Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 21 - തച്ചാംപാറ മുതല്‍ പാലക്കാട് വരെ

തച്ചാംപാറയില്‍ നിന്നു അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. പാലക്കാടിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള യാത്ര വര്‍ണ്ണനാതീതമാണ്. വെണ്മേഘങ്ങളെ പുണര്‍ന്നു കൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളുടെ കാഴ്ച വളരെ ഭംഗിയേറിയതാണ്.

തികച്ചും സംഭവരഹിതമായ പദയാത്രയുടെ ദിവസമായിരുന്നു ഇന്ന്. നടത്തതിനിടയില്‍ ഒരു വെയ്റ്റിംഗ് ഷെഡ്ഡില്‍ ഗാന്ധിജിയുടെ ചില മഹത്-വചനങ്ങള്‍ ഫലിതരൂപേണ ആലേഖനം ചെയ്തിരിക്കുന്നത് കണ്ടു. പ്രാദേശിക വിദ്യാലയത്തിലെ "അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതി'യുടെ (PTA) പ്രസിഡന്റിനെ കണ്ട് അനൂപ് ദീര്‍ഘ സംഭാഷണം നടത്തി. പരിപാടിയില്‍ ഞങ്ങളെ ക്ഷണിക്കും എന്നുറപ്പു തന്നിരുന്നതിനാല്‍ 20 മിനിറ്റിലധികം അവിടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിനാല്‍ ഞങ്ങള്‍ പദയാത്ര തുടര്‍ന്നു. സാമ്പത്തികശേഷിയുള്ള ഏതോ വീടുകളിലെ കുട്ടികളായ ഞങ്ങള്‍ നേരം പോക്കിനു വേണ്ടി ഇറങ്ങി നടക്കുന്നതാണ് എന്നു നടത്തത്തിനിടയില്‍ അവിടത്തെ ദേശവാസികള്‍ പറയുന്നതു കേട്ടു. നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു അനാവശ്യ സംസ്ക്കാരത്തിന്റെ ഉദാഹരണം തന്നെയല്ലേ ഇത്?

ഇടയ്ക്കു ദാഹിച്ചപ്പോള്‍ ഞങ്ങള്‍ നാരങ്ങ-സോഡ വില്‍ക്കുന്ന ഒരു തട്ടുകടയിലേക്കു കയറി. അവിടെയിരുന്നു ലാപ്ടോപ്പില്‍ അന്നത്തെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു അതിന്റെ ഉടമ ഞങ്ങള്‍ക്കു സൗകര്യം ഒരുക്കിത്തന്നു.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വാനരന്‍ ഒരാളുമായി ചങ്ങാത്തം കൂടി കളിക്കുന്ന രസകരമായ കാഴ്ച വഴിയില്‍ വച്ച് കണ്ടു. കുറച്ചു പടങ്ങളെടുത്ത ശേഷം അല്പനേരം വിശ്രമിച്ചിട്ട് ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. പോകുന്ന വഴിയില്‍ നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാമിന്റെ ഭാഗമായി ഹൈവേയുടെ വശങ്ങള്‍ വൃത്തിയാക്കുന്നതു കണ്ടു. വയനാട്ടില്‍ വച്ചും ഇതേ കാഴ്ച കാണാനിടയായി.

അവിടെ നിന്നും യാത്ര തുടര്‍ന്ന് ഞങ്ങള്‍ പാലക്കാടിനടുത്തുള്ള ഒലവക്കോടെത്തി. പാലക്കാട് KSEB-യില്‍ ഉള്ള ശ്രീ. ബാബു ആന്റണി ഞങ്ങളെ വരവേല്‍ക്കുകയും അദ്ദേഹം ഞങ്ങളോടു കൂടെ ഹിരണ്‍ ആയിരിക്കുന്ന സ്ഥലം വരെ ഞങ്ങളെ അനുഗമിച്ചു. ഇടയ്ക്കു വച്ച് പ്രസിദ്ധമായ പാലക്കാടന്‍ ഇഡ്ഡലി കഴിക്കുവാനായി ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി അതു പോലെ ശ്രീ. ബാബു ആന്റണിയുടെ വീട്ടില്‍ വച്ച് കേക്കും കട്ടന്‍ ചായയും കഴിച്ചു.

പാലക്കാടന്‍ കാഴ്ചയുടെ സൗന്ദര്യവും സൗകുമാര്യതയും വളര്‍ന്നുവരുന്ന ഒരു യുവ നരവംശ ശാസ്ത്രജ്ഞനെ തീര്‍ച്ചയായും ആകര്‍ഷിക്കുമെന്നതില്‍ സംശയം ലവലേശമില്ല. ശ്രീലങ്കയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ എന്നു തോന്നുന്ന ഒരു ജൈനമത സമൂഹം മൂതന്മാരുടെ സെറ്റില്‍മെന്റായ മൂതന്‍തറ കടന്നുപോകുന്നത് ഞങ്ങള്‍ക്കു കാണാനായി. ക്ഷേത്രത്തില്‍ കുടിയേറി പാര്‍ക്കുന്ന അമ്പലവാസികളായ പട്ടര്‍ സമൂഹത്തെയും അവിടെ ഞങ്ങള്‍ കണ്ടുമുട്ടി. എന്നാല്‍ അഗ്രഹാരത്തിന്റെ പടിവാതിലിന്റെ ഒരല്പം മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. സമൂഹത്തിലെ അംഗങ്ങളല്ലാത്തവരെ അകത്തുകടക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, ചില പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷമെ പടികടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. സ്വന്തം സംസ്കാരത്തിന്റെ ആചാരനുഷ്ടാനങ്ങല്‍ മുറുകെപിടിച്ചു തങ്ങളുടെ ലോകത്തില്‍ ജീവിക്കുന്ന, കുടിയേറിപ്പാര്‍ത്തവരുടെ ഒരു സങ്കര സംസ്കാര സമുച്ചയമാണ് പാലക്കാടിന്റേത്. കേരളത്തിന്റെ അതുല്യ സംസ്കാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരുടെ സംസ്കാരം അവര്‍ നിലനിര്‍ത്തുന്നു. തമിഴ് നാട് സംസ്കാരത്തിന്റെ നേരിയ അംശം അവരുടെ സംഭാഷണ ശൈലിയിലും വാസ്തുവിദ്യയിലും ദൃശ്യമാണ്.

ഇന്നത്തെ പദയാത്ര തച്ചമ്പാറ മുതല്‍ കരിമ്പ, മുണ്ടൂര്‍, ഒലവക്കോടു വഴി പാലക്കാട് വരെ ആയിരുന്നു.

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options