Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 23 - ആലത്തൂര്‍ മുതല്‍ പട്ടിക്കാട് വരെ

DSCN3585.JPGഒരു ദിവസം കൊണ്ട് തൃശ്ശൂര്‍ എത്തണം എന്ന ഉദ്ദേശ്യത്തോടെ ആലത്തൂരില്‍ നിന്നും അതികാലത്തെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഇന്നു 48 കിലോമീറ്റര്‍ നടക്കാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ ഇതുവരെ നടന്നവന്നതില്‍ നിന്നും 16 കിലോമീറ്റര്‍ കൂടുതലാണത്. പ്രസാദിന്റെ ആരോഗ്യ നിലയും അല്പം മോശമായിരുന്നു. പ്രഭാതഭക്ഷണത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കിമ്പോള്‍ ഒരു ചെറിയ കാപ്പിക്കട കണ്ടു. ഈ സമയം വയറിലുണ്ടായ ബുദ്ധിമുട്ടു കാരണം സൂരജിന്റെ ത്രിശ്ശൂരില്‍ ഉള്ള കുടുംബ വീട്ടിലേക്ക വണ്ടി കയറി പോയാലോ എന്ന പ്രസാദ് ആലോചിക്കുന്നുണ്ടായിരുന്നു.

എങ്കിലും പ്രസാദ് തീരുമാനം മാറ്റി ഞങ്ങളൊടൊപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു. അവിടെ നിന്നും ദേശീയ പാത 47 കുറച്ചു കൂടെ താണ്ടേണ്ടിയിരുന്നു. ദേശീയ പാദയാണ് എന്നു പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല. അതില്‍ കൂടിയുള്ള വഴിയാത്ര വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു. പട്ടിക്കാടിന്റെ സമീപപ്രദേശവും, തൃശ്ശിവപേരൂര്‍ അഥവാ തൃശ്ശൂരിലേക്കുള്ള വഴിയില്‍ കുറച്ചു ഭാഗങ്ങള്‍ ഒഴിച്ചാല്‍, മറ്റെങ്ങും വഴിയാത്രക്കാര്‍ക്കു നടക്കാന്‍ യാതൊരു സംവിധാനവും ഇല്ലായിരുന്നു.

ഏകദേശം ഉച്ചയാകാറായപ്പോഴേക്കും മഴ ചാറിത്തുടങ്ങി. കൊണ്ടുപോയ സാധങ്ങളും കുറെശ്ശെ നനഞ്ഞു തുടങ്ങി. മേരിഗിരി എന്നു നാമകരണം ചെയ്തിട്ടള്ള ഭക്ഷണശാലയില്‍ കയറി ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിച്ചു.

നമ്മുടെ വയനാടന്‍ സൗന്ദര്യത്തെ വിളിച്ചോതുന്ന മനോഹാരിതയോടെ നിലകൊള്ളുന്ന പ്രദേശമാണ് കുതിരന്‍മല. തന്റെ കുടുംബ വീട്ടില്‍ എത്താനുള്ള ദൃഢനിശ്ചയം സൂരജ് എടുത്തിരുന്നതിനാല്‍ മൊത്തം 48 കിലോമീറ്റര്‍ അദ്ദേഹം താണ്ടുകയുണ്ടായി. ഞങ്ങളുടെ പദയാത്രയുടെ ദൈര്‍ഘ്യം ഇതിനേക്കാള്‍ കുറവായിരുന്നു. യാത്രയുടെ അവസാനം പട്ടിക്കാട് KSEB ഓഫീസിലെത്തിയ ഞങ്ങളെ ജീവനക്കര്‍ സ്നേഹത്തോടെ സ്വീകരിച്ചു.

ഇന്നു കടന്നു പോയ സ്ഥലങ്ങള്‍
അഞ്ചുമൂര്‍ത്തിമംഗലം
വടക്കാഞ്ചേരി
കുതിരന്മല
പട്ടിക്കാട്

പദയാത്രക്കാര്‍
അനൂപ് ജോണ്‍
ചെറി ജി മാത്യു
സൂരജ് കെ
പ്രസാദ് എസ് ആര്‍

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options