Skip to Content

എന്താണ് 'സ്വാതന്ത്ര്യ പദയാത്ര'? - ചുരുക്കത്തില്‍

ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ 'സ്വാതന്ത്ര്യ പദയാത്ര'.

ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു.

തുടര്‍ന്ന് വായിക്കുക

പദയാത്ര കടന്നുപോയ സ്ഥലങ്ങള്‍

സ്വാതന്ത്ര്യ പദയാത്രക്കാര്‍ കേരള സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗം ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. പദയാത്ര കടന്നുപോയ സ്ഥലപ്പേരുകള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പദയാത്രയില്‍ പങ്കെടുത്തവര്‍

FSUG, ഗ്നു ലിനുക്സ് കൂട്ടാളികള്‍, NGO കളിലെ പ്രവര്‍ത്തകര്‍ തുടങ്ങി ധാരാളം പേര്‍ ഒക്ടോബര്‍ 2 നു തുടങ്ങിയ പദയാത്രയില്‍ പങ്കു ചേര്‍ന്നു. അവരെക്കുറിച്ചറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Updates

സ്വാതന്ത്ര്യ പദയാത്ര: ദിവസം 20 - താഴേക്കോട് മുതല്‍ തച്ചാമ്പാറ വരെ

medium_img_0.jpgഇന്നു ഞായറായതു കൊണ്ടു ഞങ്ങള്‍ പാലക്കാട്ടു കുറച്ചു ദൂരം കൂടുതല്‍ നടക്കുവാന്‍ തീരുമാനിച്ചു. അതിരാവിലെ ലോഹി സാര്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന വിശ്രമ സ്ഥലമായ തച്ചമ്പാറയിലേക്കുതിരിച്ചു. മൂടിക്കെട്ടിയ ആകാശവും നേരിയ ചാറ്റല്‍മഴയും ഞങ്ങളുടെ നടത്തത്തിനു ഊര്‍ജ്ജം പകരുന്നതായിരുന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 19 - മലപ്പുറം മുതല്‍ തഴേക്കോടു് വരെ

large_dscn3036_0.jpgഅനൂപിന് ന്യുസ് ചാനലിലെ ആള്‍ക്കരുമായി അഭിമുഖ സംഭാഷണം ഉള്ളതിനാല്‍ മലപ്പുറം ടൗണില്‍ നിന്നും അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. അഭിമുഖം വളരെ ഭംഗിയായി നടന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയില്‍ മലപ്പുറം ജില്ലയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതൊഴികെ മറ്റു പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 18 - തലപ്പാറ മുതല്‍ മലപ്പുറം വരെ

dscn2804_0.jpgപതിനെട്ടാം ദിവസമായ ഇന്നു യാത്രയുടെ ലോകം കുറച്ചുകൂടെ വിശാലമാക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇന്നത്തെ യാത്ര 50 കി. മീ. ദൂരം ആക്കി. തലപ്പാറ താവളമടിച്ചിരുന്ന ഞങ്ങള്‍ സുഖകരമായ വിശ്രമത്തിനു ശേഷം അര്‍ദ്ധരാത്രിയോടെ പെരിന്തല്‍മണ്ണയിലേക്കു യാത്രതിരിച്ചു.Click Here to Read the rest of this article

സ്വതന്ത്ര്യ പദയാത്ര: ദിവസം 17 - ബേപ്പൂര്‍ മുതല്‍ തലപ്പാറ വരെ

ബദ്ധപ്പാടുകളുടെ ഒരു നീണ്ട രാത്രിക്കു ശേഷം ഇന്നു പതിനൊന്നരവരെയും ഞങ്ങള്‍ ബേപ്പൂരില്‍ത്തന്നെയായിരുന്നു. അവസാനം, വളരെ കരുതലോടെ ഞങ്ങളെ പരിചരിക്കുകയും ഇവിടെ വരെ അനുഗമിക്കുകയും ചെയ്ത FSUG കോഴിക്കോട് ടീമിനോട് (യുനൈസ്, ജെംഷിദ്, ജെയ്സണ്‍, സ്ഞ്ജീവ്, മനോജ്) ഞങ്ങള്‍ വിട പറഞ്ഞു. തമ്പി റിസോര്‍ട്ടില്‍ താമസ സൗകര്യം ഒരുക്കിത്തന്ന ടീമിനോടുള്ള പ്രത്യേക നന്ദി ഈഅവസരത്തില്‍ അറിയിക്കുന്നു.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 16 - കോഴിക്കോട് മുതല്‍ ബേപ്പൂര്‍ വരെ

dscn2536_0.jpgപതിനാറാം ദിവസമായ ഇന്നത്തെ പരിപാടികള്‍ ഔദ്യോഗികമായ ഒരു ചടങ്ങുപോലെയാണ് അനുഭവപ്പെട്ടത്. കോഴിക്കോടു വച്ച് ഖാദി ബോര്‍ഡ് ഓഫീസില്‍ ഒരുക്കിയിരുന്ന സ്വീകരണ സ്ഥലത്ത് സമയത്തെത്തിച്ചേരാന്‍ നന്നേ ക്ലേശിക്കേണ്ടി വന്നു. പ്രസാദ് പ്രഭാത ഭക്ഷണത്തിനായി വഴിയിലിറങ്ങി, എന്നാ മറ്റുള്ളവര്‍ ബദ്ധപ്പെട്ട് ഓടുകയായിരുന്നു. വളരെ ഔദ്യോഗിക സ്വീകരണമാണ് ഖാദി ബോര്‍ഡ് ഒരുക്കിയിരുന്നത്. ഓഫീസിന്റെ മുന്‍വശത്തു തന്നെ പൊന്നാട അണിയിക്കാനായി സംഘാടകര്‍ നില്കുന്നുണ്ടായിരുന്നു. ഈ പരിപാടി സംഘടിപ്പിച്ച ശ്രീ. ഷിബിന്‍ ഓഫീസെല്ലാം ചുറ്റി നടന്നു കാണിച്ചു. ഈ പരിപാടിയുടെ ചിത്രങ്ങളെടുക്കുന്നതിനും മറ്റുമായി ഒരു പ്രാദേശിക ലേഖകന്‍ എത്തിയിരുന്നു. ഇത്രയും ശ്രദ്ധ ക്ഷണിക്കുന്ന പരിപാടിയായിരിക്കും ഇതെന്നു ഞങ്ങള്‍ കരുതിയതേ ഇല്ലClick Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര ദിവസം 2: കാഞ്ഞങ്ങാട് മുതല്‍ ചെറുവത്തൂര്‍ വരെ

day02-150x150.jpgരാവിലെ 8.45 ആയപ്പോഴേക്കും ഞങ്ങള്‍ PWD ഗസ്റ്റ് ഹൗസില്‍ നിന്നും പുറപ്പെട്ടു. കാഞ്ഞങ്ങാട് താലുക്ക് ഓഫീസിനടുത്തുള്ള വസന്ത ഭവന്‍ എന്നു പേരുള്ള ഒരു ഹോട്ടലില്‍ നിന്നും ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു. നാടന്‍ ഭക്ഷണമായ അവലും കറിയും രുചികരമായിരുന്നു. ഭക്ഷണത്തിന് നന്നേ വിലക്കുറവ് തോന്നിച്ചു. ഞങ്ങള്‍ അവിടെ കയറിയതിന്റെ തെളിവിനായി കുറച്ചു ഫോട്ടോകളും എടുത്തു.

ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അടുത്ത പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ്. ഞങ്ങള്‍ ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് നിര്‍മിച്ച ഒരു കോട്ട കാണാനിടയായി. ആ കാലത്തു നിര്‍മ്മിച്ച ഒരു അമ്പലവും ഞങ്ങള്‍ കണ്ടു. കോട്ടയുടെ അടുത്തുകൂടിയുള്ള ഒരു നാട്ടുവഴിയിലൂടെ ഞങ്ങള്‍ നടന്നു. കുറെ പാടങ്ങള്‍ കടന്നു ആ വഴി വിണ്ടും മെയിന്‍ റോഡില്‍ ചെന്നെത്തി.Click Here to Read the rest of this article

സ്വാതന്ത്ര്യ പദയാത്ര: ദിവസം 1 - കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ

ഇന്നു രാവിലെ 7:25നു ഞങ്ങള്‍ കാസര്‍കോഡ് എത്തി. ഞങ്ങളോടൊപ്പം ഈ പദയാത്രയില്‍ പങ്കെടുക്കാനെത്തിയ സൂരജിനെ ഇവിടെ വെച്ചാണു കണ്ടു മുട്ടിയത്. കോഴിക്കോട് സ്വതന്ത്രസോഫ്റ്റ്‌വേയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയിലെ അംഗങ്ങളില്‍ പ്രധാനിയായ 'അസെന്റ് എഞ്ചിനിയേഴ്സി'ലാണ് സൂരജ് ജോലി നോക്കുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ രംഗത്ത് പ്ര്വവര്‍ത്തിക്കുന്ന ശ്രീ. രഞ്ജിത്ത് ( സിസ്റ്റം അഡ്മിനിസ്റ്റ്രേറ്റര്‍, വൈദ്യുതി ബോര്‍ഡ് ) റയില്‍വേ സ്റ്റേഷനിലില്‍ നിന്നും ഞങ്ങളെ കൊണ്ടുവരാനായി ഒരു കാര്‍ ഏര്‍പ്പാടാക്കിയെങ്കിലും ഞങ്ങള്‍ അത് നന്ദിപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്.Click Here to Read the rest of this article

Syndicate content