Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 20 - താഴേക്കോട് മുതല്‍ തച്ചാമ്പാറ വരെ

medium_img_0.jpgഇന്നു ഞായറായതു കൊണ്ടു ഞങ്ങള്‍ പാലക്കാട്ടു കുറച്ചു ദൂരം കൂടുതല്‍ നടക്കുവാന്‍ തീരുമാനിച്ചു. അതിരാവിലെ ലോഹി സാര്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന വിശ്രമ സ്ഥലമായ തച്ചമ്പാറയിലേക്കുതിരിച്ചു. മൂടിക്കെട്ടിയ ആകാശവും നേരിയ ചാറ്റല്‍മഴയും ഞങ്ങളുടെ നടത്തത്തിനു ഊര്‍ജ്ജം പകരുന്നതായിരുന്നു.

പാലക്കാട് ജില്ലയില്‍ ഞങ്ങള്‍ കണ്ട റോഡുകളുടെ അവസഥ മലപ്പുറത്തുളളവയേക്കാള്‍ ദയനീയമായിരുന്നു. ചെറിയുടെ മേല്‍ ആസകലം ചെളി തെറിപ്പിച്ചുകൊണ്ടു ഒരു ലോറി ചീറിപ്പാഞ്ഞു പോയി. കുമരംപുത്തൂരിലെത്തിയ ഞങ്ങള്‍, അവിടെ ഉള്ള ലോക്കല്‍ കോളേജായ MES കോളേജിനു മുന്നിലെത്തി. തലേദിവസത്തെ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങളെ കുറിച്ചറിഞ്ഞ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ജിജ്ഞാസയോടെ ഞങ്ങളോടു സംസാരിച്ചു. അവരില്‍ കുറച്ചുപേരെ പരിചയപ്പെട്ട ശേഷം ഞങ്ങള്‍ കുന്ദിപ്പുഴ കടന്നു നീങ്ങി. വൈകുന്നേരമായതിനാല്‍ പുഴയില്‍ കുളിക്കുന്നതു ഒഴിവാക്കാന്‍ സമീപവാസികള്‍ ഞങ്ങളോടു ഉപദേശിച്ചു. പാലക്കാടിന്റെ ഈ ഭാഗത്തിനു അതിന്റെതായ ഭംഗിയുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തി മണ്ണാര്‍ക്കാട് ടൗണിലെത്തുമ്പോള്‍ മേഘങ്ങള്‍ കൊണ്ടു മൂടിയ പശ്ചിമഘട്ട ഗിരി നിരകള്‍ പ്രകൃതിക്കു നിറച്ചാര്‍ത്ത് ഏകാനെന്ന പോലെ വളരെ അടുത്തായി നിലകൊളളുന്നതാണോ എന്നു തോന്നിപ്പോകും. അവിടത്തെ അന്തരീക്ഷത്തിന്റെ സൗകുമാര്യതയും പൊതുജനങ്ങളുടെ സൗഹൃദവും പറയാതെ വയ്യ. തമിഴ് സംസ്കാരത്തിന്റെ അല ജനജീവിതത്തില്‍ നേരിയ തോതില്‍ ദൃശ്യമായിരുന്നു. തമിഴ് ശില്പകലാ മാതൃകയില്‍ പണിത ഒരു അമ്പലവും ഞങ്ങള്‍ക്കവിടെ കാണാനായി.

ഞങ്ങള്‍ ഇടവഴികളിലൂടെ നടന്നു ധാരാളം ചുരങ്ങള്‍ കടന്നു. ട്രാഫിക്കു കൂടി വന്ന സമയം പ്രസാദിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വാഹനങ്ങള്‍ കടന്നുപോയി. അതിനിടെ ചരക്കുകയറ്റി വന്ന ഒരു ലോറി മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

അവിടെ നിന്നും വിശ്രത്തിനായി ഞങ്ങള്‍ തച്ചമ്പാറയിലേക്കു തിരിച്ചു. 30 കി. മി. യാത്രയ്ക്കു ശേഷം തച്ചമ്പാറയില്‍ നിന്നു ലഭിച്ച സ്വീകരണം അത്ര സുഖകരമായിരുന്നില്ല. തുടക്കത്തില്‍ KSEB തൊഴിലാളികളുടെ മനോഭാവം വളരെ തണുത്തതായിരുന്നു. അവിടെ ചില ബീവറേജസ് ഷോപ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ ഞങ്ങളില്‍ നിന്നും ടിപ്സ് പ്രതീക്ഷിക്കുന്നതുപോലെ തോന്നി. അവിടത്തെ സൂപ്പ്ര്‍വൈസര്‍ക്കു ഒരുപാടു തവണ ഫോണ്‍ ചെയ്ത അവര്‍, ഞങ്ങളുടെ അടുത്തു സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്നു ചോദിക്കുന്ന നില വരെ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ താടി രോമങ്ങള്‍ കത്രിക്കാഞ്ഞതിനാലാവാം അങ്ങനെയൊരു സംശയം ഉണ്ടായത്. ഞങ്ങള്‍ അങ്ങനെ ചിന്തിച്ചാണ്
ഇങ്ങനെയൊരു സംരംഭത്തിനു തുടക്കം കുറിച്ചതെങ്കില്‍ ഇന്ത്യന്‍ മീഡിയ തന്ന സപ്പോര്‍ട്ട് ഓര്‍ത്തു തല കുനിക്കുമായിരുന്നു.

അപ്പോഴത്തെ സാഹചര്യത്തില്‍ ഓഫീസിനു പുറത്തു ഉറങ്ങാന്‍ അവര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ സമ്മതിച്ചേനെ. ബേപ്പൂരിലെ പ്രാദേശിക തലവന്‍ ഞങ്ങളെ രണ്ടാമതും വിളിച്ച ശേഷം, കുറച്ചു കാര്യങ്ങള്‍ ക്രമീകരിച്ചു കഴിയുന്നത്ര വേഗം പോകണമെന്നുള്ളതുകൊണ്ടും ഞങ്ങള്‍ ഉറങ്ങാനായി പോയി.

ഇന്നു കടന്നുപോയ സഥലങ്ങള്‍

കരിങ്ങലത്താണി
വട്ടമ്പലം
കുമരമ്പുത്തുര്‍
കുന്തിപ്പുഴ
മണ്ണാര്‍ക്കാട്

പദയാത്രയില്‍ പങ്കെടുത്തവര്‍
സൂരജ് എസ്
പ്രസാദ് എസ് ആര്‍
അനൂപ് ജോണ്‍
ചെറി ജി മാത്യു

Sakhaaakkale...Munnott....

Sakhaaakkale...Munnott....

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options