സ്വാതന്ത്ര പദയാത്ര - തിരുവനന്തപുരത്ത് സമാപിക്കുന്നു.
ആറു മാസം മുമ്പ് അനൂപിന്റെ മനസ്സില്‍ ഉദിച്ച ആശയം ആയിരുന്നു ഒരു പദയാത്ര സംഘടിപ്പിക്കുക എന്ന്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതിനു രൂപം കൊടുത്ത് 'സ്വാതന്ത്ര്യം നേടുവാനും അതു സ്വന്തമാക്കുവാനും അതു സൂക്ഷിക്കാനും' ആഹ്വാനം ചെയ്യുന്ന ഒരു സ്വാതന്ത്ര്യ പദയാത്രയായി മാറ്റിയെടുത്തു. കാസര്‍കോടു നിന്നു ഒക്ടോബര്‍ 2 മുതല്‍ പദയാത്രക്കാര്‍ കേരള സംസ്ഥാനത്തിലെ 14 ജില്ലകളിലും കൂടി സഞ്ചരിച്ച് സ്വാതന്ത്ര്യത്തിന്റെ സുവിശേഷം മനുഷ്യരുടെ ഇടയില്‍ എത്തിച്ചു. ഒരു പൊതു താല്പര്യത്തിനു വേണ്ടി യത്നിച്ച അനൂപ് ജോണിനും, ചെറി ജി മാത്യുവിനും, സൂരജിനും പ്രസാദിനും അവരുടെ നിശ്ചയദാര്‍ഡ്യത്തിനും ഇഛാശക്തിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
നവംബര്‍ 14-ന് കഴക്കൂട്ടത്തു നിന്ന് കൃത്യം 9 മണിക്ക് സ്വാതന്ത്ര്യ പദയാത്ര ആരംഭിക്കും. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസും അതുപോലെ 11:30-ക്ക് തിരുവനന്തപുരം ഇഞ്ചിനീയറിങ്ങ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുത്ത് ശ്രീകാര്യത്തെത്തും. പദയാത്രയുടെ അന്തിമ ഘട്ടം ശ്രീകാര്യത്തു നിന്ന് 12:30-ന് ആരംഭിക്കുന്നതാണ്. ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പി എം ജി, എല്‍ എം എസ്, വെള്ളയലമ്പലം വഴി ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ അങ്കണത്തില്‍ വൈകുന്നേരം 5 മണിയോടു കൂടി അവസാനിക്കും.
സ്കൂളില്‍ വച്ച് ഒരു പൊതു സമ്മേളനം ഉണ്ടായിരിക്കുന്നതായിരിക്കും. സമ്മേളനം 5 മണിക്കു് തുടങ്ങുന്നതായിരിക്കും. സംസ്ഥാന ഐ ടി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ഡോ. അജയ് കുമാര്‍ IAS ആണ് വിശിഷ്ട അതിഥി. സ്വതന്ത്ര സോഫ്ട് വെയര്‍ സമൂഹത്തിലുള്ള എല്ലാവരേയും അതുപോലെ സമൂഹ നന്മയ്ക്കു വേണ്ടി പ്രയത്നിക്കുന്ന എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.




