Skip to Content

സ്വതന്ത്ര്യ പദയാത്ര: ദിവസം 17 - ബേപ്പൂര്‍ മുതല്‍ തലപ്പാറ വരെ

ബദ്ധപ്പാടുകളുടെ ഒരു നീണ്ട രാത്രിക്കു ശേഷം ഇന്നു പതിനൊന്നരവരെയും ഞങ്ങള്‍ ബേപ്പൂരില്‍ത്തന്നെയായിരുന്നു. അവസാനം, വളരെ കരുതലോടെ ഞങ്ങളെ പരിചരിക്കുകയും ഇവിടെ വരെ അനുഗമിക്കുകയും ചെയ്ത FSUG കോഴിക്കോട് ടീമിനോട് (യുനൈസ്, ജെംഷിദ്, ജെയ്സണ്‍, സ്ഞ്ജീവ്, മനോജ്) ഞങ്ങള്‍ വിട പറഞ്ഞു. തമ്പി റിസോര്‍ട്ടില്‍ താമസ സൗകര്യം ഒരുക്കിത്തന്ന ടീമിനോടുള്ള പ്രത്യേക നന്ദി ഈഅവസരത്തില്‍ അറിയിക്കുന്നു.

കഠിനമായ ചൂടു കാരണം ഫെറൊക്കിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ വേഗത അല്പമൊന്നു കുറയ്ക്കേണ്ടി വന്നു. ബേപ്പൂര്‍ നിന്നും ഫെറൊക്കിലേക്കുള്ള പോകുന്ന വഴിയില്‍ വളരെ സൗമ്യരായ നാട്ടുകാരെ കാണുവാനിടയായി. ഞങ്ങള്‍ ടൂറിസ്റ്റുകളാണെന്നു തെറ്റിദ്ധരിച്ച് അവര്‍ ബേപ്പൂരിലേക്കുള്ള വഴി തെറ്റാതെ പറഞ്ഞു തന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ എത്തിയ ഞങ്ങള്‍ കൂട്ടുകാരായ പ്രൊഫ. രമേഷ് (കമ്പ്യുട്ടര്‍ സയന്‍സ് വിഭാഗം മേധാവി), ശ്രീ. മുനാവര്‍ കെ (ലാബ് ടെക്നീഷ്യന്‍), പിന്നെ മറ്റൊരു ലക്ചറര്‍ ശ്രീ. സിജു എന്നിവരെ കണ്ടു. ചായ സല്‍ക്കാരത്തിനു ശേഷം കോളേജിലെ MCA-ക്കാരെയും മറ്റു സാങ്കേതിക വിദഗ്ധരെയും സന്ദര്‍ശിച്ചു സ്വാതന്ത്ര്യ പദയാത്രയെക്കുറിച്ചു ബോധവല്ക്കരണം നടത്താന്‍ ശ്രമിച്ചുവെങ്കിലും വേണ്ടത്ര പ്രതീക്ഷിച്ചത്ര ഫലപ്രാപ്തി ലഭിച്ചില്ല. ഞങ്ങളുടെ ആശയവിശദീകരണത്തില്‍ വന്ന പിഴവാണോ, ബന്ധപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യ പദയാത്രയുടെ ദൗത്യം പൂര്‍ണമായും ഉള്‍ക്കൊളളാന്‍ കഴിയാത്തതാണോ, അതുമല്ലെങ്കില്‍ കോഴിക്കോട് സര്‍വകലാശാലയിലെ ഫ്രീ സോഫ്റ്റ് വേയര്‍ സമൂഹത്തിനു കേരളത്തിലെ മറ്റു ഫ്രീ സോഫ്റ്റ് വേയറൂകാരുടെ സഹായം വേണ്ടാഞ്ഞിട്ടാണോ എന്നറിയില്ല. ഏതായാലും അധികം വൈകാതെ ഞങ്ങള്‍ തലപ്പാറയില്‍ ശ്രീ.യുനൈസ് സജ്ജമാക്കിയിരുന്ന KSEB ഓഫീസിലേക്കു വിശ്രമത്തിനായി തിരിച്ചു.

ഇന്നു സ്വാതന്ത്ര്യ പദയാത്രയില്‍ പങ്കെടുത്തവര്‍.

സൂരജ് എസ്
അനൂപ് ജോണ്‍
പ്രസാദ് എസ് ആര്‍
ചെറി ജി മാത്യു

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options