പ്രകൃതിയുടെ സുഖാലസ്യം കാരണം രാവിലെ കിടക്കയില്‍ നിന്നും എണീക്കാന്‍ തന്നെ വലിയ മടിയായിരുന്നു. ഇന്നു ഞായറാഴ്ചയായിരുന്നതിനാല്‍ കൂടുതല്‍ മടിച്ചു. ഞങ്ങളെ മഴക്കോട്ട് ധരിപ്പിക്കുന്നതുവരെ മഴ തന്റെ കുസൃതി തുടര്‍ന്നുകൊണ്ടിരുന്നു. ചാലക്കുടിയില്‍ അനൂപിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. അവിടെയാണു ഞങ്ങള്‍ക്കു താമസം ഒരുക്കിയിരുന്നത്.
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ദേശീയ പാത 47-ന്റെ വീതി കൂടി വരുന്ന പോലെയാണ് ഞങ്ങള്‍ക്കു തോന്നിയത്. പാതയുടെ ഒരു വശത്തു പണി നടക്കുന്നുണ്ടായിരുന്നു. മറുവശം യാത്രാ സൗകര്യത്തിനായി തുറന്നിട്ടിരുന്നു. അതുകൊണ്ടു ഞങ്ങളുടെ യാത്രയ്ക്കു തടസം ഉണ്ടായില്ല. അന്നു ഞായറാഴചയായതിനാലാവാം റോഡൂപണി നിര്‍ത്തിവച്ചിരുന്നു. ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡരികില്‍ വീടു വച്ചിരുന്ന പലരുടെയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഭാഗികമായി ഇടിച്ചു നിരത്തിയതിന്റെ അടയാളങ്ങള്‍ എങ്ങും ദൃശ്യമായിരുന്നു. ചില വീടുകളൂടെ ഉള്‍ഭാഗം തന്നെ കാണാനാകുമായിരുന്നു.
നടന്നു ചാലക്കുടിയിലെത്തിയ ഞങ്ങള്‍ അവിടത്തെ ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച ശേഷം വീണ്ടും നടത്തം തുടര്‍ന്നു. അനൂപിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഇന്നത്തെ യാത്ര അവസാനിച്ചത്.
യാത്ര ചെയ്ത ദൂരം - 18 കിലോമീറ്റര്‍
കടന്നുപോയ സ്ഥലങ്ങള്‍
ആമ്പല്ലൂര്‍
പുതുക്കാട്
നെല്ലായി
കോടാകരം
പേരാമ്പ്ര
പദയാത്രയില്‍ പങ്കെടുത്തവര്‍
സൂരജ് എസ്
പ്രസാദ് എസ് ആര്
അനൂപ് ജോണ്‍
ചെറി ജി മാത്യു





Post new comment