കോട്ടയത്തെ ഇന്നു ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. പല പല ചുമതലകളാല്‍ ഇന്നു മുഴുവന്‍ പട്ടണത്തില്‍ തന്നെ ഉണ്ടായിരുന്നു. 'മനോജ് അച്ചച്ചന്റെ ' വീട്ടില്‍ നിന്നും ഒന്നാംതരം പ്രാതല്‍ കഴിച്ചതിനു ശേഷം ഞങ്ങള്‍ MD സെമിനാരി ഹയര്‍ സെക്കന്ററി സ്കൂളിലെക്ക് പോയി. BCM കോളേജിലെ ജിനും ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു. ജിന്‍ ആ കോളേജിലെ 18 ആണ്‍കുട്ടികളില്‍ ഒരാളായിരുന്നു. അദ്ദേഹം അവിടുത്തെ അദ്ധ്യായനം ആസ്വദിക്കുന്നുണ്ടാവും. ഈ 18 പേര് ഇല്ലായിരുന്നേല്‍ അതൊരു വനിതാ കോളേജ് ആയിരുന്നേനെ. ;-)
വളരെ ഔപചാരികത നിറഞ്ഞതായിരുന്നു MDS സ്കൂളിലെ പരിപാടി. പത്തിലേയും പന്ത്രണ്ടിലേയും കുട്ടികള്‍ നിറഞ്ഞ ഒരു വലിയ ഹാള്‍. അവിടെ വേദിയില്‍ പ്രധാന അദ്ധ്യാപകന് ഒരു ചെറിയ പ്രസംഗം നടത്തി. അനൂപ് വളരെ പ്രചോദനം നല്കുന്ന ഒരു പ്രസംഗം നടത്തി. വളരെ നല്ല രീതിയില്‍ പ്രതികരിക്കുന്ന ഒരു കൂട്ടം കുട്ടികളായിരുന്നു അവര്‍. അവരുടെ ചോദ്യത്തിന് മറുപടി നല്കുമ്പോള് ഞങ്ങളും ഏറെ സന്തോഷിച്ചു. വളരെ വലിയ ഒരു സമൂഹം അവിടെ വന്നിരുന്നതിനാല്‍ സാമൂഹിക വിഷയത്തെ കുറിച്ചായിരുന്നു ചര്‍ച്ച കൂടുതലും.
അതിന് ശേഷം ഞങ്ങള്‍ ബസേലിയസ് കോളേജിലേക്ക് പോയി. അവിടെയും ഒരു വലിയ സദസ്സുണ്ടായിരുന്നു. MDS സ്കൂളിലെ പോലെ ഇവിടെയും സാമൂഹിക വിഷയങ്ങളെ കുറിച്ചായിരുന്നു ഞങ്ങളുടെ ചര്‍ച്ച. എന്തായാലും അവിടെ കൂടുതല്‍ പേരും മൗനം പാലിച്ചു. അതിനാല്‍ ചോദ്യോത്തരങ്ങള്‍ അധികം ഉണ്ടായില്ല. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു മനസ്സിലാവാഞ്ഞതാകാം കാരണം.
ഈ സമയമൊക്കെയും ജിന്‍ ഞങ്ങള്‍ക്കൊപ്പം ഒരു മാര്ഗ്ഗനിര്ദ്ദേഷിയായി കൂടെ ഉണ്ടായിരുന്നു. കോട്ടയം സ്വതന്ത്ര സോഫ്ട് വെയര്‍ സംഘത്തിലെ ഒരു അങ്ങവും കൂടെയായിരുന്നു ജി. ഞങ്ങള്‍ ഒരുമിച്ചു ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കോട്ടയം BCM കോളേജിലേക്ക് പോയി. അവിടെ ജിന്‍ എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. കോളേജ് കവാടത്തിനു മുന്‍പിലായി ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ടു ഒരു വലിയ കൊടി നാട്ടിയിരുന്നു. ഇംഗ്ലീഷ് വിഭാഗത്തിലെ ശ്രീമതി റീന ജോസനെയും സാമൂഹിക സേവന വിഭാഗത്തിലെ ശ്രീമതി ജാസ്മിന് മാത്യുവിനെയും കണ്ടു. അതിനു ശേഷം ഞങ്ങള്‍ കോളജ് ഹാളിലേക്കു നീങ്ങി. അവിടെ ഞങ്ങള്‍ ഒരു വലിയ സദസ്സിനെ അഭിമുകീഖരിച്ചു. അവര്‍ OHP ഉപയോഗിച്ചു അവര്‍ പദയാത്ര വെബ് സൈറ്റില്‍ നിന്നു എടുത്ത് ചില ചിത്രങ്ങള്‍ കാണിച്ചു. വളരെ ഔപചാരികമായ ആ ചടങ്ങു സമാപിച്ചത് നമ്മുടെ ദേശീയ ഗാനം ആലപിച്ചു കൊണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ഒരു സദസ്സിനെ നേരിട്ടപ്പോള്‍ സ്വതന്ത്ര സോഫ്ട് വെയറിലേക്കുള്ള അവരുടെ കാല്‍വയ്പ് ഞങ്ങളില്‍ സന്തോഷം ഉളവാക്കി. സാമൂഹിക പ്രൊജക്റ്റുകളെ കുറിച്ചും, (ഇപ്പോള്‍ അവര്‍ ചെയ്യുന്ന ഒരു പ്രൊജക്റ്റ് ആയ ശിശു ലൈംഗിക പീഡനത്തെ കുറിച്ചും) സംസാരിച്ചു. IT കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചു ഉപയോഗങ്ങളെക്കുറിച്ചും ഞങ്ങള്‍ അവര്‍ക്കു അറിവ് പകര്‍ന്നു കൊടുത്തു.
BCM കോളേജ് വിടുമ്പോള്‍ ജിന്നിന്റെ അടുത്ത് വിട പറയേണ്ടി വന്നു. ജിന്നിനു അദ്ദേഹത്തിന്റെ സകല സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു ചെറിയും സൂരജും 'മനോജ് അച്ചച്ചന്റെ' വീട്ടിലേക്ക് യാത്രയായി. ഏറെ പ്രയാസപ്പെട്ടനെങ്ങിലും അനൂപ് ആലപ്പുഴ തണീര്‍മുക്കം ബണ്ടിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ചെറിയും സൂരജും ബ്ലോഗ് എഴുതി തീര്ക്കെണ്ടാതിനാല് അല്പം കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്. ബണ്ട് കഴിഞ്ഞു ഞങ്ങള്‍ പരസ്പരം കണ്ടു മുട്ടി, അപ്പോള്‍ നേരം നന്നാ ഇരുട്ടിയിരുന്നു. തീരദേശത്തു കൂടെ ആയിരുന്നതിനാല്‍ യാത്ര വളരെ രസകരം ആയിരുന്നു (വേമ്പനാട്, കുമരകം). ഇന്നു രാത്രിയും ഞങ്ങള്‍ക്ക് തണ്ണീര്‍മുക്കം KSEB ഓഫീസിലാണ് താമസം ഒരുക്കിയിരുന്നത്. ഒത്തിരി രാത്രി ആയതിനു ശേഷമാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്ന. ഒരു മടിയും കൂടാതെ തന്നെ അവിടുത്തെ അംഗങ്ങള്‍ ഞങ്ങള്‍ക്ക് അവിടെ സ്ഥലം ഒരുക്കി തന്നു.
Freedom Walk Day 36 Photo Gallery
ഇന്നത്തെ യാത്രികര്‍:
ത്രിമൂര്‍ത്തികള്‍
ജിന്‍
യാത്ര കടന്നു പോയ സ്ഥലങ്ങള്‍
- കോട്ടയം
- ഇല്ലക്കള്
- കുടവചൂര്
- കുമാരകോം
...
- തണ്ണീര്‍മുക്കം ബണ്ട്
സഞ്ചരിച്ച ദൂരം : ~31km
Post new comment