Skip to Content

സ്വതന്ത്ര പദയാത്ര: ദിവസം 29 - പുത്തന്‍കുരിശു മുതല്‍ ആനിക്കാട് വരെ

medium_day29-200x200.JPGKSEB ലെ രാത്രി ഷിഫ്റ്റ് ജീവനക്കരാണ് ഞങ്ങളെ ഇന്നു രാവിലെ വിളിച്ചുണര്‍ത്തിയത്. അവരുടെ ജോലി തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ അവിടെ നിന്നും സ്ഥലം കാലിയാക്കണമെന്നുള്ള ഉദ്ദേശമായിരുന്നു ;).

അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പരിശീലനം നടത്തുന്ന "ഫെയ്ത് ഇന്ത്യാ" എന്ന സ്ഥാപനത്തില്‍ വെച്ചു സൂരജിന്റെ കുടുംബ സുഹൃത്തിനെ കണ്ടുമുട്ടി. ശ്രീ ചന്ദ്രശേഖര്‍ ആയിരുന്നു "ഫെയ്ത് ഇന്ത്യാ" - യുടെ പ്രധമാധികാരി. ഞങ്ങളുടെ പദയാത്രയെക്കുറിച്ചു കുറച്ചു സംസാരിച്ചതിനു ശേഷം അവരുമായി ഇനിയും സൗഹൃദം നിലനിര്‍ത്തുമെന്നും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുനതിനു അവിടുത്തെ കുട്ടികള്‍ക്ക് പരിശീലനം നല്കാന്‍ സഹായിക്കുമെന്നുമുള്ള വാക്ക് നല്കി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.

പ്രഭാത ഭക്ഷണത്തിനു ശേഷം മൂവാറ്റുപുഴയിലെക്കുള്ള യാത്രയ്ക്കിടയില്‍ ഒരു കുഞ്ഞു കടയില്‍ വച്ച് ദൂരദര്‍ശനില്‍ "സ്റ്റേറ്റ് സ്കാന്" എന്ന പരിപാടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ ഞങ്ങളുടെ പദയാത്രയെ കുറിച്ചും ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അതു കണ്ടപ്പോള്‍ നിരാശയാണ് തോന്നിയത്, കാരണം അവര്‍ പദയത്രയുടെ ലക്ഷ്യം കേവലം സ്വതന്ത്ര സോഫ്റ്റ് വെയര്‍ വ്യാപിപ്പിക്കുക എന്നതാക്കി മാറ്റി. മനോരമ വാര്‍ത്ത ചാനലും ഇതുതന്നെ ആണ് പ്രചരിപ്പിച്ചത്. എന്തായാലും അതിനു ശേഷം ഞങ്ങള്‍ കോലഞ്ചേരിയിലേക്ക് നടന്നു.

ഏകദേശം 11 മണിയോടുകൂടി ഞങ്ങള്‍ കോലെഞ്ചെരിയില്‍ എത്തി ചേര്‍ന്നു. നന്നേ ക്ഷീണിച്ചത് കൊണ്ടു അല്പം വിശ്രമിക്കാന്‍ തീരുമാനിച്ചു ഞങ്ങള്‍ അടുത്ത് കണ്ട ഒരു ബേകറിയില്‍ കയറി നാരങ്ങ വെള്ളവും ചായയും മേടിച്ചു. ആ ദിവസത്തെ അത്ഭുതമെന്നു പറയട്ടെ ചായ കഴിച്ചതിനു ശേഷം കടക്കാരന് ഞങ്ങളോട് എന്തേ പോകാഞ്ഞത് എന്ന് ചോദിച്ചു . ഇതുവരെ ഉള്ള യാത്രക്കിടെ ആദ്യമായിട്ടാരുന്നു ഈ ചോദ്യം. മറ്റു സ്ഥലങ്ങളിലോക്കെയും ഒത്തിരി നേരം വിശ്രമിചിട്ടാണ് ഞങ്ങള്‍ യാത്രയാവുക. എന്തായാലും അവിടെ നിന്ന് ഫോട്ടോ എടുക്കണ്ട എന്നാരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ബ്ലോഗ് എഴുതാന്‍ ചിത്രങ്ങള്‍ കൂടിയേ തീരു. ഓര്‍മയില്‍ എല്ലാം ഉണ്ടാവണമെന്നില്ല, എന്നാല് ചിത്രങ്ങള്‍ എല്ലാം ഓര്‍മിപ്പിക്കും.

ഒരു ചെറിയ കവാടം വലിയ മൈതാനത്തിലേക്ക് നയിച്ചപ്പോള്‍ ഞങ്ങള്‍ കോലഞ്ചേരിയിലുള്ള St. പീറ്റര്‍സ് കോളജ് എത്തിച്ചേര്‍ന്നു എന്നു മനസ്സിലായി. ഞങ്ങള്‍ അകത്തു കയറിയപ്പോള്‍ ഒരു അദ്ധ്യായാപിക ഞങ്ങളോട് ഞങ്ങളുടെ ബിസിനസ്സിനെ കുറിച്ചു ആരാഞ്ഞു . ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തെ കുറിച്ചു പറഞ്ഞു തുടങ്ങി. ഞങ്ങളുടെ വിദ്യാഭ്യാസവും, ജോലി കാര്യങ്ങളും ബിസിനസ്സും ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യവും തമ്മില്‍ അവര്‍ക്കു പൊരുത്തപ്പെടുത്തി എടുക്കാന്‍ അവര്‍ നന്നാ പാടുപെടുന്നു എന്നു ഞങ്ങള്‍ക്കു മനസ്സിലായി. എന്തായാലും ഞങ്ങളുടെ യത്നത്തെ കുറിച്ചു അവര്‍ കേട്ടു കഴിഞ്ഞപ്പോള്‍ അവര്‍ക്കും കൂടുതല്‍ ആകാംഷയായി, മാത്രമല്ല അതുവഴി കടന്നു വന്ന കുറച്ചു അദ്യാപകരെ പരിചയപ്പെടുത്തുകയും ചെയ്തു. അന്നു സ്വാകാര്യ ബസ്സുകള്‍ പണിമുടക്കിയതിനാല്‍ കുട്ടികളുടെ ഹാജര്‍ നില വളരെ കുറവായിരുന്നു. അതിനു ശേഷം സ്കൂളിന്റെ പ്രിന്സിപ്പാലുമായി ഒരു ഹൃസ്വ ചര്‍ച്ചയ്ക്കു ശേഷം ഞങ്ങള്‍ മൂവാറ്റുപുഴ ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ഉച്ചയൂണിനു ശേഷം നടക്കുമ്പോള്‍ ഞങ്ങള്‍ പുരാതനമായ ഒരു പള്ളി കണ്ടു. സമീപത്തുള്ള സൂചന ബോര്‍ഡില്‍ നിന്നും ഞങ്ങള്‍ കടമറ്റത്ത് എത്തി എന്ന് മനസ്സിലായി. കേട്ടറിവില്‍ നിന്നും വ്യത്യസ്തമായിരുന്നു പള്ളി കാണാന്‍. ഉദ്ദേശം 1600 വര്‍ഷം പഴക്കമുള്ള ഈ പള്ളി ചുറ്റി നടന്നു കണ്ടതിനു ശേഷം ഞങ്ങള്‍ മൂവാറ്റുപ്പുഴയിലേക്ക് യാത്രയായി.

ഇടയ്ക്കു ഒരു ബസ് സ്ടോപ്പില്‍ ഞങ്ങള്‍ അല്പ സമയം വിശ്രമിച്ചു. അനൂപിനു പേശിവലിച്ചിലിന്റെ ബുദ്ധിമുട്ടു തുടങ്ങിയതു കാരണം ഞങ്ങളുടെ യാത്രയുടെ വേഗത നന്നാ കുറഞ്ഞിരുന്നു. മൂവാറ്റുപുഴയില്‍ കൃത്യസമയത്തു എത്തിച്ചേരാനുള്ള ഞങ്ങളുടെ ആഗ്രഹം നടക്കില്ല എന്നു തോന്നി. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ പെട്ടന്നു ഒരു ബൈക്കു ഞങ്ങളുടെ മുമ്പില്‍ നിറുത്തി. അതില്‍ നിന്നും STAS ഇടപ്പള്ളിയില്‍ ഉള്ള കിരണ്‍ ചാടിയിറങ്ങി. ഞങ്ങള്‍ ബസ് സ്ടോപ്പില്‍ ഇരിക്കുന്നതു കണ്ടിട്ടു വണ്ടി നിരുത്തി കുശലം പറയാന്‍ ഇറങ്ങിയതാണ്. അവര്‍ പോയതിനു ശേഷം കുറച്ചു ചെറു കൂട്ടുകാര്‍ ഞങ്ങളുമായി കുശലപ്രശ്നം നടത്തി. അക്കൂട്ടത്തില്‍ ശരത് എന്ന കുട്ടിക്കു ഞങ്ങളുടെ കയ്യില്‍ ഇരിക്കുന്ന സാമഗ്രികള്‍ കണ്ടിട്ടു ജിജ്ഞാസ തോന്നി. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയ്ക്കു അറിയാവുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ശരത്തിനു വശമായിരുന്നു. അവന്റെ ഇളയ സഹോദരന്‍ അജേഷിനു അല്പം മിടുക്കു കൂടുതലാണെങ്കിലേ ഉള്ളൂ. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ വളരെ മിടുക്കനായിരുന്നു.

അല്പ ദൂരത്തെ നടത്തത്തിനു വിരാമമിട്ടു ഞങ്ങള്‍ മൂവാറ്റുപുഴയില്‍ നിന്നും അത്താഴം കഴിച്ചു. അതിനു ശേഷം ഞങ്ങള്‍ തോടുപുഴയിലേക്ക് യാത്രയായി. അവിടെ രാപാര്‍ക്കാന്‍ മറ്റൊരു വഴിയും കാണാതായപ്പോള്‍ ഞങ്ങള് ഒരു പള്ളിയില്‍ അഭയം പ്രാപിച്ചു. ആനിക്കാടുള്ള St. സെബാസ്റ്റിയന്‍ പള്ളിയിലെ വികാരിയുടെ വാതിലില്‍ ഞങ്ങള്‍ മുട്ടി. രാത്രിയില്‍ 9 മണിക്ക് തന്റെ വാതിലില്‍ വന്നു അഭയം ചോദിച്ച മൂന്നു അപരിചിതരായ യുവാക്കളെ അദ്ദേഹം കൈവിട്ടില്ല. കൃപാലുവായ അദ്ദേഹം ഞങ്ങളുടെ ലക്ഷ്യത്തെകുറിച്ചറിഞ്ഞു ഞങ്ങള്‍ ആ രാത്രി കഴിച്ചു കൂട്ടുവാന്‍ പള്ളിയുടെ ഹാള്‍ അനുവദിച്ചു തന്നു.

day29-thumbnail.JPG
Freedom Walk Day 29 Photo Gallery

ഇന്നത്തെ പദയാത്രികര്‍
അനൂപ് ജോണ്‍
സൂരജ്
ചെറി ജി മാത്യു

കടന്നു പോയ സ്ഥലങ്ങള്‍
- ചൂണ്ടി
- വടയമ്പാടി
- വടപുകോട്
- കൊലന്ചെര്രി
- കടമാട്ടോം
- വളകോം
- കടാതി
- വെല്ലുര്കുന്നം
- മൂവാറ്റുപുഴ
- അദൂപരമ്പ്
- ആനിക്കാട്

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options