Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 32 - പൈനാവ് മുതല്‍ കാഞ്ചിയൂര്‍ വരെ

day32-150x150.JPGഇന്നലെ 40 കിലോമീറ്റര്‍ മലകയറിയ ക്ഷീണത്താല്‍ രാത്രി ഞങ്ങള്‍ സുഖമായി ഉറങ്ങി. രാവിലെ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും കിളികളുടെ ശബ്ദങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി. PWD വിശ്രമകേന്ദ്രത്തില്‍ നിന്നും അതിദൂരം പരന്നു കിടക്കുന്ന ജലാശയത്തിലേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ച അത്ഭുതാവഹമാണ്. റിസര്‍വോയറിനു ചുറ്റും അതിനെ സംരക്ഷിക്കാനെന്ന വണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ഗിരിനിരകളെ കാണാം. പൊതുജനങ്ങള്‍ ആ വനത്തിനുള്ളില്‍ കടക്കാതിരിക്കനുള്ള സംവിധാനം ഉള്ളത് വന്യജീവികള്‍ക്ക് അനുഗ്രഹം തന്നെയാണ്.

ഞങ്ങള്‍ വേഗം തന്നെ പൈനാവില്‍ നിന്നും താഴേക്കിറങ്ങി. വീണ്ടും മലഞ്ചെരിവിലൂടെ കുത്തനെയുള്ള ഇറക്കം. ദൂരം ലാഭിക്കാനുതകിയ ഒരു ഊടുവഴിയായിരുന്നു അത്. ഇടയ്ക്കു ഒരു വലിയ മല പോലെ ഒരു പാറ കണ്ടു. കയറുവാനുള്ള ആയുധ സാമഗ്രികള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ പാറമേല്‍ കയറി. അതിന്റെ ചിത്രങ്ങളെടുക്കാനായി ഏകദേശം 3 അടി പൊക്കം വരെ ഞങ്ങള്‍ അതിന്മേല്‍ കയറി. ചിത്രങ്ങളിള്‍ ഇതെല്ലാം കാണാന്‍ സാധിക്കും.

തികച്ചും ലളിതമായ ബണ്ണും കറിയും ചായയുമായിരുന്നു ഇന്നത്തെ ഞങ്ങളുടെ പ്രഭാത ഭക്ഷണം. പ്രാതലിനു ശേഷം ഞങ്ങള്‍ ഡാമിലൂടെ നടന്ന് മലയിറങ്ങി. ഒരു മനുഷ്യന്റെ കയ്യോളം വലിപ്പമുള്ള ശലഭങ്ങള്‍ പോലും സ്വതന്ത്ര വിഹാരം നടത്തുന്ന സമൃദ്ധ-സുന്ദരമായ വന്യജീവി സങ്കേതമായിരുന്നു അത്.

അന്നും പതിവുപോലെ ഉച്ചയായപ്പോള്‍ 'കഞ്ഞിവെള്ളത്തിനായി' ഒരു വീട്ടു മുറ്റത്തെത്തി. ആ വീട്ടിലെ കുടുംബനാഥനെ ഞങ്ങള്‍ പരിചയപ്പെട്ടു. ഗള്‍ഫിലെ എണ്ണപ്പാടത്ത് പണിയെടുക്കുന്ന അദ്ദേഹം അവധിയെടുത്ത് നാട്ടിലെത്തിയതാണ്. വിദേശത്തെ ഒരുപാടു നാളത്തെ കഠിനാദ്ധ്വാനത്തിനു ശേഷം നാട്ടിലേക്കു വരുന്നത് ശരിക്കും പറുദീസയിലെത്തുന്ന പോലുള്ള അനുഭവം തന്നെയാണ്.

വൈകുന്നേരമായപ്പോള്‍ കട്ടപ്പന ബൈപ്പാസിലേക്കുള്ള കുറുക്കുവഴി ആള്‍ക്കാരോട് ചോദിച്ചു മനസ്സിലാക്കി. യാത്രയ്ക്കിടയില്‍ സ്ഥലം എം. എല്‍. എ ശ്രീ റോഷി അഗസ്റ്റിനെ കണ്ടുമുട്ടി. ഒരു രക്ഷാധികാരിയുടെ ഗാംഭീര്യം ഉണ്ടെങ്കിലും വളരെ ഊര്‍ജ്ജ്വസ്വലനും ഉത്സാഹിയും സൗഹൃദാത്മകമായി പെരുമാറുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളെടുത്ത ശേഷം വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു.

അവിടെ നിന്നും ഞങ്ങള്‍ നടന്നെത്തിയത് കാഞ്ചിയാറിലെ സെന്റ് മേരീസ് കാത്തോലിക്ക ദേവാലയത്തിലാണ്. വികാരിയായ ഫാദര്‍ ഫിലിപ് തടത്തില്‍, ഫാദര്‍ സെബാസ്ട്യന്‍ മുതുപ്ലാക്കല്‍, ശ്രീ ബിജു കളശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഞങ്ങള്‍ക്ക് അവിടെ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.അവര്‍ നല്‍കിയ പഴവര്‍ഗങ്ങളും പാലും കഴിച്ച ശേഷം അവിടെ ഞങ്ങള്‍ വിശ്രമിച്ചു.

day32-thumbnail.JPG
Freedom Walk Day 32 Photo Gallery

പദയാത്രക്കാര്‍
ത്രിമൂര്‍ത്തികള്‍

കടന്നുപോയ സ്ഥലങ്ങള്‍
വെള്ളപ്പാറ
നരക്കാക്കണം
ഡബിള്‍ കട്ടിംഗ്
പത്താംമൈല്‍
എട്ടാം മൈല്‍ (മാമലപുരം)
വാഴവര
മുളക്കരമേട്
വെള്ളായന്‍ കുടി
കക്കാട്ടുകട
കാഞ്ചിയാര്‍

നടന്ന ദൂരം: 35 കി.മീ

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options