Skip to Content

എന്താണ് 'സ്വാതന്ത്ര്യ പദയാത്ര'? - ചുരുക്കത്തില്‍

ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ 'സ്വാതന്ത്ര്യ പദയാത്ര'.

ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു.

തുടര്‍ന്ന് വായിക്കുക

പദയാത്ര കടന്നുപോയ സ്ഥലങ്ങള്‍

സ്വാതന്ത്ര്യ പദയാത്രക്കാര്‍ കേരള സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗം ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. പദയാത്ര കടന്നുപോയ സ്ഥലപ്പേരുകള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പദയാത്രയില്‍ പങ്കെടുത്തവര്‍

FSUG, ഗ്നു ലിനുക്സ് കൂട്ടാളികള്‍, NGO കളിലെ പ്രവര്‍ത്തകര്‍ തുടങ്ങി ധാരാളം പേര്‍ ഒക്ടോബര്‍ 2 നു തുടങ്ങിയ പദയാത്രയില്‍ പങ്കു ചേര്‍ന്നു. അവരെക്കുറിച്ചറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Updates

സ്വാതന്ത്ര്യ പദയാത്ര: ദിവസം 30 - ആനിക്കാട് മുതല്‍ അറക്കുളം വരെ

day30-200x200.JPGദേവാലയത്തിലെ ഗാന ശുശ്രൂഷയാണ് ഇന്നു രാവിലെ ഞങ്ങളെ ഉണര്‍ത്തിയത്. ചെറിക്കു ബ്ലോഗ് എഴുതി തീര്‍ക്കേണ്ടുന്നതു കൊണ്ടു പതിവിലും വൈകിയാണു ഞങ്ങള്‍ യാത്ര തുടങ്ങിയത്. രാവിലെ വികാരി ഫാദര്‍ മാത്യു വലിയമറ്റത്തോടൊപ്പം നിന്നു ചില ചിത്രങ്ങള്‍ എടുത്തു, അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.Click Here to Read the rest of this article

സ്വതന്ത്ര പദയാത്ര: ദിവസം 29 - പുത്തന്‍കുരിശു മുതല്‍ ആനിക്കാട് വരെ

medium_day29-200x200.JPGKSEB ലെ രാത്രി ഷിഫ്റ്റ് ജീവനക്കരാണ് ഞങ്ങളെ ഇന്നു രാവിലെ വിളിച്ചുണര്‍ത്തിയത്. അവരുടെ ജോലി തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ അവിടെ നിന്നും സ്ഥലം കാലിയാക്കണമെന്നുള്ള ഉദ്ദേശമായിരുന്നു ;).

അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പരിശീലനം നടത്തുന്ന "ഫെയ്ത് ഇന്ത്യാ" എന്ന സ്ഥാപനത്തില്‍ വെച്ചു സൂരജിന്റെ കുടുംബ സുഹൃത്തിനെ കണ്ടുമുട്ടി. ശ്രീ ചന്ദ്രശേഖര്‍ ആയിരുന്നു "ഫെയ്ത് ഇന്ത്യാ" - യുടെ പ്രധമാധികാരി. ഞങ്ങളുടെ പദയാത്രയെക്കുറിച്ചു കുറച്ചു സംസാരിച്ചതിനു ശേഷം അവരുമായി ഇനിയും സൗഹൃദം നിലനിര്‍ത്തുമെന്നും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുനതിനു അവിടുത്തെ കുട്ടികള്‍ക്ക് പരിശീലനം നല്കാന്‍ സഹായിക്കുമെന്നുമുള്ള വാക്ക് നല്കി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.Click Here to Read the rest of this article

സ്വതന്ത്ര പതയാത്ര: ദിവസം 28 - വൈറ്റില മുതല്‍ പുത്തന്‍ കുരിശ് വരെ

medium_day28-200x200.JPGസാബുവും പ്രിന്‍സണും രാവിലെ ഗംഭീര പ്രകടനമാണു കാഴ്ചവെച്ചത്. അവര്‍ ഞങ്ങള്‍ക്ക് 'ബെഡ് കോഫി' ഉണ്ടാക്കിത്തന്നു. അവരുടെ ആതിഥ്യമര്യാദ പ്രശംസനീയവും മനസ്സില്‍ പതിയുന്നതുമായിരുന്നു. അതിഗംഭീരമായ പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങള്‍ പ്രിന്‍സണുമൊത്ത് വൈറ്റിലയിലേക്കു തിരിച്ചു. വൈറ്റില ജംഗ്ഷനില്‍ വെച്ച് ദേശീയ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലെ ഞങ്ങളുമായി ഒരു അഭിമുഖം ഒരുക്കിയിരുന്നു, ഞങ്ങള്‍ക്കതില്‍ ഒരുപാട് സന്തോഷം തോന്നി. അഭിമുഖം അരമണിക്കൂറോളം നീണ്ടു. ആ പരിപാടി പൂര്‍ണ്ണമായും കൈകാര്യം ചെയ്തതു ദൂരദര്‍ശനിലെ ഒരൊറ്റ വ്യക്തിയായിരുന്നു എന്നതു ഞങ്ങളില്‍ മതിപ്പുളവാക്കി.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 27 - കളമശ്ശേരി മുതല്‍ വൈറ്റില വരെ

day27-200x200.JPGഇന്നു രാവിലെ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് ചെറിയുടെ അങ്കിള്‍ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഇന്നു യാത്രാ മദ്ധ്യേ ആഹാരം കഴിച്ചുകൊള്ളാം എന്നു പല ആവര്‍ത്തി അദ്ദേഹത്തോട് തലേരാത്രി പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് നന്നാ രാവിലെ എഴുന്നേറ്റ് ഞങ്ങള്‍ക്കു വേണ്ടി ആഹാരം പാകം ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങള്‍ പദയാത്ര തുടര്‍ന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 26 - ചാലക്കുടി മുതല്‍ കളമശ്ശേരി വരെ

day25-200x200.JPGഅനൂപിന്റെ കൂട്ടുകാര്‍ ഒരുക്കിയ നല്ലൊരു പ്രഭാതക്ഷണവും ചൂടു കാപ്പിയുമാണ് ഞങ്ങളെ ഇന്നു രാവിലെ ഉണര്‍ത്തിയത്. അവിടെ കണ്ട ഒരു നായ്ക്കുഞ്ഞുമായി ഞങ്ങള്‍ ചങ്ങാത്തം കൂടി. വളരെ ഉന്മേഷത്തോടെ തന്നെ ഞങ്ങള്‍ അങ്കമാലിയിലേക്ക് യാത്രയായി. കുറച്ചുദൂരം വെയിലത്ത്‌ ഒരുമിച്ചു നടന്നതിനു ശേഷം ഞങ്ങള്‍ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു. പ്രസാദും സൂരജും മുന്‍പിലും, അനൂപും ചെറിയും പിന്നിലുമായി നടന്നു. ചിരിക്കുന്ന ബുദ്ധന്റെ ഒരു വലിയ പ്രതിമ ആയിരുന്നു ഞങ്ങള്‍ അവിടെ വ്യത്യസ്ഥമായി കണ്ട കാഴ്ച . ഫെങ്ങ്ഷുയീ പ്രാക്ടിസിനു എന്ന ഒരു അടിക്കുറുപ്പും അതിനു താഴെ കണ്ടു. ഒരുതരം ഫിഷ് ടാങ്കും പൂന്തോട്ടവുമൊക്കെ അവിടെയുണ്ടായിരുന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 25 - തൃശ്ശൂര്‍ മുതല്‍ ചാലക്കുടി വരെ

DSCN4162.JPGപ്രകൃതിയുടെ സുഖാലസ്യം കാരണം രാവിലെ കിടക്കയില്‍ നിന്നും എണീക്കാന്‍ തന്നെ വലിയ മടിയായിരുന്നു. ഇന്നു ഞായറാഴ്ചയായിരുന്നതിനാല്‍ കൂടുതല്‍ മടിച്ചു. ഞങ്ങളെ മഴക്കോട്ട് ധരിപ്പിക്കുന്നതുവരെ മഴ തന്റെ കുസൃതി തുടര്‍ന്നുകൊണ്ടിരുന്നു. ചാലക്കുടിയില്‍ അനൂപിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. അവിടെയാണു ഞങ്ങള്‍ക്കു താമസം ഒരുക്കിയിരുന്നത്.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 24 - പട്ടിക്കാട് മുതല്‍ തൃശ്ശൂര്‍ വരെ

ഞങ്ങളുടെ സാങ്കേതിക ചെലവില്‍ പങ്കുവഹിക്കുകയും സഹകരിക്കുകയും ചെയ്ത ഒരു ഗ്രൂപ്പാണ് തൃശ്ശൂര്‍ യൂസര്‍ ഗ്രൂപ്പ്. നിശ്ചയിച്ച സമയം തന്നെ അവരെ കാണണമെന്ന ആഗ്രഹത്തോടെ ഞങ്ങള്‍ ഇന്നത്തെ യാത്ര കുറച്ചു നേരത്തെയാക്കി. എങ്കിലും ഈയ്യിടെയായി സംഭവിച്ചു വരുന്ന പോലെ കൃത്യ സമയത്തിനെത്താന്‍ കഴിഞ്ഞില്ല. സമയക്രമീകരണം കുറച്ചുകൂടി ക്രമപ്പെടുത്തെണ്ട സമയം അതിക്രമിച്ചു എന്നു ഞങ്ങള്‍ക്കും തോന്നി തുടങ്ങിയിരുന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 23 - ആലത്തൂര്‍ മുതല്‍ പട്ടിക്കാട് വരെ

DSCN3585.JPGഒരു ദിവസം കൊണ്ട് തൃശ്ശൂര്‍ എത്തണം എന്ന ഉദ്ദേശ്യത്തോടെ ആലത്തൂരില്‍ നിന്നും അതികാലത്തെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഇന്നു 48 കിലോമീറ്റര്‍ നടക്കാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ ഇതുവരെ നടന്നവന്നതില്‍ നിന്നും 16 കിലോമീറ്റര്‍ കൂടുതലാണത്. പ്രസാദിന്റെ ആരോഗ്യ നിലയും അല്പം മോശമായിരുന്നു. പ്രഭാതഭക്ഷണത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കിമ്പോള്‍ ഒരു ചെറിയ കാപ്പിക്കട കണ്ടു. ഈ സമയം വയറിലുണ്ടായ ബുദ്ധിമുട്ടു കാരണം സൂരജിന്റെ ത്രിശ്ശൂരില്‍ ഉള്ള കുടുംബ വീട്ടിലേക്ക വണ്ടി കയറി പോയാലോ എന്ന പ്രസാദ് ആലോചിക്കുന്നുണ്ടായിരുന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 22 - പാലക്കാട് മുതല്‍ അലത്തൂര്‍ വരെ

DSCN3400.JPGവളരെ തിരക്കേരിയ ദിനമായിരുന്ന ഇന്ന് 3 പരിപാടികള്‍ ഞങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ശ്രീ ഹിരണിന്റെ വീട്ടില്‍ വച്ചു KSEB ആലത്തൂര്‍ ഡിവിഷനിലെ ശ്രീ ബാബു ആന്റണി, ശ്രീ ഷംസുദ്ദീന്‍ എന്നിവരെ കണ്ടുമുട്ടി.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 21 - തച്ചാംപാറ മുതല്‍ പാലക്കാട് വരെ

തച്ചാംപാറയില്‍ നിന്നു അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. പാലക്കാടിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള യാത്ര വര്‍ണ്ണനാതീതമാണ്. വെണ്മേഘങ്ങളെ പുണര്‍ന്നു കൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളുടെ കാഴ്ച വളരെ ഭംഗിയേറിയതാണ്.Click Here to Read the rest of this article

Syndicate content