Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 26 - ചാലക്കുടി മുതല്‍ കളമശ്ശേരി വരെ

day25-200x200.JPGഅനൂപിന്റെ കൂട്ടുകാര്‍ ഒരുക്കിയ നല്ലൊരു പ്രഭാതക്ഷണവും ചൂടു കാപ്പിയുമാണ് ഞങ്ങളെ ഇന്നു രാവിലെ ഉണര്‍ത്തിയത്. അവിടെ കണ്ട ഒരു നായ്ക്കുഞ്ഞുമായി ഞങ്ങള്‍ ചങ്ങാത്തം കൂടി. വളരെ ഉന്മേഷത്തോടെ തന്നെ ഞങ്ങള്‍ അങ്കമാലിയിലേക്ക് യാത്രയായി. കുറച്ചുദൂരം വെയിലത്ത്‌ ഒരുമിച്ചു നടന്നതിനു ശേഷം ഞങ്ങള്‍ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു. പ്രസാദും സൂരജും മുന്‍പിലും, അനൂപും ചെറിയും പിന്നിലുമായി നടന്നു. ചിരിക്കുന്ന ബുദ്ധന്റെ ഒരു വലിയ പ്രതിമ ആയിരുന്നു ഞങ്ങള്‍ അവിടെ വ്യത്യസ്ഥമായി കണ്ട കാഴ്ച . ഫെങ്ങ്ഷുയീ പ്രാക്ടിസിനു എന്ന ഒരു അടിക്കുറുപ്പും അതിനു താഴെ കണ്ടു. ഒരുതരം ഫിഷ് ടാങ്കും പൂന്തോട്ടവുമൊക്കെ അവിടെയുണ്ടായിരുന്നു.

വീണ്ടും ഒരുമിച്ചപ്പോള്‍ ഒരു ദു:ഖ വാര്‍ത്തയാണ് ഞങ്ങളെ എതിരേറ്റത്. കഴിഞ്ഞ നാല് ദിവസമായി പ്രസാദിനെ അലട്ടിയിരുന്ന വയറുവേദന അല്പം അധികരിച്ചു. അനൂപിന്റെ അമ്മാവനും ഞങ്ങളുടെ ആതിഥേയനുമായ ഡോക്ടര്‍ പി എസ് സഖറിയ നല്കിയ മരുന്നും പ്രസാദിന് ആശ്വാസം നല്‍കിയില്ല . കൂടുതല്‍ വൈദ്യസഹായം ആവശ്യമായതിനാല്‍ പ്രസാദ് പദയാത്രയില്‍ നിന്നും പിന്‍വാങ്ങി തിരുവനന്തപുരത്തേക്ക് യാത്രയായി . ഞങ്ങള്‍ മൂവര്‍ സംഘമായി വീണ്ടും യാത്ര തുടര്‍ന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപരിചിതരോടുള്ള ആളുകളുടെ സമീപനം അറിയാന്‍ ഞങ്ങള്ക്ക് താത്പര്യം തോന്നി. ഞങ്ങള്‍ക്ക് അപരിചിതരായ വീട്ടുകാരില്‍ നിന്നും നല്ല പെരുമാറ്റം കേരളത്തിലുടനീളം ലഭിച്ചു. ദാഹം തീര്‍ക്കാനായ്‌ വെള്ളം ചോദിക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ ലക്ഷ്യം മനസ്സിലാക്കി ഞങ്ങള്‍ക്കു കുപ്പികളില്‍ വെള്ളം നിറച്ചു തന്നു. ഉച്ചക്ക് നടക്കുമ്പോള്‍ കഞ്ഞിവെള്ളം ഏറെ ആശ്വാസം പകര്‍ന്നു.
ഇന്നത്തെ യാത്രയില്‍ ഞങ്ങള്‍ അനൂപിന്റെ കുറച്ചു സുഹൃത്തുക്കളെ കണ്ടുമുട്ടി. അവര്‍ ചെന്നൈലെക്കുള്ള യാത്രയിലായിരുന്നു. അവര്‍ ഞങ്ങളെ ഒത്തിരി പ്രോത്സാഹിപ്പിച്ചു, കൂടാതെ ഞങ്ങളുടെ ഒരു അഭിമുഖം അവര്‍ തങ്ങളുടെ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. അത് ഇന്‍റര്‍നെറ്റില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ ആശ്ചര്യം ഉളവാക്കുന്ന രീതിയിലരുന്നു അങ്കമാലിയില്‍ ഞങ്ങള്‍ക്കു ലഭിച്ച സ്വീകരണം. അവിടുത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് (SSP) ന്റെയും അക്ഷയ കേന്ദ്രത്തിന്റെയും അംഗങ്ങള്‍ ആയിരുന്നു ഞങ്ങള്ക്ക് സ്വീകരണം നല്കിയത്. ഇതില്‍ പ്ലാച്ചിമട സമര സമിതി കണ്‍വീനര്‍ ശ്രീ എന്‍ പി ജോണ്‍സണ്‍, SSP യുടെ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ ഇ ടി രാജന്‍, അക്ഷയ എറണാകുളം ജില്ല സംഘാടകന്‍ ശ്രീ എ പി ഗോപാലന്‍ നായര്‍ അഥവാ എ.പി.ജി, കൂടാതെ IT പബ്ലിക്കിലെ രഞ്ജിത്, നവനീത്, മുകേഷ്, മെജോ, ഉണ്ണി, അവസാനമായി നമ്മുടെ അജണ്ടയെ കുറിച്ചും, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചും, പദയാത്ര അംഗങ്ങളുടെ ഇംഗിതത്തെ തുടരെ ചോദ്യം ചെയ്ത നമ്മുടെ "പീറ്റര്‍ ചേട്ടനും " പങ്കെടുത്തു. ആ ഒരു കൂടികാഴ്ച ഞങ്ങളുടെ ചിന്താശക്തി ഏറെ ഉണര്‍ത്തി. നല്ലൊരു ഊണിനും ഗംഭിര സ്വീകരണത്തിനു നന്ദി.

നാളെ കുറച്ചു കൂടുതല്‍ നടക്കണം എന്നു ഞങ്ങള്‍ തീരുമാനിച്ചു, ഇന്നു അവസാനം ഞങ്ങള്‍ എറണാകുളത്തിനടുത്തുള്ള കളമശ്ശേരിക്ക് നടന്നു. വൈകുന്നേരം ചെറിയുടെ രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടി അതില്‍ ഷാജി യു‌സഫ് ഞങ്ങളോടൊപ്പം കുറച്ചു ദൂരം നടന്നു.

ഇന്നു ഞങ്ങള്‍ വിജയകരമായി 37 കി മീ നടന്നു. ഞങ്ങള്‍ ചെറിയുടെ അമ്മാവനായ ശ്രീ ജോര്‍ജ് കോശിയുടെ വീട്ടിലാണ് തങ്ങിയത് . അവിടെ വെച്ചു അദേഹത്തിന് 2008 ജനുവരി 21 രാത്രി ഉണ്ടായ കാര്‍ അപകടതെകുറിച്ചും അത് ഉണ്ടാക്കിയ നഷ്ടത്തെ കുറിച്ചും പറഞ്ഞു. കൂടാതെ ഊര്‍ജ്വസ്വലരായ മൂന്ന് ചെറുപ്പക്കാരുടെ കഥയും ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അറിഞ്ഞു. പ്രഷീദ് കെ എസ്, അരുണ്‍ കുമാര്‍ , അനീഷ്‌ മേനോന്‍ ആണ് ആ മൂന്ന് ചെറുപ്പക്കാര്‍. പ്രഷീദിന്റെ വിവാഹനിശ്ചയത്തിന്റെ ഭാഗമായ് ധൃതിയില്‍ പോവുകയായിരുന്ന ഇവര്‍ ശ്രീ കോശിയും അദ്ദേഹത്തിന്റെ ഭാര്യയും രക്തത്തില്‍ കുളിച്ചുകിടക്കുനത് കണ്ടു. അപ്പോഴും അവരുടെ ശ്വാസം നിലച്ചിട്ടുണ്ടായിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെ പൂര്‍ണമായും തകര്‍ന്ന ആ കാറില്‍ നിന്നും അവര്‍ അവരെ രണ്ടു പേരെയും പുറത്തെടുത്ത് തങ്ങളുടെ സ്വന്തം ചിലവില്‍ ആംബുലന്‍സ് വിളിച്ചു ആശുപത്രിയില്‍ എത്തിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ച ആ സുവര്‍ണ്ണ നിമിഷങ്ങള്‍ ഇന്നും അദ്ദേഹം ഓര്‍ക്കുന്നു. അവിടുത്തെ സാധാരണക്കാര്‍ കണ്ടു നില്‍ക്കുന്നേ ഉണ്ടായുള്ളൂ . ഇന്നു നമ്മുടെ സമൂഹത്തിലുള്ള പ്രവണത ആണ് - 'ഇതെന്റെ ജോലി അല്ല , മറ്റുള്ളവര്‍ വേണേല്‍ ചെയ്യട്ടെ ' എന്നത്. ഈ ചെറുപ്പക്കാര്‍ ആ ഭാവം മറന്നു 'അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ലോകം അവരിലുടെ കാണിച്ചു' മറ്റുള്ളവര്‍ക്കു മാതൃകയായി. അവരുടെ സമൂഹത്തോടുള്ള കടമ അവരെ പ്രശസ്തി ഉള്ളവരാക്കി. ഇതുപോലുള്ള ചെറുപ്പക്കാര്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്. അത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകട്ടെ. അവരെ കുറിച്ചു അറിഞ്ഞതില്‍ അഭിമാനം തോന്നുന്നു !
day26-thumbnail.JPG
Freedom Walk Day 26 Photo Gallery

ഇന്നു നടന്ന സ്ഥലങ്ങള്‍
ചാലക്കുടി
അങ്കമാലി
കളമശ്ശേരി

പദയാത്രികര്‍
IT പബ്ലിക്കിലെ രഞ്ജിത് , നവനീത്, മുകേഷ്, മെജോ, ഉണ്ണി
ചെറി ജി മാത്യു
അനൂപ് ജോണ്‍
സൂരജ് കെ
പ്രസാദ് എസ് ആര്‍ ( രാവിലെ )

സഞ്ചരിച്ച ദൂരം : 39km

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options