Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 18 - തലപ്പാറ മുതല്‍ മലപ്പുറം വരെ

dscn2804_0.jpgപതിനെട്ടാം ദിവസമായ ഇന്നു യാത്രയുടെ ലോകം കുറച്ചുകൂടെ വിശാലമാക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇന്നത്തെ യാത്ര 50 കി. മീ. ദൂരം ആക്കി. തലപ്പാറ താവളമടിച്ചിരുന്ന ഞങ്ങള്‍ സുഖകരമായ വിശ്രമത്തിനു ശേഷം അര്‍ദ്ധരാത്രിയോടെ പെരിന്തല്‍മണ്ണയിലേക്കു യാത്രതിരിച്ചു. വേങ്ങറ വരെ നീണ്ടു കിടക്കുന്ന ഹൈവേ നയനാനന്ദകരവും അതേ സമയം റോഡിന്റെ ഇരു വശവും ഭക്ഷണശാലകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. മിക്കവയും മാംസാവശിഷ്ടങ്ങളായിരുന്നു. കീറിയ ചാക്കുകളിലും മറ്റു ബാഗുകളിലുമായിരുന്നു ഈ അവശിഷ്ടങ്ങള്‍ ഇട്ടിരുന്നതു എന്നതിനാല്‍ ആ സ്ഥലത്തു കൂടെ പോകുമ്പോള്‍ മൂക്കു പൊത്താതെ തരമില്ലായിരുന്നു.
കാല്‍നട യാത്രക്കാര്‍ക്ക് ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണ രീതിയാണ് ഞങ്ങള്‍ക്കവിടെ ദര്‍ശിക്കാനായത്, പ്രത്യേകിച്ചും വളവുകളില്‍. സീബ്രാ ലൈനുകള്‍ പലതും അവ്യക്തവും, അതുമല്ലെങ്കില്‍ പൂര്‍ണമായും റോഡൂവക്കത്തുമാണ്.

വേങ്ങറ നാഷണല്‍ ഹൈവേ 17-ലേക്ക് തിരിയുന്ന സമയം ഒരു ട്രാഫിക്കു സിഗ്നല്‍ പോസ്റ്റില്‍ തികച്ചും അവിശ്വസനീയമായ രീതിയിലുള്ള ഒരു ബോര്‍ഡു കണ്ടു." ദൈവത്തിന്റെ സ്വന്തം നാട് - good, clean & fun"! എന്തൊരു വിരോധാഭാസം. അവിടെ നിന്നും മലപ്പുറത്തേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞപ്പോള്‍ ആളുകള്‍ ഓരോ ചോദ്യങ്ങളുമായി കൂടെ കൂടി. ഊരകം പഞ്ചായത്തില്‍ എത്തുന്നതുവരെ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ വയനാടു നിന്നും തിരുവനന്തപുരത്തേക്കുവന്നു കെണ്ടിരുന്ന ചില ലിനക്സ് യൂസര്‍ ഗ്രൂപ്പ് അംഗങ്ങളെയും കാണാനിടയായി. അതില്‍ മിക്കവരും പ്രസാദിന്റെ കൂട്ടുകാരായിരുന്നു.

അവിടന്നു ഞങ്ങള്‍ നടന്നെത്തിയത് ഭംഗിയേറിയ ഒരു ഭൂപ്രദേശത്താണ്. മലകളും പുഴകളും ഒക്കെയുള്ള ഒരു സഥലം. അപ്പോഴേക്കും തുലാവര്‍ഷവും ആരംഭിച്ചിരുന്നു.

മലപ്പുറത്തെത്താറായപ്പോള്‍ ജയ്സണ്‍ ഒരു പ്രശസ്ത ലോക്കല്‍ ടെലിവിഷന്‍ ചാനലുകാരുമായി അഭിമുഖം നടത്തുന്നതിന് എത്തും എന്നറിവുകിട്ടി. ഞങ്ങള്‍ക്കു മലപ്പുറം ജില്ലാ IT@ School പരിശീലകനായ ശ്രി. കെ ശബരീഷിനെ കാണേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോള്‍ തന്നെ ടിവി ചാനലുകാരെത്തി. നാളെ രാവിലെ ഒരു പ്രഭാത പരിപാടി ടിവിയിലുണ്ടാവും. സ്വതന്ത്ര പദയാത്രയുടെ ലക്ഷ്യത്തെക്കുറിച്ചു ലോകത്തെ അറിയിക്കാന്‍ ഒരു വേദി കൂടി ഒരുക്കിത്തന്ന ജയ്സണ്‍, താങ്കള്‍ക്കു നന്ദി.

ഇന്നു ഞങ്ങള്‍ കടന്നു പോയ സ്ഥലങ്ങള്‍.

വേങ്ങറ
ഊരകം
പനക്കാട്
പട്ടാര്‍ക്കടവ്
മലപ്പുറം

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options