുപോയ സ്ഥലങ്ങള്‍
കൈപ്പത്തൂര്‍
അടൂര്‍
കടമ്പനാട്
പുത്തൂര്‍
നടന്ന ദൂരം - 32 കി മീ

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options