Skip to Content

സ്വാതത്ര്യ പദയാത്ര: ദിവസം 42 - കൊല്ലം മുതല്‍ കല്ലമ്പലം വരെ

day42-200x200.JPGആദര്‍ശ് ഓഫീസില്‍ പോകുന്നതിനു മുന്‍പെ ഇറങ്ങണം എന്നായിരുന്നു ആവശ്യമെങ്കിലും അല്പം വിശ്രമിച്ച ശേഷമായിരുന്നു എണീറ്റത്. ഞങ്ങള്‍ക്ക് തന്നെ ഞങ്ങള്‍ കുറച്ചു പ്രാധാന്യം കല്പിച്ചാണ് ഞങ്ങള്‍ എണീക്കാതിരുന്നത്. ആദര്‍ശ് പിന്നീടും ഞങ്ങളെ വിളിച്ച ശേഷമാണ് ഞങ്ങള്‍ എണീറ്റ് പുറപ്പെടാന്‍ തയ്യാറായത്. അവരുമായി വീണ്ടും കണ്ടുമുട്ടാം എന്ന് ഉറപ്പു കൊടുത്ത ശേഷം ഞങ്ങള്‍ ദേശീയ പാതയിലൂടെ ആറ്റിങ്ങലിലേക്കു നടന്നു തുടങ്ങി.

സാധാരണ ഉള്ളതു പോലെ വളരെ ചൂടുള്ള ദിവസമായിരുന്നു അന്ന്. ഏതായാലും ഞങ്ങള്‍ക്കിതൊക്കെ ശീലമായി കഴിഞ്ഞിരുന്നതിനാല്‍ ഇതൊക്കെ അവഗണിച്ചു, സ്വതന്ത്ര പദയാത്രയ്ക്കു ശേഷം എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാന്‍ തുടങ്ങി. അടുത്ത് ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച കാര്യങ്ങള്‍ ഒരു തയ്യല്‍ സ്കൂളും തീപ്പെട്ടി ഫാകടറിയുമാണ്. തീപ്പെട്ടി ഫാക്ടറിയില്‍ വെട്ടിയെടുത്ത തടികളില്‍ പെട്ടികളുണ്ടാക്കി 4 അടി വരെ ഉയരത്തില്‍ 6-8 വരെ അടി വ്യാസമുള്ള വളയങ്ങളാക്കി അടുക്കി വച്ചിരുന്നു. അടുത്ത നടപടിക്രമങ്ങള്‍ക്കു മുന്നോടിയായി തടി ഉണങ്ങുന്നതിനും കൂടുതല്‍ സ്ഥലം ലഭിക്കുന്നതിനും വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്.

ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകനെ കണ്ടു മുട്ടിയതിനാല്‍ ഇന്നു ഞങ്ങളെക്കുറിച്ച് നല്ല രീതിയിലുള്ള വാര്‍ത്ത പത്രത്തില്‍ ഉണ്ടായിരുന്നു. അതിന്റെ ഫലമായി ഒരുപാട് പേര്‍ ഞങ്ങളെ വഴിയില്‍ വച്ച് തിരിച്ചറിയുകയുണ്ടായി.

ദേശീയ പാതയിലൂടെ നടക്കുമ്പോള്‍ പൊതു മരാമത്തു വക റോഡ് റോളറുകളും ഗ്രാനൈറ്റ് മിക്സറുകളും റോഡരികെ കിടക്കുന്നതു കണ്ടു. മിക്കവാറും എല്ലാറ്റിലും വിവിധ തരം പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനുതകുന്ന ഇരുമ്പ് പാഴാക്കി കളയാതെ അത് ക്രമക്കേട് പരിഹരിച്ച് ഉപയോഗിക്കാമായിരുന്നു. അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ അവിടെ നിന്നും നീക്കികളയാമായിരുന്നു. എങ്കിലും ഒരു സമാധാനം അതേ പാതയില്‍ ഗ്രനൈറ്റ് മിക്സേര്‍സ് ഉണ്ടാക്കുന്ന ഒരു ചെറുകിട വ്യവസായ ശാല പ്രവര്‍ത്തിച്ചിരുന്നു എന്നതാണ്.

കാരാമക്കോടിലെ കാര്‍ത്തൂസ് എന്നു പേരുള്ള ഭക്ഷണശാലയില്‍ നിന്നും ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. ആദ്യം കണ്ടപ്പോള്‍ അതൊരു വില കൂടിയ ഭക്ഷണശാല ആണെന്നു തോന്നുമായിരുന്നു. പക്ഷെ മിതമായ വിലയ്ക്ക് ആഹാരസാധനങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഉച്ചയൂണിനു ശേഷം നടന്നു തുടങ്ങിയ ഞങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പാരിപ്പള്ളിയിലെത്തി. ജീവനക്കാരുടെ സമ്മേളനത്തിനിടയില്‍ KSEB സെക്ഷന്‍ ഓഫീസിലെത്തിയ ഞങ്ങള്‍ അപ്രതീക്ഷിതമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കുകയുണ്ടയി. അനൂപിന്റെ പിതാവിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു. സ്നേഹാദരങ്ങളോടെ ഞങ്ങളെ സ്വീകരിച്ച അദ്ദേഹം അനൂപിന് സ്വതന്ത്ര പദയാത്രയെക്കുറിച്ച് സംസാരിക്കാനുള്ള അനുവാദം നല്‍കി. പെട്ടന്നു തന്നെ പരിപാടി അവസാനിപ്പിച്ച് ഞങ്ങള്‍ മുന്നോട്ട് നടന്നു.

അധികം സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയ ദിവസത്തിന്റെ അവസാനം ഞങ്ങള്‍ കല്ലമ്പലത്തെത്തി KSEB സെക്ഷനില്‍ താമസിച്ചു. പതിവുപോലെ അവിടത്തെ ആതിഥ്യം ഏറ്റു വാങ്ങി കുറച്ചു ജീവനക്കാരോട് മാത്രം സംസാരിച്ചു കിടന്നുറങ്ങി.

day42-thumbnail.JPG
Freedom Walk Day 42 Photo Gallery

ഇന്നത്തെ പദയാത്രയില്‍ പങ്കെടുത്തവര്‍ :
ത്രിമൂര്‍ത്തികള്‍

കടന്നുപോയ സ്ഥലങ്ങള്‍:
ഉമയനല്ലൂര്‍
പാറക്കുളം
കൊട്ടിയം
മൈലക്കാട്
ഇത്തിക്കര
സ്റ്റാന്‍ഡേര്‍ഡ് മുക്ക്
തിരുമുക്ക് ചാത്തന്നൂര്‍
കാരംകോട്
കുളവത്തുക്കല്‍
പാരിപ്പള്ളി
നാവായിക്കുളം
കല്ലമ്പലം

<previous day
next day

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options