Skip to Content

സ്വാതന്ത്ര്യ പദയാത്ര ദിവസം: 33, 34 - കാഞ്ചിയാര്‍ മുതല്‍ കൊടുങ്ങൂര്‍ വരെ

day33-150x150.JPGയാത്രയുടെ വേഗത കുറയുന്നു എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ കാഞ്ചിയാര്‍ നിന്നും നേരത്തെ പുറപ്പെട്ടു. ഇന്നത്തെ യാത്ര കൂടുതലും ചെരിവുകള്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ക്കു കിട്ടിയ അറിവ്. എന്നാല്‍ ഞങ്ങള്‍ കണ്ട ഓരോ ഇറക്കത്തിനും സമമായി ഓരോ കയറ്റവും ഉണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ക്കു ആ വഴിയുള്ള യാത്ര രസകരമായി തോന്നി. പൈനാവ് കഴിഞ്ഞപ്പോഴേക്കും റോഡ് മോശമായിരുന്നു. കുറച്ചു ചെന്നപ്പോഴേക്കും റോഡ് മുല്ലപ്പെരിയാറിന്റെ തീരത്തെത്തി. അവിടെ ഒന്നു കാല്‍ നനയ്ക്കാതെ പോകാന്‍ ഞങ്ങള്‍ക്കു തോന്നിയില്ല.

അവിടെ നിന്നും യാത്ര തുടര്‍ന്ന ഞങ്ങള്‍ ചീപ്പാത് എന്ന കൊച്ചു ജംഗ്ഷനില്‍ എത്തി. അവിടെ ഒന്നു രണ്ടു പലചരക്ക് കടയും അത്യാവശ്യം വേണ്ടുന്ന കൃഷി സാധനങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നു. അവിടെയുള്ള ഒരു കൊച്ചു പാലം കടന്നു ഞങ്ങള്‍ നീങ്ങി. ആ ഭാഗത്ത് കൂടുതലും തോട്ടത്തില്‍ പണി ചെയ്യുന്നവരാണ്. തോട്ടപ്പണിക്കാര്‍ ഞായറാഴ്ച ദിവസം പണിക്കു പോകുന്നത് കൊണ്ടു തിങ്കള്‍ പൊതു അവധി ദിവസമാണ്. ആകെകൂടി നോക്കിയാല്‍ അതൊരു ചെറിയ ലോകം പോലെയാണ് നമുക്കനുഭവപ്പെടുക. മുല്ലപ്പെരിയാര്‍ ഡാമിനു കുറുകെ ആ പ്രോജെക്ടിനെതിരെ സ്ഥിരമായി ബന്ത് നടക്കുന്ന മുല്ലപ്പെരിയാര്‍ സമരസമിതിയും ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. അവിടെ വച്ചും ഞങ്ങള്‍ കുറെ ചിത്രങ്ങളെടുത്തു.

കോട്ടയം ജില്ലയിലേക്ക് നടന്നുതുടങ്ങിയപ്പോള്‍ തന്നെ അതൊരു കുന്നിന്‍ ചെരുവാണെന്നു മനസ്സിലായി. കോട്ടയം ജില്ലയായിരുന്നിട്ടും മലയടിവാരങ്ങളും മലനിരകളും ദൃശ്യമായിരുന്നു. മലകളുടെ ചെരിവില്‍ കാപ്പിത്തോട്ടത്തിവും തേയിലത്തോട്ടവും ഒരു പരവതാനി പോലെ പരന്നു കിടന്നിരുന്നു. തേയിലത്തോട്ടത്തില്‍ ജോലിക്കാര്‍ പണിയെടുക്കുന്നുണ്ടായിരുന്നു. യാതൊരു വിധ യന്ത്രസാമഗ്രികളുടെ സഹായം കൂടാതെ എങ്ങനെയായാലും കൈകൊണ്ടു നുള്ളുന്ന തേയിലയ്കാണ് കൂടുതല്‍ ഗുണം ഉള്ളതെന്നു മാനേജര്‍ പറയുകയുണ്ടായി.

ഇടുക്കിയിലെ മാലിന്യ സംസ്കരണം വയനാടിനെ അപേക്ഷിച്ചു മെച്ചപ്പെട്ടതായിരുന്നു, എങ്കിലും പോരായ്മകള്‍ വളരെ വ്യക്തമായിരുന്നു. പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇളപ്പാറയിലേക്കു പോകുന്നവഴി മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാതെ കാണപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ആ സമയം കയ്യില്‍ കാശില്ലാത്തതു കൊണ്ട് കുറ്റിക്കാനം ടൗണിലെ എ. ടി. എം. കൗണ്ടറിലേക്കു പോകണമായിരുന്നു. കോട്ടയം-കുമളി ഹൈവേയിലായിരുന്നു അത്. പ്രകൃതി ഭംഗിയെ നശിപ്പിക്കും വിധം മലീമസമായിരുന്ന ഇളപ്പാറയിലെ അവസ്ഥ ഞങ്ങളെ വളരെയധികം നിരാശപ്പെടുത്തി. അഴുകിയ സാധനങ്ങളുടെ ദുര്‍ഗന്ധവും, ചെളിയും, ഓടയുടെ ഗന്ധവുമെല്ലാം നിറഞ്ഞതായിരുന്നു അവിടം. ഉച്ചഭക്ഷണത്തിനുള്ള സമയം വൈകിയെങ്കിലും ആഹാരത്തിനായുള്ള കാശ് കയ്യിലുണ്ടായിരുന്നു. റോഡിലൂടെയുള്ള യാത്രയ്ക്കു ദൂരം കൂടുതലായതിനാല്‍ കുറുക്കുവഴിയിലൂടെ ബൈപാസ് കടക്കാന്‍ തീരുമാനിച്ചു. തേയിലത്തോട്ടത്തിലെ അട്ടകള്‍ അവിടെ ധാരാളം കാണപ്പെട്ടതിനാല്‍ ഇനി ഊടുവഴി തേടേണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചു. അവസാനം കുറ്റിക്കാനം ഇറക്കം ഇറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും മരിയന്‍ കോളേജിലെത്താനുള്ള സമയം വൈകിപ്പോയിരുന്നു. അതിനാല്‍ ഞങ്ങള്‍ ചെയ്യനുദ്ദേശിച്ചിരുന്ന പരിപാടിയും മുടങ്ങി.

കുറ്റിക്കാനത്തു നിന്നു അത്താഴം കഴിച്ച ശേഷം ഞങ്ങള്‍ കെ. കെ. റോഡിലേക്കു കടന്നു. പാലക്കാട് റോഡിനു ശേഷം ഞങ്ങള്‍ കണ്ട അടുത്ത അപകടം പിടിച്ച റോഡായിരുന്നു അത്. ചരക്കു കയറ്റിയ ട്രക്കുകള്‍ റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്നത് കാണാമായിരുന്നു. മൂവാറ്റുപുഴ, തൊടുപുഴ റോഡുകളെക്കാള്‍ പ്രധാനപ്പെട്ട ഒരു ഗതാഗത മാര്‍ഗമാണെങ്കിലും അവഗണിക്കപ്പെട്ട നിലയിലാണ് അത് കാണപ്പെട്ടത്. രസകരമായ ഒരു കാര്യം എന്തെന്നാല്‍ കേരളത്തിലെ തിരക്കേറിയ രണ്ടു പ്രധാന നിരത്തുകളുടെയും അവസ്ഥ ഒന്നു തന്നെയാണെന്നുള്ളതാണ്. രണ്ടു റോഡുകളിലും കാല്‍നടക്കാര്‍ക്കുള്ള യാത്രാ സൗകര്യമോ, പോലീസ് പട്രോളോ ഉണ്ടായിരുന്നില്ല. വളരെ വേഗത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെയും ഇവിടെ കാണാന്‍ കഴിയും. അതിലും രസകരമായ വേറൊരു കാര്യം രാത്രികാലങ്ങളില്‍ ധാരാളം ഓമ്നി വാനുകള്‍ ഇതുവഴി കടന്നുപോകുന്നത് കാണാമെന്നതാണ്. കെ കെ റോഡ് ചെന്നെത്തുന്നത് കോട്ടയത്തേക്കു പോകുന്ന പാതയിലെ പശ്ചിമ ഘട്ടത്തിന്റെ മദ്ധ്യഭാഗത്താണ്.

കെ കെ റോഡില്‍ നിന്നും ഞങ്ങള്‍ നേരെ ചെന്നെത്തിയത് മുറിഞ്ഞിപ്പുഴയിലേക്കാണ്. സമയം രാത്രിയായതിനാല്‍ പെരുവന്താനം ദേവാലയത്തിലേക്കു പോകണ്ടാന്നു ഞങ്ങള്‍ തീരുമാനിച്ചു. മുറിഞ്ഞ പുഴയില്‍ മുന്‍ സംസ്ഥാന യുവജന കോണ്‍ഗ്രസ് പ്രസിഡന്റായ ശ്രീ ബെന്നി പെരുവന്താനം, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിക്സണ്‍ ജോസും ചേര്‍ന്നു നടത്തുന്ന കാപ്പിക്കടയില്‍ കയറി ലഘുഭക്ഷണം കഴിച്ച ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ് വേയറിനെ കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ അവരോട് സംഷാണം നടത്തി. തുടര്‍ന്ന് കത്തോലിക്ക പള്ളിയിലെത്തിയ ഞങ്ങള്‍ക്ക് വികാരിയെ കാണുവാന്‍ സാധിച്ചില്ല. അവിടെ നിന്നും കിട്ടിയ നംപറില്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹം വീട്ടില്‍ വന്നു ഞങ്ങളെ കൈക്കൊണ്ടു.

ഞങ്ങള്‍ പദയാത്ര ആരംഭിച്ചതു മുതല്‍ ക്ഷൗരം ചെയ്തിരുന്നില്ല. ഞങ്ങളുടെ താമസസൗകര്യം അതിനനുവദിച്ചില്ല എന്നതാണ് സത്യം. താടി നീട്ടി വളര്‍ത്തിയ ഞങ്ങളെ കണ്ടാല്‍ തീവ്രവാദികളോ അതുമല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ആരോ ആണ് എന്നു തോന്നുമായിരുന്നു. ചെറി ഈ ഭാഗത്തുള്ളവര്‍ക്കു പരിചിതമല്ലാത്ത സ്ലീപ്പിംഗ് ബാഗ് ചുമലില്‍ തൂക്കിയിട്ടിരുന്നത് ഈ തോന്നലിന ആക്കം കൂട്ടി. ഞങ്ങള്‍ തങ്ങിയ മറ്റു രണ്ടു ദേവാലയങ്ങളിലേതു പോലെ പൊതുകക്കൂസും വരാന്തയും ഞങ്ങള്‍ക്കായി തുറന്നു കിട്ടുമെന്ന് വെറുതെ മോഹിച്ചു. പക്ഷെ ഞങ്ങളെ കാത്തിരുന്നത് ഭീകരതയുടെ സമയത്തെ യുദ്ധം എന്ന അവസ്ഥയാണ്.

ഇടവക വികാരി ഞങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളൂം മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചുമൊക്കെ ചോദിക്കുകയുണ്ടായി. ഞങ്ങളെ കണ്ടു പരിഭ്രമിച്ച അച്ചന്‍ ഓഫീസിനുള്ളില്‍ കടന്ന് ഫോണ്‍ ചെയ്ത ശേഷം വീണ്ടും ഞങ്ങളെ ചോദ്യം ചെയ്തു. പെട്ടന്നു തന്നെ ഇടവക അംഗങ്ങളില്‍ ചിലര്‍ വേട്ടയ്ക്കുപയോഗിക്കുന്ന തോക്കുകളുമായി പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടാല്‍ നിശാവസ്ത്രം ധരിച്ച് മുയല്‍ വേട്ടയ്ക്കിറങ്ങിയതാണോ എന്നു തോന്നും. അല്ലെങ്കില്‍ എന്തിനാണ് തീപ്പൊരി ചിതറുന്ന ആയുധങ്ങളുമായി കൊല്ലാതെ നില്‍ക്കുന്നത്? അല്ലെങ്കില്‍ ദൈവീക സമാധാനം ഉള്ളിടത്ത് ഇത്തരം ആയുധങ്ങളുമായി കടന്നു വരുന്നത്? ക്ഷൗരം ചെയ്യാത്ത മൂന്നു യുവാക്കള്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് അപകടം വരുത്താനിറങ്ങിയതാണെന്ന് കരുതീട്ടാണോ?

പ്രത്യക്ഷത്തില്‍ തന്നെ അങ്ങനെ തോന്നിയിരുന്നു. ചെറി, അനൂപ്, പ്രസാദ് എന്നിവരുടെ ഫോട്ടോ സഹിതം ദി ഹിന്ദു വര്‍ത്തമാന പത്രത്തില്‍ വന്ന വാര്‍ത്ത ഒന്നു പരിശോധിക്കാന്‍ അനൂപ് വികാരിയോട് നിര്‍ദ്ദേശിച്ചു. അത് കണ്ടു കഴിഞ്ഞപ്പോള്‍ വികാരിയച്ചന്റെ സംശയം നീങ്ങികിട്ടി. എന്നിട്ടും ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. അന്നേരം തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ച്തിനെ തുടര്‍ന്നു പോലീസുകാരെത്തി. ദേവാലയത്തിലെ ആതിഥ്യം നിരസിച്ച ഞങ്ങള്‍ ആ രാത്രി മുഴുവന്‍ നടക്കാനുറച്ചു ഹൈവേയിലേക്കിറങ്ങി. കഴിഞ്ഞു പോയ നിമിഷങ്ങളെ ഓര്‍ത്ത്, ഗാന്ധിയന്‍ ആവേശത്തില്‍ ഞങ്ങളെ തന്നെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. വഴിയില്‍ വച്ച് പോലീസ് ജീപ്പ് ഞങ്ങളെ തടഞ്ഞു നിര്‍ത്തി. പോലീസ് ഉദ്യോഗസ്ഥന്‍ വളരെ മാന്യമായാണ് പെരുമാറിയത്. ചോദ്യങ്ങള്‍ ചോദിച്ചു രേഖകളെല്ലാം പരിശോധിച്ച തൃപ്തരായ പോലീസുകാര്‍ സ്ടേഷനില്‍ താമസിക്കാമെന്നു പറഞ്ഞെങ്കിലും ഞങ്ങളത് സ്നേഹപൂര്‍വം നിഷേധിച്ചു.

ക്രിസ്ത്യാനിത്വത്തിന്റെയും ഇസ്ലാമികതയുടെയും പതനത്തിനു മുന്‍പ് കേരളം അറേബ്യന്‍ രാജ്യങ്ങളുമായും മദ്ധ്യകിഴക്കന്‍ സമൂഹവുമായും വാണിജ്യ ബന്ധത്തിലേര്‍പ്പെടുകയും ആതിഥ്യ മര്യാദയോടെ കൈക്കൊള്ളുകയും ചെയ്തിരുന്നു. യഹൂദരുടെയും പോര്‍ട്ടുഗീസുകാരുടെയും മാത്രമല്ല ബ്രിട്ടീഷ് കോളനി വാഴ്ചയുടെയും ഡച്ചുകാരുടെയും സംസ്കാരത്തിന്റെ സ്വാധീനവും കാണാനാകും. കടലോരങ്ങളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി അനിഷേധ്യമായ പൗരാണിക ചരിത്രത്തിലെ വാണിജ്യബന്ധമുള്ള ഹൃദയത്തിടിപ്പികള്‍ കേള്‍ക്കാന്‍ കഴിയും. കേരള സംസ്ഥാത്തിലങ്ങിങ്ങോളം ഒന്നു കടന്നു ചെന്നാല്‍ കേരളീയ മുഖങ്ങളുടെ വൈവിധ്യം തന്നെ അത് വെളിവാക്കുന്നത് കാണാം. സഹവര്‍ത്തിത്തത്തോടെ വര്‍ത്തിച്ചിരുന്ന വിവിധസംസകാര സമുച്ചയങ്ങളുടെ പുണ്യ ഭൂമി ആയിരുന്ന കേരളം എന്നു മുതല്‍ക്കാണ് തരംതിരിവ് കാണിച്ചു തുടങ്ങിയത്? 100% സാക്ഷരത കൈവരിച്ച അഭ്യസ്ത വിദ്യരായ ജനങ്ങളുള്ള നമ്മുടെ കൊച്ചു കേരളം എന്നു മുതല്‍ക്കാണ് താടിയും മീശയും വളര്‍ത്തിയവരെ കണ്ടാല്‍ കുറ്റവാളിയായി മുദ്ര കുത്താന്‍ തുടങ്ങിയത്? മനുഷ്യാവകാശ കമ്മീഷന്‍ അനുശാസിക്കുന്നതിനു വിപരീതമായി നിരപരാധി എന്നു തെളിയുന്നതു വരെ കുറ്റവാളി എന്നു വിശ്വസിക്കാന്‍ ഏതു നിയമമാണ് അനുശാസിക്കുന്നത്?

പെട്ടന്നു കേട്ട നായയുടെ മുരള്‍ച്ച അസ്ഥികളെപ്പോലും തുളയ്ക്കുന്നതായിരുന്നു. ട്രാഫിക്കിന്റെ വെളിച്ചത്തില്‍ ആറു കണ്ണുകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത സമയമായിരുന്നു അത്. ഞങ്ങള്‍ വളരെ ക്ഷീണിതരായിരുന്നു. ഒരു നിമിഷം ഞങ്ങളവിടെ നിന്നത് തെറ്റായിപ്പോയി. ഒരു കൂട്ടം ശ്വാനന്മാര്‍ വെല്ലൂവിളിയുമായി നേരെ വരുമ്പോള്‍ ഒരിക്കലും അവിടത്തന്നെ നില്‍ക്കരുത്. ഒന്നുകില്‍ അവിടന്ന് മാറുക അല്ലെങ്കില്‍ മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുക. അല്ലെങ്കില്‍ നമ്മള്‍ അവര്‍ക്കു രുചികരമായ ഭക്ഷണമാകും. ഞങ്ങളുടെ പേടിച്ചരണ്ട മനസ്സിന് ചിന്തിക്കാന്‍ ഒട്ടും തന്നെ സമയമുണ്ടായിരുന്നില്ല. ഞങ്ങള്‍ ധൈര്യസമേതം അനങ്ങാതെ നിന്നപ്പോള്‍ ഉടമസ്ഥരില്ലാത്ത മൂന്നു ദുഷ്ടനായ്ക്കളും തളര്‍ന്നു നിന്ന മൂന്നു യുവാക്കളുടെ നേരെ പാഞ്ഞുവന്നു ചുറ്റിനും നിന്നു. ആ ഗ്രൂപ്പിന്റെ നേതാവ് ആക്രമിക്കാനൊരുങ്ങിയതും പോയ പോലീസ് ജീപ്പ് തിരികെ വന്നു കൂട്ടത്തെ ചിതറിച്ചു. ഞങ്ങള്‍ ഭയവിമുക്തരായി. ഏതായാലും പേടിച്ചപോലെ ആര്‍ക്കും അപായം ഉണ്ടായില്ല. ഞങ്ങളുടെ ഐഡിക്കായി പോലീസുകാര്‍ വീണ്ടും കമ്പ്യൂട്ടര്‍ വാങ്ങി. ഞങ്ങളുടെ ഐഡി നമ്പര്‍ എടുക്കാന്‍ അവര്‍ മറന്നുപോയിരുന്നു. വീണ്ടും പോലീസുകാര്‍ സ്ടേഷനില്‍ താമസിക്കാമെന്നു പറഞ്ഞെങ്കിലും ഞങ്ങളത് നിരസിച്ചു. ലോകം മുഴുവന്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഞങ്ങള്‍ ആ ക്ഷണം സ്വീകരിച്ചാല്‍ ഞങ്ങളെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ച ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥിതി അംഗീകരിക്കുന്നതിനു തുല്യമാവും അത്. 'ഭൂമിയില്‍ നാം വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ക്കു നാം തന്നെ പ്രതീകമാകുക ' എന്ന് പ്രസംഗിച്ചു നടക്കുന്ന ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമായിരുന്നു അത്. അന്നു രാത്രി മുഴുവന്‍ ഞങ്ങള്‍ നടന്ന ഞങ്ങള്‍ രാവിലെ അഞ്ചു മണിവരെ നടന്നു. അപ്പോഴേക്കും 80 കിലോമീറ്റര്‍ പദയാത്ര നടത്തി കോട്ടയത്തിനടുത്തുള്ള വാഴൂരെത്തിയിരുന്നു. മുണ്ടക്കയത്തു നിന്നും ഞങ്ങള്‍ കാപ്പി കുടിച്ചു. വളരെയധികം ക്ഷീണിച്ചിരുന്ന ഞങ്ങള്‍ അധിക നേരം താഴെയിരുന്നാല്‍ ഉറങ്ങി വീണുപോയേക്കാവുന്ന അവസ്ഥയിലായിരുന്നു. നടക്കുന്നതായി നടിക്കുകയായിരുന്നു അനൂപ്. അത്രയ്കുണ്ടായിരുന്നു ക്ഷീണം. അതുകൊണ്ടു കുറച്ചു വിശ്രമിച്ചിട്ടു നടക്കാന്‍ തീരുമാനിച്ചു.

നേരം പുലരാറായപ്പോള്‍ വാഴൂരിലെത്തി ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ വച്ച് അനൂപിന്റെ സുഹൃത്തും പ്രാദേശിക കലാലയത്തിലെ അദ്ധ്യാപകനുമായ ശ്രീ ടോമിനെ കണ്ടുമുട്ടി. ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ കാഞ്ഞിരപ്പള്ളി കഴിഞ്ഞിരുന്നു. സെമിനാറുകള്‍ നടത്തുന്നത് പ്രയാസകരമായി തോന്നിയതിനാല്‍ ആ ദിശയിലെ കോളേജുകളിലെ പരിപാടികള്‍ മുഴുവനും റദ്ദാക്കേണ്ടി വന്നു. 12 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് 7 മണികൂര്‍ നടക്കേണ്ടി വന്നു. അത്രയ്കായിരുന്നു ക്ഷീണം. അനൂപ് കാലുകള്‍ നീട്ടിവയ്ക്കാന്‍ തന്നെ പണിപ്പെടുന്നുണ്ടായിരുന്നു. ഉറക്കത്തില്‍ നടക്കുന്നപോലെയായിരുന്നു സൂരജിന്റെ അവസ്ഥ. വേഗത്തില്‍ നടന്ന ശേഷം ഒരു ലഘു നിദ്ര കഴിഞ്ഞ് വീണ്ടും നടത്തം തുടരുകയായിരുന്നു അദ്ദേഹം. അനൂപിന്റെ മുത്തശ്ശന്‍ ജോലി നോക്കിയിരുന്ന വാഴൂരിലെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആതുരാലയവും അദ്ദേഹം പിറന്ന ആശുപത്രിയും യാത്രാമദ്ധ്യേ കാണാനിടയായി. അനൂപിന്റെ സുഹൃത്തും മാഗ്നം വ്യ്വസായശാലയിലെ ഉദ്യോഗസ്ഥനുമായ ശ്രീ ഗോപിദാസിന്റെ വീട്ടിലെത്തി കിടക്കയിലേക്കു വീഴുന്നതു വരെ ആ ക്ഷീണം ഞങ്ങളെ പിന്തുടര്‍ന്നു.

day33-thumbnail.JPG
Freedom Walk Days 33 & 34 Photo Gallery

33-34 ദിവസങ്ങളിലെ പദയാത്രയില്‍ പങ്കെടുത്തവര്‍
മൂവര്‍ സംഘം

സഞ്ചരിച്ച സ്ഥലങ്ങള്‍
ലബ്ബക്കട
തൊപ്പിപ്പാല
സ്വരാജ്
വെള്ളിളംകണ്ടം
മാരികുളം
പരപ്പ്
ആലടി
കെ ചപ്പാത്ത്
കരിംതരുവി
ഇരമ്പടം
ഇലപ്പാറ
മെമാല
പള്ളിമല
കുറ്റിക്കാനം
മുറിഞ്ഞപുഴ
വഴൂര്‍
കൊടുങൂര്‍

താണ്ടിയ ദൂരം - 82 കി. മീ