Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 24 - പട്ടിക്കാട് മുതല്‍ തൃശ്ശൂര്‍ വരെ

ഞങ്ങളുടെ സാങ്കേതിക ചെലവില്‍ പങ്കുവഹിക്കുകയും സഹകരിക്കുകയും ചെയ്ത ഒരു ഗ്രൂപ്പാണ് തൃശ്ശൂര്‍ യൂസര്‍ ഗ്രൂപ്പ്. നിശ്ചയിച്ച സമയം തന്നെ അവരെ കാണണമെന്ന ആഗ്രഹത്തോടെ ഞങ്ങള്‍ ഇന്നത്തെ യാത്ര കുറച്ചു നേരത്തെയാക്കി. എങ്കിലും ഈയ്യിടെയായി സംഭവിച്ചു വരുന്ന പോലെ കൃത്യ സമയത്തിനെത്താന്‍ കഴിഞ്ഞില്ല. സമയക്രമീകരണം കുറച്ചുകൂടി ക്രമപ്പെടുത്തെണ്ട സമയം അതിക്രമിച്ചു എന്നു ഞങ്ങള്‍ക്കും തോന്നി തുടങ്ങിയിരുന്നു.

തൃശ്ശൂര്‍ ടൗണില്‍ കടന്നപ്പോള്‍ സഞ്ചരിക്കുന്ന ചായ പീടികകളെ കാണാനായി. സാധാരണ ചായക്കടകളില്‍ ചായയ്കു നല്കുന്ന തുകയിലധികം ഈ മൊബൈല്‍ ചായക്കട ഉടമ ചായയ്കു വേണ്ടി ഈടാക്കിയിരുന്നു. ദേശീയപാതയില്‍ നിന്നും ഇത്ര ദൂരം നടന്നു വരുന്ന യാത്രക്കാര്‍ ചോദിക്കുന്ന തുക കൊടുത്തു ചായ വാങ്ങിയില്ലെങ്കിലെ അതിശയമുള്ളൂ.

ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന കൊളോണിയല്‍ യുഗത്തിലെ കെട്ടിടങ്ങളും, അതിലുപരി അതിപ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം, എന്നിവയും, ആണ്ടുതോറും തൃശ്ശൂര്‍പൂരത്തിന് വേദിയൊരുക്കുന്ന സ്ഥലം, ഇപ്പൊ പുരാവസ്തു മ്യൂസിയമായി നിലകൊള്ളുന്ന ശക്തന്‍തമ്പുരാന്‍ കൊട്ടാരം എന്നിവ അതുവഴി കടന്നുപോകുമ്പോള്‍ കാണാനിടയായി. നടത്തത്തിനിടയില്‍ അവിടത്തെ ലോക്കല്‍ പോലീസ് പട്രോള്‍ ജീപ്പ് തടഞ്ഞുനിര്‍ത്തി വളരെ മാന്യമായ രീതിയില്‍ കാര്യങ്ങളൊക്കെ ഞങ്ങളോട് ചോദിച്ചറിഞ്ഞു. അവസാനം കോരിച്ചൊരിയുന്ന പേമാരി വകവയ്ക്കാതെ PG സെന്ററിലെത്തി.

അംഗബലം കുറവാണെങ്കിലും ഉള്ളവര്‍ ഏറെ അനുഭവസമ്പത്തുള്ളവരായിരുന്നു എന്നുള്ളതു തൃശ്ശൂര്‍ FSUG-യുടെ എടുത്തുപറയത്തക്ക പ്രത്യേകതകളിലൊന്നാണ്.
മറ്റു ഗ്രൂപ്പുകളുമായി ചേര്‍ന്ന് ലോക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനെ കുറിച്ചും ഞങ്ങള്‍ ചിന്തിക്കുകയുണ്ടായി. സമ്മേളനത്തില്‍ ശ്രീ സുനില്‍ കുമാര്‍ കെ കെ (CENSE- തൃശ്ശൂര്‍ പബ്ളിക് ചാരിറ്റബിള്‍ ട്രസ്റ്റ്) സന്നിഹിതനായിരുന്നു. വരും ദിവസങ്ങളില്‍ ഇങ്ങനെയുള്ള വ്യക്തികളെ പരിചയപ്പെടാന്‍ ഞങ്ങളാഗ്രഹിക്കുന്നു.

തൃശ്ശൂര്‍ FSUG-യുമായുള്ള പരിപാടിക്കു ശേഷം ഞങ്ങള്‍ എറണാകുളത്തേക്കു തിരിച്ചു. KSEB-ക്കാര്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കഭയമായി. തിങ്കള്‍ അവധിയായതിനാല്‍ ഞങ്ങള്‍ പതുക്കെ നടക്കാന്‍ തീരുമാനിച്ചു. പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച എറണാകുളത്തെത്താനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടത്.

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options