അനൂപിന് ന്യുസ് ചാനലിലെ ആള്‍ക്കരുമായി അഭിമുഖ സംഭാഷണം ഉള്ളതിനാല്‍ മലപ്പുറം ടൗണില്‍ നിന്നും അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. അഭിമുഖം വളരെ ഭംഗിയായി നടന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയില്‍ മലപ്പുറം ജില്ലയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതൊഴികെ മറ്റു പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പെരിന്തല്‍മണ്ണയില്‍ MEA എന്‍ജിനീയറിങ് കോളെജിലെ പരിപാടി കഴിഞ്ഞ് 8 കിലോമീറ്ററകലെ ഞങ്ങള്‍ക്കായി താഴെക്കോടിയില് ഒരുക്കിയിരുന്ന വിശ്രമകേന്ദ്രത്തിലേക്കു യത്ര പുറപ്പെട്ടു.
KSEB സൂപ്പര്‍വൈസറായ ശ്രീ. ലോഹിദാസ് വളരെ താല്പര്യത്തോടെ ഞങ്ങളെ അങ്ങാടിപ്പുറത്തു വന്നു സ്വീകരിക്കുകയും ഉച്ചഭക്ഷണം നല്‍കുകയും ചെയ്തു. പെരിന്തല്‍മണ്ണ കൗണ്‍സിലര്‍ സ്വീകരണം ഒരുക്കിയിരുന്ന സ്ഥലം വരെ പ്രൊജക്ട് ഹൗസിലെയും MEA എന്‍ജിനീയറിങ് കോളെജിലെയും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. കാലവസ്ഥ പ്രതികൂലമായതിനാല്‍ ഞങ്ങള്‍ നടത്താന്‍ ഉദ്ദേശ്ശിച്ചിരുന്ന വിവിധ പരിപാടികള്‍ ഒരു കെട്ടിടത്തിന്റെ ഉള്ളിലേക്കു മാറ്റി. അവിടെ ഉണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു. ഇതു മലപ്പുറം ഗ്നു ലിനുക്സ് യൂസര്‍ ഗ്രൂപ്പിനു ഒരു പുതിയ തുടക്കത്തിനു മുതല്‍ക്കൂട്ടാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒരുപാടു സ്നേഹവന്ദനങ്ങള്‍ സ്വീകരിക്കുകയും കൈമാറുകയും ചെയ്ത ശേഷം ഞങ്ങള്‍, 'ലോഹിസാര്‍' എന്നു എല്ലാവരും സ്നേഹത്തൊടെ വിളിക്കുന്ന ശ്രീ. ലോഹിദാസ് വിശ്രമത്തിനായി താഴെക്കോടിയില് സജ്ജീകരിച്ചിരുന്ന KSEB ഓഫീസിലേക്കു തിരിച്ചു. KSEB യിലെ ജീവനക്കാര്‍ ടീമിനെ സ്നേഹത്തോടെ സ്വീകരിച്ചു ചായ സല്കാരം നടത്തി. പാലക്കാട്ടില്‍ അനുഭവിച്ച ചൂടില്‍ നിന്നൊരു മോചനമായി അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
കടന്നുപോയ സ്ഥലങ്ങള്‍:
കൂട്ടിലങ്ങാടി
മക്കാരംപറമ്പ്
രാമപുരം
പനങ്കന്കര
അരിപ്ര
തിരൂര്‍ക്കാട്
അങ്ങാടിപുരം
പെരുന്തല്‍മണ്ണ
ഒപ്പം ഉണ്ടായിരുന്നവര്‍:
മി. ലോഹിദാസ്
സൂരജ് എസ്
അനൂപ് ജോണ്‍
ചെറി ജി മാത്യു





Post new comment