ബേപ്പൂര്‍ മുതല്‍ തലപ്പാറ വരെ
ഫ്രീഡം വാക്ക് ബദ്ധപ്പാടുകളുടെ ഒരു നീണ്ട രാത്രിക്കു ശേഷം ഇന്നു ഏകദേശം പതിനൊന്നരയോടെയാണ് ഞങ്ങള്‍ക്കു ബേപ്പൂരിലെത്താനായത്. അവസാനം, ആതിഥ്യ മര്യാദയോടെ ഞങ്ങളെ പരിചരിക്കുകയും ഇവിടെ വരെ അനുഗമിക്കുകയും ചെയ്ത കോഴിക്കോട് സ്വതന്ത്ര സോഫ്ട് വെയര്‍ ഗ്രൂപ്പിനോട് (യുനൈസ്, ജെംഷിദ്, ജെയ്സണ്‍, സ്ഞ്ജീവ്,മനോജ് )വിട പറഞ്ഞു. തമ്പി റിസോര്‍ട്ടില്‍ താമസ സൗകര്യം ഒരുക്കിത്തന്ന ടീമിനോടുള്ള പ്രത്യേക നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
വെയിലും ചൂടും കാരണം ഫെറൊക്കിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ വേഗത അല്പമൊന്നു കുറയ്ക്കേണ്ടി വന്നു. ബേപ്പൂര്‍ നിന്നും ഫെറൊക്കിലേക്കുള്ള പോകുന്ന വഴിയില്‍, ഞങ്ങള്‍ ടൂറിസ്റ്റുകളാണെന്നു തെറ്റിദ്ധരിച്ച് ബേപ്പൂരിലേക്കുള്ള വഴി തെറ്റാതെ പറഞ്ഞു തന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഞങ്ങള്‍ കൂട്ടുകാരായ പ്രൊഫ. രമേഷ്
(കമ്പ്യുട്ടര്‍ സയന്‍സ് വിഭാഗം മേധാവി), ശ്രീ. മുനാവര്‍ കെ (ലാബ് ടെക്നീഷ്യന് ), പിന്നെ മറ്റൊരു ലക്ചറര്‍ ശ്രീ. സിജു എന്നിവരെക്കണ്ടു. ചായ സല്ക്കാരത്തിനു ശേഷം കോളേജിലെ MCA വിദ്യാര്‍ഥികളേയും മറ്റു സാങ്കേതിക വിദഗ്ധരെയും സന്ദര്‍ശിച്ചു സ്വാതന്ത്ര്യ പദയാത്രയെക്കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചുവെങ്കിലും വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഏതായാലും അധികം വൈകാതെ ഞങ്ങള്‍ തലപ്പാറയില്‍ ശ്രീ. യുനൈസ് സജ്ജമാക്കിയിരുന്ന KSEB ഓഫീസിലേക്കു വിശ്രമത്തിനായി തിരിച്ചു.
ഇന്നു സ്വാതന്ത്ര്യ പദയാത്രയില്‍ പങ്കെടുത്തവര്‍.
സൂരജ് എസ്
അനൂപ് ജോണ്‍
പ്രസാദ് എസ് ആര്
ചെറി ജി മാത്യു




Post new comment